Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എലിസബത്ത് രാജ്ഞിയുടെ ജനപ്രീതിക്ക് തൊട്ടരികിലേക്കുയരുന്നു ഹാരി; വില്യവും കേയ്റ്റും പിന്നാലെ; ചാൾസിനേക്കാൾ ജനപ്രീതി മേഗന്; ബ്രിട്ടണിലെ ബക്കിംഹാം പാലസിലെ താമസക്കാരുടെ ജനപ്രീതി അളക്കുമ്പോൾ

എലിസബത്ത് രാജ്ഞിയുടെ ജനപ്രീതിക്ക് തൊട്ടരികിലേക്കുയരുന്നു ഹാരി; വില്യവും കേയ്റ്റും പിന്നാലെ; ചാൾസിനേക്കാൾ ജനപ്രീതി മേഗന്; ബ്രിട്ടണിലെ ബക്കിംഹാം പാലസിലെ താമസക്കാരുടെ ജനപ്രീതി അളക്കുമ്പോൾ

സ്വന്തം ലേഖകൻ

ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടെ ജനപ്രീതിയുടെ അളവ് കണക്കാക്കുന്നതിനായി അടുത്തിടെ നടത്തിയ യുഗോവ് പോളിലൂടെ പുറത്ത് വന്ന വസ്തുതകൾ ആരെയും ആകർഷിക്കുന്നതാണ്. ഇത് പ്രകാരം ജനപ്രീതിയുടെ കാര്യത്തിൽ ഏറ്റവും മുന്നിലുള്ളത് സാക്ഷാൽ എലിസബത്ത് രാജ്ഞിയാണ്. ഇക്കാര്യത്തിൽ രാജ്ഞിയുടെ തൊട്ടടുത്താണ് ചെറുമകനായ ഹാരി രാജകുമാരന്റെ സ്ഥാനം. ഇതിന് തൊട്ട് പിന്നാലെയാണ് വില്യം രാജകുമാരനും ഭാര്യ കേയ്റ്റും നിലകൊള്ളുന്നത്. ജനപ്രീതിയുടെ കാര്യത്തിൽ ചാൾസ് രാജകുമാരനേക്കാൾ മുൻപന്തിയിലാണ് ഹാരിയുടെ ഭാര്യ മേഗന്റെ സ്ഥാനം. ബക്കിങ്ഹാം പാലസിലെ താമസക്കാരുടെ ജനപ്രീതിയുടെ റാങ്കിങ് ഇത്തരത്തിലാണ്.

72 ശതമാനം പേരുടെ പിന്തുണയോടെയാണ് രാജ്ഞി ഇപ്രാവശ്യം ജനപ്രീതിയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.കഴിഞ്ഞ വർഷം 77 ശതമാനം പേരുടെ പിന്തുണയുമായി ഹാരിയായിരുന്നു ഒന്നാം സ്ഥാനത്തെത്തിയിരുന്നത്. 2018 ജൂണിനും 2019 ജൂണിനും ഇടയിൽ 9000ത്തോളം പേരെ ഇന്റർവ്യൂ ചെയ്താണ് രാജകുടുംബാംഗങ്ങളുടെ ജനപ്രീതി നിശ്ചയിച്ചിരിക്കുന്നത്.ഇത് പ്രകാരം ജനപ്രീതിയുടെ കാര്യത്തിൽ വില്യം മൂന്നാം സ്ഥാനത്തും കേയ്റ്റ് നാലാംസ്ഥാനത്തുമാണ്.പുതിയ പോൾ പ്രകാരം ഹാരിക്ക് 71 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.

വില്യമിന് 69 ശതമാനം പേരുടെ പിന്തുണയാണ് കൈവന്നിരിക്കുന്നത്. ഒമ്പത് ശതമാനം ബ്രിട്ടീഷുമാർക്ക് മാത്രമേ ഹാരിയെ പറ്റി നെഗറ്റീവ് അഭിപ്രായമുള്ളൂ. 17 ശതമാനം പേർ ഹാരിയെക്കുറിച്ച് ന്യൂട്രൽ നിലപാടാണ് സർവേയിൽ പ്രകടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ പോളിന് ശേഷം വില്യമിന്റെ ജനപ്രീതിയിൽ നാല് ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. എന്നാൽ കഴിഞ്ഞ പ്രാവശ്യത്തെ പോലെ തന്നെ കേയ്റ്റിന് 64 ശതമാനം പേരുടെ പിന്തുണ തന്നെ ഇപ്രാവശ്യവും നേടാൻ സാധിച്ചിരിക്കുന്നു.എന്നാൽ മേഗന് കഴിഞ്ഞ പ്രാവശ്യത്തെ അത്ര ജനപിന്തുണ നേടാൻ സാധിച്ചിട്ടില്ല. ഇക്കാര്യത്തിൽ 49 ശതമാനം പേരെ മേഗനെ പിന്തുണച്ചിട്ടുള്ളൂ.

കഴിഞ്ഞ വർഷത്തേക്കാൾ ആറ് ശതമാനം പേരുടെ പിന്തുണ ഇടിഞ്ഞ് ജനപ്രീതിയുടെകാര്യത്തിൽ മേഗൻ കേയ്റ്റിന് പുറകിൽ ആറാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണ്.കഴിഞ്ഞ പ്രാവശ്യവും മേഗൻ ആറാം സ്ഥാനത്തായിരുന്നുവെങ്കിലും അന്ന് 55 ശതമാനം പേരുടെ പിന്തുണ ലഭിച്ചിരുന്നു. ആയിരക്കണക്കിന് ബ്രിട്ടീഷുകാരിൽ നിന്നും വെറും 16 ശതമാനം പേർ മാത്രമേ മുൻ സ്യൂട്ട് അഭിനേത്രിയായ മേഗനെ കുറിച്ച് നെഗറ്റീവ് അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളൂ. ചാൾസ് രാജകുമാരൻ 48 ശതമാനം പേരുടെ പിന്തുണ നേടി മേഗന്റെ തൊട്ട് പുറകിലാണ് നിലകൊള്ളുന്നത്.

ജനപ്രീതിയുടെ കാര്യത്തിൽ ആദ്യത്തെ പത്ത് പേരിൽ നിന്നും കാമില പുറന്തള്ളപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തിൽ കാമില 11ാം സ്ഥാനത്താണ്. ജനപ്രീതിയുടെ കാര്യത്തിൽ ചാൾസിന് പുറകിൽ 46 ശതമാനം പേരുടെ പിന്തുണയുമായി ആനി രാജകുമാരിയും തൊട്ട് പുറകിൽ 42 ശതമാനം പേരുടെ പിന്തുണയമായി സാറ ഫിലിപ്സും 29 ശതമാനം പേരുടെ പിന്തുണയുമായി കൗണ്ടസ് ഓഫ് വെസെക്സായ സോഫിയും നിലകൊള്ളുന്നു. അത് കഴിഞ്ഞാണ് കാമിലയുടെ സ്ഥാനം. കാമിലക്ക് തൊട്ട് പുറകിൽ 26 ശതമാനം പിന്തുണയുമായി എഡ്വാർഡ് രാജകുമാരനും 25 ശതമാനം പിന്തുണയുമായി യൂജിൻ രാജകുമാരിയും നിലകൊള്ളുന്നു. ആദ്യത്തെ 15 സ്ഥാനങ്ങളിൽ നിന്നും ബിയാട്രീസ് രാജകുമാരിയും പിതാവ് ആ്ര്രൻഡൂ രാജകുമാരനും പുറന്തള്ളപ്പെട്ടിരിക്കുന്നു. യഥാക്രമം 24ഉം 21 സ്ഥാനങ്ങൾ മാത്രമേ ഇവർക്ക് ലഭിച്ചിട്ടുള്ളൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP