Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരു പൗണ്ട് കൊടുത്താൽ ഒരു ഡോളർ; ഒരു യൂറോ വേണമെങ്കിൽ ഒരു പൗണ്ട് പോര; ബോറിസ് ജോൺസന്റെ പ്രധാനമന്ത്രി പദത്തിൽ തളർന്ന് പൗണ്ട്; ഒരു പൗണ്ടിന് 100 രൂപ വരെ ഉണ്ടായിരുന്ന കാലം വിസ്മൃതിയിലായപ്പോൾ 83 കിട്ടുന്നത് തന്നെ ഭാഗ്യമാകുന്നു; ബ്രെക്സിറ്റ് നടന്ന് കഴിഞ്ഞാൽ പൗണ്ടിന്റെ വിധി എങ്ങനെയാവും..?

ഒരു പൗണ്ട് കൊടുത്താൽ ഒരു ഡോളർ; ഒരു യൂറോ വേണമെങ്കിൽ ഒരു പൗണ്ട് പോര; ബോറിസ് ജോൺസന്റെ പ്രധാനമന്ത്രി പദത്തിൽ തളർന്ന് പൗണ്ട്; ഒരു പൗണ്ടിന് 100 രൂപ വരെ ഉണ്ടായിരുന്ന കാലം വിസ്മൃതിയിലായപ്പോൾ 83 കിട്ടുന്നത് തന്നെ ഭാഗ്യമാകുന്നു; ബ്രെക്സിറ്റ് നടന്ന് കഴിഞ്ഞാൽ പൗണ്ടിന്റെ വിധി എങ്ങനെയാവും..?

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബോറിസ് ജോൺസൻ പ്രധാനമന്ത്രിയായതിന് ശേഷമുണ്ടായ അനിശ്ചിതത്ത്വത്തെ തുടർന്ന് ഇടിഞ്ഞ് താഴ്ന്ന പൗണ്ട് വില ഹോളിഡേ മെയ്‌ക്കർമാരെ കടുത്ത പ്രതിസന്ധിയിലാക്കിയെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. അവർ എയർപോർട്ട് എക്സേഞ്ച് ഡെസ്‌കുകളിൽ പൗണ്ട് മാറുമ്പോഴാണ് വൻ നഷ്ടം സംഭവിച്ച് കൊണ്ടിരിക്കുന്നത്.ഇത് പ്രകാരം ഒരു പൗണ്ട് കൊടുത്താൽ ഒരു ഡോളർ മാത്രമേ ഇപ്പോൾ ലഭിക്കുന്നുള്ളൂ. എന്നാൽ ഒരു യൂറോ വേണമെങ്കിൽ ഒരു പൗണ്ട് പോരെന്ന സ്ഥിതിയും സംജാതമായിട്ടുണ്ട്. ബോറിസ് ജോൺസന്റെ പ്രധാനമന്ത്രി പദത്തിൽ ഇത്തരത്തിലാണ് പൗണ്ട് തളർന്ന് പോയിരിക്കുന്നത്.

ഒരു പൗണ്ടിന് 100 രൂപ വരെ ഉണ്ടായിരുന്ന കാലം വിസ്മൃതിയിലായപ്പോൾ നിലവിൽ 83 രൂപ തന്നെ കിട്ടുന്നത് തന്നെ ഭാഗ്യമാകുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോൾ തന്നെ ഇതാണ് ഗതിയെങ്കിൽ ബ്രെക്സിറ്റ് നടന്ന് കഴിഞ്ഞാൽ പൗണ്ടിന്റെ വിധി എങ്ങനെയാവും..?? എന്ന ആശങ്ക നിറഞ്ഞ ചോദ്യമുയരുന്നുണ്ട്. ഗാത്വിക്കിൽ ഒരുപൗണ്ട് കൊടുത്താൽ ഒരു ഡോളറാണ് നൽകി വരുന്നത്. ഹീത്രോവിൽ 100 യൂറോസിനായി 117 പൗണ്ട് കൊടുക്കേണ്ടിവന്നുവെന്നാണ് ഒരു ട്രാവൽ ജേർണലിസ്റ്റ് വെളിപ്പെടുത്തുന്നത്. ചൊവ്വാഴ്ച പൗണ്ട് വില 1.21 ഡോളറും 1.08 യൂറോയുമായി ഇടിഞ്ഞ് താഴ്ന്നിരുന്നു.

രണ്ട് വർഷത്തിനിടെയുണ്ടായ ഏറ്റവും താഴ്ന്ന നിരക്കാണിത്. പൗണ്ട് വില പിന്നീട് കുറച്ച് മെച്ചപ്പെട്ടുവെങ്കിലും ഇപ്പോഴും ലോകത്തിലെ പ്രധാന കറൻസികളിൽ ഏറ്റവും മോശം പ്രകടനം കാഴ്ച വയ്ക്കുന്ന കറൻസിയായി പൗണ്ട് തുടരുന്ന അവസ്ഥയാണുള്ളത്. 2014 സമ്മറിൽ പൗണ്ട് വില 1.71 ഡോളറായിരുന്നു. എന്നാൽ രണ്ട് വർഷത്തിന് ശേഷം യൂറോപ്യൻ യൂണിയൻ റഫറണ്ടം കഴിഞ്ഞതിന് ശേഷം പൗണ്ട് വില 1.32 ഡോളറായിട്ടാണ് ഇടിഞ്ഞിരിക്കുന്നത്. തുടർന്ന് അൽപം ഉയർച്ചയുണ്ടായിരുന്നുവെങ്കിലും പഴയ നിലയിലേക്ക് ഒരിക്കലും തിരിച്ച് പോകാൻ പൗണ്ടിന് സാധിച്ചിരുന്നില്ല.

ബ്രിട്ടന്റെ ദേശീയ പ്രതീകമെന്ന നിലയിലായിരുന്നു പലരും പൗണ്ടിനെ കണ്ടിരുന്നത്. എന്നാൽ അതിന്റെ പ്രതിച്ഛായ നാണക്കേണ്ടുക്കുന്ന വിധത്തിലാണ് താഴ്ന്നിരിക്കുന്നത്. ഡീലില്ലാതെ ബോറിസ് ഒക്ടോബർ 31ന് അകം ബ്രെക്സിറ്റ് നടപ്പിലാക്കുമെന്ന ആശങ്കയാണ് നിലവിൽ പൗണ്ട് വില താഴോട്ട് പോകുന്നതിന് വഴിയൊരുക്കിയിരിക്കുന്നത്. ഈ സമ്മറിൽ ഹോളിഡേയ്ക്ക് ാേകുന്ന മില്യൺ കണക്കിന് പേരെ ഈ പൗണ്ട് വിലയിടിവ് കാര്യമായ തോതിൽ ബാധിക്കുമെന്നുറപ്പാണ്. ഇതിനെ തുടർന്ന് അവർ വൻ തുകകളായിരിക്കും ബില്ലുകളായി അടക്കേണ്ടി വരുന്നത്.ഇതിന് പുറമെ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെയും അത് ഗുരുതരമായി ബാധിക്കുന്നതായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP