Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെക്‌സ് ട്രാഫിക്കിങ് കേസിൽ വിചാരണ കാത്തു കിടന്ന യു.എസ് കോടീശ്വരൻ ആത്മഹത്യ ചെയ്തു; മരിച്ചത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികാതിക്രമണത്തിന് ഇരയാക്കിയ എപ്സ്റ്റീൻ; ഡൊണാൾ ട്രംപിന്റെയും ബിൽ ക്ലിന്റന്റെയും അടുത്ത സുഹൃത്ത്

സെക്‌സ് ട്രാഫിക്കിങ് കേസിൽ വിചാരണ കാത്തു കിടന്ന യു.എസ് കോടീശ്വരൻ ആത്മഹത്യ ചെയ്തു; മരിച്ചത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികാതിക്രമണത്തിന് ഇരയാക്കിയ എപ്സ്റ്റീൻ; ഡൊണാൾ ട്രംപിന്റെയും ബിൽ ക്ലിന്റന്റെയും അടുത്ത സുഹൃത്ത്

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: യു.എസ്. കോടീശ്വരൻ ജെഫ്രി എപ്സ്റ്റീനെ (66) ന്യൂയോർക്കിലെ ജയിൽമുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. സെക്‌സ് ട്രാഫിക്കിങ് കേസിൽ ജൂലൈ ആറിന് അറസ്റ്റ് ചെയ്യപ്പെട്ട എപ്സ്റ്റീൻ ജാമ്യമില്ലാതെ ജയിലിൽ കഴിയുകയായിരുന്നു. നേരത്തെ ഇയാൾ കഴുത്തുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ശനിയാഴ്ച യു.എസ്. പ്രാദേശികസമയം രാവിലെ 7.30-നാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് ജയിലധികൃതർ പറഞ്ഞു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ച് ഇയാൾ ഒരു സെക്‌സ് ട്രാഫിക്കിങ് ശ്യംഖല നടത്തിയിരുന്നതായി ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. 2005 ലാണ് എപ്സ്റ്റീനെതിരെയുള്ള ലൈംഗികാതിക്രമണ ആരോപണങ്ങൾക്ക് തുടക്കം കുറിക്കുന്നത്. മിയാമിയിലെ തന്റെ വീട്ടിൽ വച്ച് പതിനാല് വയസ്സുള്ള പെൺകുട്ടിയെ ഇയാൾ ലൈംഗികമായി ആക്രമിച്ചെന്ന് ആരോപിച്ച് കുട്ടിയുടെ മാതാപിതാക്കൾ രംഗത്തെത്തി. എപ്സ്റ്റീന്റെ വീട് പരിശോധിച്ച അന്വേഷകർ അവിടെ കണ്ടെത്തിയത് കുട്ടികളുടെ അനേകം ചിത്രങ്ങളാണ്. എങ്കിലും വെറും 13 മാസം മാത്രമാണ് എപ്സ്റ്റീന് ജയിലിൽ കഴിയേണ്ടി വന്നത്.

2001-നും 2006-നും ഇടയിൽ എൺപതോളം പെൺകുട്ടികൾ എപ്്സ്റ്റീന്റെ ആക്രമണത്തിനിരായിരുന്നു. മസാജിനായി താൻ തിരഞ്ഞെടുക്കുന്ന പെൺകുട്ടികളെ ഇയാൾ ലൈംഗികമായി ഉപയോഗിച്ചു. പുതിയ കുട്ടികളെ കണ്ടെത്താനും അവരെ പ്രേരിപ്പച്ച എപ്സ്റ്റീൻ നടത്തിയിരുന്നത് ഒരു സെക്ഷ്വൽ പിരമിഡ് സ്‌കീം ആണെന്ന് അന്വേഷണോദ്യോഗസ്ഥർ പറയുന്നു. പെൺകുട്ടികളെ പാരിതോഷികം നൽകിയും ഭീഷണിപ്പെടുത്തിയുമാണ് ഇയാൾ കൂടെ നിർത്തിയിരുന്നത്. ലോകമെമ്പാടുമുള്ള പ്രമുഖരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു എപ്സ്റ്റീൻ. ഡൊണാൾഡ് ട്രംപും ബിൽ ക്ലിന്റനുമൊക്കെ എപ്സ്റ്റീന്റെ സുഹൃത്തുക്കൾ ആയിരുന്നു. കണക്ക് അദ്ധ്യാപകനായിരുന്ന എപ്സ്റ്റീൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കർ ആയാണ് കോടീശ്വര പദവിയിൽ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP