Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലഹരിവേട്ടക്കെത്തിയ ഉദ്യോഗസ്ഥരെ ബന്ദികളാക്കി യുവാവ്; എകെ 47 ഉപയോഗിച്ചുള്ള വെടിവെപ്പിൽ പരിക്കേറ്റത് ആറ് പൊലീസുകാർക്ക്; ബന്ദികളെ മോചിപ്പിച്ചെങ്കിലും പ്രതിയെ പിടിക്കാനാകാതെ പൊലീസ്

ലഹരിവേട്ടക്കെത്തിയ ഉദ്യോഗസ്ഥരെ ബന്ദികളാക്കി യുവാവ്; എകെ 47 ഉപയോഗിച്ചുള്ള വെടിവെപ്പിൽ പരിക്കേറ്റത് ആറ് പൊലീസുകാർക്ക്; ബന്ദികളെ മോചിപ്പിച്ചെങ്കിലും പ്രതിയെ പിടിക്കാനാകാതെ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ഫിലാഡൽഫിയ: മയക്കുമരുന്ന് റെയ്ഡിനിടെ യുവാവ് ബന്ദിയാക്കിയ രണ്ട് പൊലീസുകാരെ മോചിപ്പിച്ചത് നീണ്ട പരിശ്രമത്തിനിടെ. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് റെയ്ഡിനെത്തിയ രണ്ട് പൊലീസുകാരെ യുവാവ് ബന്ദിയാക്കിയത്. യുവാവ് നടത്തിയ വെടിവെപ്പിൽ ആറ് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ബന്ദികളാക്കിയവരെ രക്ഷപെടുത്താൻ ആയെങ്കിലും കുറ്റവാളിയെ പിടികൂടാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. എകെ 47 തോക്കുമായി ഇയാൾ ഒരു വീട്ടിനുള്ളിലാണ്.

ബുധനാഴ്‌ച്ച വൈകിട്ടാണ് സംഭവങ്ങളുടെ തുടക്കം. പ്രകേപനം കൂടാതെ പ്രതിതുടരെ നിറയൊഴിക്കുകയായിരുന്നു. വെടിവെപ്പിൽ ആഫ് പേർക്കാണ് പരിക്കേറ്റത്. ഒരു പൊലീസുകാരന്റെ തലയ്ക്കാണ് വെടിയേറ്റത്. ഇയാളുടെ സ്ഥിതി ഗുരുതരമല്ലെന്നാണ് റിപ്പേർട്ടുകൾ. രണ്ട് ഓഫീസർമാർക്ക് പരിക്കേറ്റത് വെടിവെപ്പിനെ ചെറുക്കാൻ ശ്രമിക്കുന്നതിനിടെ കാർ അപകടത്തിൽ പെട്ടാണ്. പരിക്കേറ്റ ആരുടെയും സ്ഥിതി ഗുരുതരമല്ല. അതേസമയം, ബന്ദികളാക്കിയിരുന്നവർക്ക് പരിക്കുണ്ടോ എന്നത് സംബന്ധിച്ച് ഇതുവരെയും വ്യക്തത വന്നിട്ടില്ല. ആശുപത്രിയിൽ ചികിത്സ തേടിയ ചിലരെ ഡിസ്ചാർജ്ജ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP