Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചൈനീസ് ചാരനെന്ന് ആരോപിച്ച് പ്രക്ഷോഭകരിൽ ഒരാളെ ബന്ധിച്ച് ക്രൂരമായി മർദിച്ചു; ഹോംഗ്കോംഗ് വിമാനത്താവളത്തിന്റെ പ്രവർത്തനം മൂന്നാം ദിവസവും തടസപ്പെട്ടു; ദിനം ചെല്ലും തോറും വിമാനത്താവളം ഉപരോധിക്കാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ; കുരുമുളക് സ്പ്രേയുമായി പ്രതിഷേധക്കാരെ നേരിട്ട് റയട്ട് പൊലീസും; ഇതുവരെ മൗനം പാലിച്ച ചൈന ലഹള അടിച്ചമർത്താൻ ഇറങ്ങുന്നതായി റിപ്പോർട്ട്

ചൈനീസ് ചാരനെന്ന് ആരോപിച്ച് പ്രക്ഷോഭകരിൽ ഒരാളെ ബന്ധിച്ച് ക്രൂരമായി മർദിച്ചു; ഹോംഗ്കോംഗ് വിമാനത്താവളത്തിന്റെ പ്രവർത്തനം മൂന്നാം ദിവസവും തടസപ്പെട്ടു; ദിനം ചെല്ലും തോറും വിമാനത്താവളം ഉപരോധിക്കാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ; കുരുമുളക് സ്പ്രേയുമായി പ്രതിഷേധക്കാരെ നേരിട്ട് റയട്ട് പൊലീസും; ഇതുവരെ മൗനം പാലിച്ച ചൈന ലഹള അടിച്ചമർത്താൻ ഇറങ്ങുന്നതായി റിപ്പോർട്ട്

സ്വന്തം ലേഖകൻ

സോൾ: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഹോംഗ് കോംഗ് എയർപോർട്ടിൽ കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച പ്രശ്നങ്ങൾ രൂക്ഷമാകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ജനാധിപത്യവാദികളുടെ പ്രക്ഷോഭത്തെ തുടർന്നാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം വഴിമുട്ടിയിരിക്കുന്നത്.ചൈനീസ് ചാരനെന്ന് ആരോപിച്ച് പ്രക്ഷോഭകരിൽ ഒരാളെ ബന്ധിച്ച് ക്രൂരമായി മർദിച്ചത് പ്രശ്നങ്ങൾ സങ്കീർണമാക്കിത്തീർത്തിരിക്കുകയാണ്. തൽഫലമായി ഹോംഗ്കോംഗ് വിമാനത്താവളത്തിന്റെ പ്രവർത്തനം മൂന്നാം ദിവസവും തടസപ്പെടുകയും ചെയ്തിട്ടുണ്ട്.

ദിനം ചെല്ലും തോറും വിമാനത്താവളം ഉപരോധിക്കാൻ ഒഴുകിയെത്തുന്നത് ആയിരങ്ങളാണ്. ഇതിനിടെ കുരുമുളക് സ്പ്രേയുമായി പ്രതിഷേധക്കാരെ നേരിട്ട് റയട്ട് പൊലീസും രംഗത്തിറങ്ങിയിട്ടുണ്ട്. ഈ വിഷയത്തിൽ ഇതുവരെ മൗനം പാലിച്ച ചൈന ലഹള അടിച്ചമർത്താൻ ഇറങ്ങുന്നതായി റിപ്പോർട്ടുണ്ട്.ലഹളയുടെ പശ്ചാത്തലത്തിൽ ഇന്ന് എല്ലാ ഡിപ്പാർച്ചർ ചെക്ക് ഇന്നുകളും ഹോംഗ് കോംഗ് എയർപോർട്ട് വീണ്ടും റദ്ദാക്കിയിട്ടുണ്ട്. ഇവിടുത്തെ സംഘർഷത്തെ തുടർന്ന് വിമാനത്താവളത്തിലെ നൂറ് കണക്കിന് വിമാനങ്ങൾ റദ്ദാക്കി വിമാനത്താവളം വീണ്ടും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി അൽപ സമയത്തിനുള്ളിലാണ് വീണ്ടും പ്രവർത്തനം നിർത്തി വയ്ക്കാൻ തീരുമാനിച്ചത്.പ്രതിഷേധത്തിന് അയവുണ്ടാകാത്തതിനാലാണ് നിർണായക തീരുമാനം അധികൃതർ എടുത്തിരിക്കുന്നത്.

തങ്ങൾക്കിടയിലിരുന്ന് പ്രതിഷേധിച്ച ഒരാളെ ചൈനീസ് ചാരനെന്ന് ആരോപിച്ച് പ്രതിഷേധക്കാർ കമ്പി കൊണ്ട് കെട്ടിയിടുകയും അടിക്കുകയും ആംബുലൻസ് ക്രൂവിന് കൈമാറുകയും ചെയ്തത് സ്ഥിതിഗതികൾ വഷളാക്കിയിട്ടുണ്ട്.ലഹളയെ നേരിടാനെന്നോണം ഷെൻസ്ഹെൻ നഗരത്തിന് സമീപത്തുള്ള ചൈനീസ് അതിർത്തിയിൽ ചൈന പട്ടാളത്തെ സജ്ജമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് പേരാണ് ഇന്നലെ ടെർമിനൽ ബിൽഡിംഗിലേക്ക് ഇരച്ചെത്തിയിരുന്നത്.പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ട് ജനാധിപത്യവാദികൾ ഈ വിമാനത്താവളത്തിലെ അറൈവൽ ഹാളിൽ ആരംഭിച്ച പ്രതിഷേധം അഞ്ച് ദിവസമായി ഇവിടെ കടുത്ത പ്രതിസന്ധിയാണ് ഇത്തരത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. ഹോംഗ്കോംഗിന്റെ വിമാന സർവീസായ കാത്തേ പസിഫിക്കിന്റെ രണ്ടാം പൈലറ്റിന് പ്രതിഷേധക്കാരുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് വിമാനക്കമ്പനി ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.

ഇവിടുത്തെ പ്രതിഷേധം വെറുപ്പിക്കുന്നതും അപകടകരവുമായ സ്ഥിതിയാണുണ്ടാക്കിയിരിക്കുന്നതെന്നാണ് ചൈനയുടെ പിന്തുണയുള്ള നേതാവായ കാരി ലാം ഇന്നലെ മുന്നറിയിപ്പേകിയിരിക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് ചൈന ഉയർത്തിയിട്ടുണ്ട്.വെള്ളിയാഴ്ച മുതലാരംഭിച്ച ജനാധിപത്യവാദികളുടെ പ്രതിഷേധം രൂക്ഷമായതിനെ തുടർന്നായിരുന്നു തിങ്കളാഴ്ച മുതൽ ഹോംഗ് കോംഗ് വിമാനത്താവളം അടച്ചിടാൻ തുടങ്ങിയത്.അയ്യായിരത്തോളം പേരാണ് വിമാനത്താവളത്തിൽ പ്രതിഷേധം നടത്തിക്കൊണ്ടിരിക്കുന്നത്.

ഇവിടെ നിന്നുള്ള വിമാനസർവീസുകളെല്ലാം ക്യാൻസൽ ചെയ്തതോടെ നിരവധി യാത്രക്കാരാണ് എയർപോർട്ടിൽ പെട്ട് പോയിരിക്കുന്നത്. ലഹളക്ക് അറുതിയുണ്ടാക്കണമെന്ന് ഹോംഗ് കോംഗ് ഭരണാധികാരി കാരി ലാം പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഫലം കാണുന്നില്ല. ഹോംഗ് കോംഗ് അപകടകരമായ പ്രതിസന്ധിയിലായിരിക്കുന്നുവെന്നും ലഹളയെ തുടർന്നുണ്ടായ ആക്രമങ്ങൾ തിരിച്ച് വരാനാകാത്ത വിധത്തിൽ ഹോംഗ് കോംഗിനെ തകർച്ചയിലേക്ക് തള്ളി വിടുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.എന്നാൽ ഇവിടെ നടക്കുന്ന പ്രതിഷേധത്തോടെ അധികൃതർ സംയമനം കാട്ടണമെന്നാണ് യുഎൻ മനുഷ്യാവകാശവിഭാഗം മേധാവി മിഷേൽ ബാച്ലെറ്റ് ഹോംഗ് കോംഗ് ഭരണാധികാരികളോട് നിർദ്ദേശിച്ചിരിക്കുന്നത്.

പ്രതിഷേധക്കാരെ നേരിടാൻ പൊലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ബാച്ലെറ്റ് വെളിപ്പെടുത്തി.കഴിഞ്ഞ ദിവസം പൊലീസ് പ്രതിഷേധക്കാരെ ക്രൂരമായി നേരിട്ടതിനെ തുടർന്ന് നിരവധി പേർക്കാണ് കടുത്ത പരുക്കേറ്റിരിക്കുന്നത്. വിമാനക്കമ്പനികളും ഇവിടുത്തെ ലഹളയെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP