Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ന് നമ്മൾ ജമ്മു കാശ്മീർ തിരിച്ചുപിടിച്ചു, നാളെ ബലൂചിസ്ഥാനും പാക് അധീന കാശ്മീരും നമ്മുടേതാകും; ഇസ്ലാമാബാദിൽ ഇന്ത്യയെ അനുകൂലിച്ച് ബാനറുകൾ; ബാനറുകളിൽ 'അഖണ്ഡഭാരത'ത്തിന്റെ ഭൂപടവും; സംഭവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ

ഇന്ന് നമ്മൾ ജമ്മു കാശ്മീർ തിരിച്ചുപിടിച്ചു, നാളെ ബലൂചിസ്ഥാനും പാക് അധീന കാശ്മീരും നമ്മുടേതാകും; ഇസ്ലാമാബാദിൽ ഇന്ത്യയെ അനുകൂലിച്ച് ബാനറുകൾ; ബാനറുകളിൽ 'അഖണ്ഡഭാരത'ത്തിന്റെ ഭൂപടവും; സംഭവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: ഇസ്ലാമാബാദിന്റെ പലഭാഗത്തും ഇന്ത്യയെ അനുകൂലിച്ച് പ്രത്യക്ഷപ്പെട്ട ബാനറുകൾ ഗവൺമെന്റ് അധികൃതർ നീക്കം ചെയ്തു. അതീവ സുരക്ഷാ മേഖലയായ റെഡ് സോണിലും കാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവികൾ അസാധുവാക്കിയ ഇന്ത്യൻ സർക്കാരിന്റെ നീക്കത്തെ പിന്തുണച്ച് ബാനറുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

പാക്കിസ്ഥാനെയും ബംഗ്ലാദേശിനെയും അഫ്ഗാനിസ്ഥാനെയും ഇന്ത്യയുടെ ഭാഗമായി കാണിക്കുന്ന 'അഖണ്ഡഭാരതത്തിന്റെ' ഭൂപടവും ബലൂചിസ്ഥാനു വേണ്ടിയുള്ള മുദ്രാവാക്യങ്ങളും ബാനറുകളിൽ ഉണ്ടായിരുന്നു. 'ഇന്ന് നമ്മൾ ജമ്മു കാശ്്മീർ തിരിച്ചുപിടിച്ചു, നാളെ ബലൂചിസ്ഥാനും പാക് അധീന കാശ്മീരും നമ്മുടേതാകും, അഖണ്ഡ ഹിന്ദുസ്ഥാൻ എന്ന സ്വപ്‌നം പ്രധാന മന്ത്രി മോദി സാക്ഷാത്കരിക്കുമെന്ന് എനിക്കുറപ്പാണ്' എന്ന ശിവസേന നേതാവ് സഞ്ജയ് റൗടിന്റെ വാക്കുകളും ബാനറുകളിൽ എഴുതിച്ചേർത്തിരുന്നു.

ചൊവ്വാഴ്ച പ്രസ് ക്ലബിന്റെ മുൻവശത്തെ റോഡുകളിലും ബ്രാനറുകൾ, സെക്ടർ എഫ് -6 ലും പ്രത്യക്ഷപ്പെട്ട ബാനറുകൾ ആദ്യം ആരുടെയും ശ്രദ്ധയിൽ പെട്ടിരുന്നില്ല. ചില വഴിയാത്രക്കാർ ബാനറുകൾ കാണുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു.

തുടർന്ന് പൊലീസെത്തി ഇവ നീക്കം ചെയ്തു. എന്തുകൊണ്ടാണ് ബാനറുകൾ നീക്കം ചെയ്യാൻ അഞ്ചു മണിക്കൂറോളം താമസമുണ്ടായതെന്ന കാര്യത്തിൽ അന്വേഷണം വേണമെന്ന് ഇസ്ലാമാബാദിലെ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ബൈക്കിലെത്തിയ രണ്ടു പേർ ചൊവ്വാഴ്ച പുലർച്ചെ ബാനറുകൾ സ്ഥാപിക്കുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP