Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വീണ്ടും മിസൈൽ വിക്ഷേണവുമായി ഉത്തര കൊറിയ; സംയുക്ത സൈനികാഭ്യാസം തുടരാനുറച്ച് അമേരിക്കയും ദക്ഷിണ കൊറിയയും; ലോകം മറ്റൊരു യുദ്ധമൊയെന്ന ആശങ്കയിലേക്ക് വഴുതുമ്പോൾ കിം എഴുതിയ മനോഹരമായ കത്തിനേക്കുറിച്ച് വാചാലനായി ട്രംപ്

വീണ്ടും മിസൈൽ വിക്ഷേണവുമായി ഉത്തര കൊറിയ; സംയുക്ത സൈനികാഭ്യാസം തുടരാനുറച്ച് അമേരിക്കയും ദക്ഷിണ കൊറിയയും; ലോകം മറ്റൊരു യുദ്ധമൊയെന്ന ആശങ്കയിലേക്ക് വഴുതുമ്പോൾ കിം എഴുതിയ മനോഹരമായ കത്തിനേക്കുറിച്ച് വാചാലനായി ട്രംപ്

സ്വന്തം ലേഖകൻ

സിയോൾ: രണ്ടും കൽപ്പിച്ചിറങ്ങിയിരിക്കുയാണ് ഉത്തര കൊറിയ. കിഴക്കൻ തീരത്തു നിന്നും കടലിലേക്ക് ശനിയാഴ്ചയും ഉത്തര കൊറിയ മിസൈലുകൾ വിക്ഷേപിച്ചതായി ദക്ഷിണ അറിയിച്ചു. കിം ജോങ് ഉന്നിൽ നിന്നും തനിക്ക് മനോഹരമായ ഒരു കത്ത് തനിക്ക് ലഭിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശ വാദത്തിന് തൊട്ടുപിന്നാലെയാണ് പ്രകോപനപരമായ നടപടികളിലേക്ക് ഉത്തര കൊറിയ കടന്നത്.

ആണവ നിരായുധീകരണ ചർച്ചകൾ പുനരാരംഭിക്കാൻ കിമ്മും ട്രംപും തമ്മിൽ ജൂൺ 30 ന് ധാരണയിലെത്തിയിരുന്നെങ്കിലും തുടർച്ചയായ മിസൈൽ വിക്ഷേപണങ്ങൾ ആശങ്കയുയർത്തുന്നു. രാജ്യത്തിന്റെ ഏറ്റവും പുതിയ മിസൈൽ വിക്ഷേപണം അമേരിക്കയും ദക്ഷിണ കൊറിയയും നടത്തുന്ന സംയുക്ത സൈനികാഭ്യാസത്തെക്കുറിച്ചുള്ള മുന്നറിയപ്പാണെന്ന് ഓഗസ്റ്റ് ഏഴിന് നടന്ന ഗൈഡഡ് മിസൈലുകളുടെ വിക്ഷേപണത്തോടനുബന്ധിച്ച് കിം ജോങ് ഉൻ പറഞ്ഞിരുന്നു.

അമേരിക്കയ്ക്കു ഭീഷണിയാകുന്ന തരത്തിലുള്ള ഭൂഖണ്ഡാന്തര ശ്രേണിയിലുള്ള മിസൈലുകളുടെ പരീക്ഷണങ്ങൾ പുനരാരംഭിക്കില്ലെന്ന് നേരത്തെ ഉത്തരകൊറിയ അറിയിച്ചിട്ടുണ്ട്. അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ ഇക്കാര്യം ഉത്തരകൊറിയയെ ഓർമ്മിപ്പിച്ചു. അതേസമയം ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണങ്ങളുടെ പ്രധാന്യം കുറച്ചു കാണിക്കാനാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശ്രമിച്ചത്. തന്നെ നിരാശപ്പെടുത്താൻ 'കിം' ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

അമേരിക്കയും ദക്ഷിണ കൊറിയയും ഒരുമിച്ചുള്ള സൈനികാഭ്യാസം ആണവ നിരായുധീകരണ ചർച്ചകളെയും ബാധിക്കുമെന്ന് ഉത്തരകൊറിയ കഴിഞ്ഞ മാസം മുന്നറിയിപ്പ് നൽകിയിരുന്നു. വർഷങ്ങളായി അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസങ്ങൾ നടത്തിവരികയായിരുന്നു. പക്ഷേ കഴിഞ്ഞ വർഷം സിംഗപ്പൂരിൽ ട്രംപും കിം ജോങ് ഉന്നും തമ്മിൽ നടന്ന ചരിത്രപരമായ ആദ്യ ഉച്ചകോടിക്ക് ശേഷം സൈനികാഭ്യസങ്ങളിലും കുറവ് വന്നു.

ബാലിസ്റ്റിക് മിസൈലുകൾ നിർമ്മിക്കുന്നതിനോ പരീക്ഷിക്കുന്നതിനോ ഉത്തരകൊറിയയെ വിലക്കിക്കൊണ്ട് ഐക്യരാഷ്ട്രസഭയുടെ പ്രമേയം നിലവിലുണ്ട്. 2018 ജൂൺ 12 ന് സിംഗപ്പൂരിൽ ട്രംപുമായി നടന്ന ഉച്ചകോടിക്കു ശേഷം ആണവനിരായൂധീകരണത്തിന് തന്റെ രാജ്യം പൂർണമായും തയ്യാറാണെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു കിം. ഇതിനെത്തുടർന്ന് ദക്ഷിണ കൊറിയയോടൊത്തുള്ള സൈനികാഭ്യാസങ്ങൾ നിർത്തിവയ്ക്കാൻ ട്രംപ് ഉത്തരവിട്ടു.

ട്രംപും കിമ്മും ഈ വർഷം അവസാനം വിയറ്റ്നാമിൽ രണ്ടാമത്തെ കൂടിക്കാഴ്ച നടത്തിയെങ്കിലും ഉത്തരകൊറിയയ്ക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ പൂർണമായു പിൻവലിക്കാൻ അമേരിക്ക തയ്യാറാകത്തതിനാൽ കൂടിക്കാഴ്ച പരാജയമായി. എങ്കിലും അമേരിക്കയുമായി ആണവ നിരായുധീകരണ ചർച്ചകൾ തുടരുമെന്ന് ഉത്തര കൊറിയ വാഗ്ദാനം ചെയ്തിരുന്നു.

2017 നവംബറിന് ശേഷം ആദ്യമായി മേയിൽ പ്യോങ്യാങ് ഹ്രസ്വ-ദൂര മിസൈലുകൾ പ്രയോഗിച്ചത് പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നതിന്റെ സൂചനയായിരുന്നു. എന്നിരുന്നാലും, മിസൈൽ പരീക്ഷണത്തെക്കുറിച്ചുള്ള ആശങ്കകൾ ട്രംപ് തള്ളിക്കളഞ്ഞു. ഉത്തരകൊറിയ പ്രകോപനപരമെന്ന് കണക്കാക്കുന്ന സൈനികാഭ്യാസം പുനരാരംഭിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP