Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൈനയിൽ ശാസ്ത്രവാർത്തകൾ എഴുതാൻ റോബോട്ട് റിപ്പോർട്ടർ; റോബോട്ടിന് ഷ്യാവോക്ക് എന്ന പേരും നൽകി; മനുഷ്യ ജേണലിസ്റ്റുകൾ എഴുതുന്നതിലും വേഗതയിലുള്ള എഴുത്ത്; ചൈനീസ് ശാസ്ത്രജ്ഞർക്കിടയിലെ ഭാഷയുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ഒരു മിശ്രഭാഷ അക്കാദമിക് സെക്രട്ടറിയായി ഷ്യാവോക്കിനെ മാറ്റാനുള്ള ശ്രമങ്ങൾ നടത്തി ഗവേഷകർ

ചൈനയിൽ ശാസ്ത്രവാർത്തകൾ എഴുതാൻ റോബോട്ട് റിപ്പോർട്ടർ; റോബോട്ടിന് ഷ്യാവോക്ക് എന്ന പേരും നൽകി; മനുഷ്യ ജേണലിസ്റ്റുകൾ എഴുതുന്നതിലും വേഗതയിലുള്ള എഴുത്ത്; ചൈനീസ് ശാസ്ത്രജ്ഞർക്കിടയിലെ ഭാഷയുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ഒരു മിശ്രഭാഷ അക്കാദമിക് സെക്രട്ടറിയായി ഷ്യാവോക്കിനെ മാറ്റാനുള്ള ശ്രമങ്ങൾ നടത്തി ഗവേഷകർ

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ്: വിദേശ രാജ്യങ്ങളിൽ പല ആവശ്യങ്ങൾക്ക് വേണ്ടിയും റോബോട്ടുകളെ ഉപയോഗിക്കാറുണ്ട്. അതിൽ പുതുമയൊന്നുമില്ല. ഇപ്പോഴിതാ സാങ്കേതിക വളർച്ചുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ചൈന ശാസ്ത്രവാർത്തകൾ എഴുതാൻ റോബോട്ടുകൾക്ക് രൂപം കൊടുത്തിരിക്കുകയാണ്. ചൈന സയൻസ് ഡെയിലിയാണ് മുൻനിര സയൻസ് ജേർണലുകളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രവാർത്തകൾ സ്വയമെഴുതുന്ന സോഫ്റ്റ് വെയർ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നത്. ഷ്യാവോക് എന്നാണ് റോബോട്ട് സയൻസ് റിപ്പോർട്ടറിന് നൽകിയിരിക്കുന്ന പേര്. പെകിങ് സർവകലാശാലയിലെ ഗവേഷകരുമായി ചേർന്നാണ് ചൈന സയൻസ് ഡെയ്ലി ഷ്യാവോകിനെ നിർമ്മിച്ചത്. മനുഷ്യ ജേണലിസ്റ്റുകൾ എഴുതുന്നതിനെക്കാൾ വേഗതയിൽ എഴുതാൻ ഈ റോബോട്ടുകൾക്ക് കഴിയും.

ഇതിനോടകം തന്നെ 200-ഓളം വാർത്തകളാണ് ഷ്യാവോക് സൃഷ്ടിച്ചിട്ടുള്ളത്. സയൻസ്, നേച്ചർ, സെൽ, ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ തുടങ്ങിയ ജേണലുകളിൽ നിന്നാണ് വാർത്തകൾ സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരത്തിൽ തയ്യാറാക്കുന്ന വാർത്തകൾ പരിശോധിച്ചതിന് ശേഷമാണ് പ്രസിദ്ധീകരിക്കുക.

എന്നാൽ ആദ്യമായല്ല റോബോട്ട് റിപ്പോർട്ടർ എന്ന ആശയം പരീക്ഷിക്കപ്പെടുന്നത്. അടുത്തകാലത്തായി വിവിധ ചൈനീസ് മാധ്യമങ്ങൾ കാലാവസ്ഥ, സ്പോർട്സ്, സാമ്പത്തികം തുടങ്ങിയ മേഖലകളിലെ വാർത്തകൾക്കായി റോബോട്ടുകളെ പരീക്ഷിക്കുന്നു എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയായാണ് റോബോട്ട് സയൻസ് റിപ്പോർട്ടർക്ക് രൂപം കൊടുത്തിരിക്കുന്നത്.

അതേസമയം ചൈനീസ് ശാസ്ത്രജ്ഞർക്കിടയിലെ ഭാഷയുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ഒരു മിശ്രഭാഷ അക്കാദമിക് സെക്രട്ടറിയായി ഷ്യാവോക്കിനെ മാറ്റാനുള്ള ശ്രമങ്ങളും ഗവേഷകർ നടത്തിവരുന്നുണ്ട്. കാരണം ഇതിലൂടെ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിൽ വരുന്ന ഏറ്റവും പുതിയ ശാസ്ത്ര വാർത്തകൾ വളരെ പെട്ടെന്ന് തന്നെ ചൈനീസ് ശാസ്ത്രജ്ഞർക്ക് ലഭിക്കും. കേവലം വിവർത്തനം എന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ഉള്ളടക്കം നിർമ്മിക്കുന്നതിൽ ഷ്യാവോക്കിന് ചെയ്യാനാവുമെന്നാണ് പെകിങ് സർവകലാശാലയിലെ ഗവേഷകൻ വാൻ ഷ്യാവോജുൻ പറയുന്നത്. എന്തായാലും റോബോട്ട് സയൻസ് റിപ്പോർട്ടർ എത്തിയതോടെ മനുഷ്യ റിപ്പോർട്ടർമാരുടെ ജോലി എളുപ്പമാകും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP