Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തന്നെ തട്ടിക്കൊണ്ട് പോകാനുള്ള സിഐഎയുടെ നീക്കം പൊളിക്കാൻ ആന്റി വൈറസ് സ്ഥാപകൻ ജോൺ മാക്ഫീ ഒടുവിൽ ലിത്വാനിയയിൽ അലുമിനിയം ഫോയിലിനുള്ളിൽ ഭാര്യക്കൊപ്പം ഒളിച്ചിരിക്കുന്നു...! ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ അറസ്റ്റിലായ മാക് ഫീ ലണ്ടനിലൂടെ ലിത്വാനിയയിൽ എത്തിയ ശേഷം ചെയ്ത ട്വീറ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ

തന്നെ തട്ടിക്കൊണ്ട് പോകാനുള്ള സിഐഎയുടെ നീക്കം പൊളിക്കാൻ ആന്റി വൈറസ് സ്ഥാപകൻ ജോൺ മാക്ഫീ ഒടുവിൽ ലിത്വാനിയയിൽ അലുമിനിയം ഫോയിലിനുള്ളിൽ ഭാര്യക്കൊപ്പം ഒളിച്ചിരിക്കുന്നു...! ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ അറസ്റ്റിലായ മാക് ഫീ ലണ്ടനിലൂടെ ലിത്വാനിയയിൽ എത്തിയ ശേഷം ചെയ്ത ട്വീറ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കഴിഞ്ഞ ആഴ്ച ലണ്ടനിൽ നിന്നും സിഐഎ അധികൃതരുടെ കണ്ണ് വെട്ടിച്ച് മുങ്ങിയ ആന്റി വൈറസ് സ്ഥാപകൻ മാക് ഫീ താൻ ലിത്വാനിയയിൽ സുരക്ഷിതനായെത്തിയെന്ന് ട്വിറ്ററിൽ കുറിച്ചത് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. സിഐഎയുടെ കണ്ണ് വെട്ടിക്കാനായി ലിത്വാനിയയിൽ അലുമിനിയം ഫോയിലിനുള്ളിൽ ഭാര്യക്കൊപ്പമാണ് മാക് ഫീ ഒളിച്ചിരിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ വച്ച് അറസ്റ്റിലായതിന് ശേഷമായിരുന്നു മാക് ഫീ ലണ്ടനിലേക്ക് കടന്നിരുന്നത്. അവിടെ നിന്നാണ് ഇപ്പോൾ അദ്ദേഹം ലിത്വാനിയയിൽ എത്തിയിരിക്കുന്നത്.

ചൊവ്വാഴ്ച നടത്തിയ ട്വീറ്റിലൂടെ താൻ ലിത്വാനിയയിലെ വിൽനിയസിലാണുള്ളതെന്ന് അദ്ദേഹം ലൊക്കേഷൻ ഷെയർ ചെയ്തുകൊണ്ട് സ്ഥിരീകരിച്ചിട്ടുമുണ്ട്. മാക് ഫീയെ ഏറ്റവും അവസാനമായി കണ്ടിരുന്നത് കഴിഞ്ഞ ആഴ്ച ലണ്ടനിലായിരുന്നു. അതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു അദ്ദേഹം ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്നും ലണ്ടനിലെത്തിയിരുന്നത്. ആയുധങ്ങൾ നിറച്ച ബോട്ടിൽ ദ്വീപിലേക്ക് വന്നതിനെ തുടർന്ന് കരീബിയൻ അധികൃതർ അദ്ദേഹത്തെയും ഭാര്യയെയും അറസ്റ്റ് ചെയ്തിരുന്നത്. എന്നാൽ അദ്ദേഹത്തെ യുഎസ് ഗവൺമെന്റോ ഡൊമിനിക്കൻ അധികൃതരോ ഡിറ്റെയിൻ ചെയ്തിട്ടില്ലായിരുന്നു. തുടർന്ന് അദ്ദേഹത്തിന് ഇഷ്ടമുള്ള ഇടത്തേക്ക് പോകാൻ അനുവാദം നൽകിയിരുന്നു. മാക് ഫീയെ വിചാരണക്ക് വിട്ട് കൊടുക്കുന്നതിന് യുഎസിന്റെ ഭാഗത്ത് നിന്ന് റിക്വസ്റ്റുണ്ടായിട്ടില്ലെന്നും യുഎസ് അദ്ദേഹത്തിന് മേൽ കുറ്റം ചുമത്തിയിട്ടില്ലെന്നുമാണ് മാക് ഫീയുടെ ലോയർ വെളിപ്പെടുത്തുന്നത്.

താനിപ്പോൾ ഈസ്റ്റേൺ യൂറോപ്പിലെ അത്യന്തം സുരക്ഷിതമായ ഫെസിലിറ്റിയിലാണുള്ളതെന്നാണ് മാക് ഫീ ട്വീറ്റ് ചെയ്തിരിക്കുന്നത്. തുടർന്ന് തന്റെ ഭാര്യക്കൊപ്പമുള്ള സെൽഫി തന്റെ മില്യൺ കണക്കിന് ഫോളോവേഴ്സിനായി അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന് ഒരിക്കലും എത്തിച്ചേരാനാവാത്ത രഹസ്യ സങ്കേതത്തിലാണ് മാക് ഫീയെന്നാണ് സൂചന.ഒന്നോ രണ്ടോ ദിവസം റിലാക്സ് ചെയ്ത് വീണ്ടും ബിസിനസിലേക്ക് ഇറങ്ങുമെന്നും അനീതി എവിടെ കണ്ടാലും പോരാടുമെന്നും മാക് ഫീ ട്വീറ്റ് ചെയ്യുന്നു.

വർധിച്ച ശക്തിയുള്ള വെടിക്കോപ്പുകൾ, തോക്കുകൾ, തുടങ്ങിയവ നിറച്ച ബോട്ടുമായി യാത്ര ചെയ്തതിനെ തുടർന്നായിരുന്നു മറ്റ് അഞ്ച് പേർക്കൊപ്പം മാക് ഫീയെയും ഭാര്യയെയും അറസ്റ്റ് ചെയ്തിരുന്നത്. തുടർന്ന് ബുധനാഴ്ച അദ്ദേഹത്തെ വിട്ടയക്കുകയും വ്യാഴാഴ്ച ഭാര്യക്കൊപ്പം അദ്ദേഹം ഡൊമിനിക്കൻ റിപ്പബ്ലിക്ക് വിടുകയുമായിരുന്നു. യാത്രക്കിടെ മാഡ്രിഡിൽ ഇവർ ഇറങ്ങിയിരുന്നു. തുടർന്ന് ലണ്ടനിലെത്തി അവിടെ നിന്നും ലിത്വാനിയയിലേക്ക് പോവുകയായിരുന്നു.തങ്ങളെ റാഞ്ചാൻ സിഐഎയുടെയും ഡിഒജെയുടെയും കിഡ്നാപ് ടീമുകൾ കറങ്ങുന്നുണ്ടെന്ന് മാക് ഫീ വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP