Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ട് അമേരിക്കൻ ജനപ്രതിനിധികൾക്ക് ഇസ്രയേൽ വിസ നിഷേധിച്ചപ്പോൾ അഭിനന്ദനം അറിയിച്ച് ട്രംപ്; ഇസ്രയേൽ വിരുദ്ധതയും യഹൂദവിരുദ്ധതയും തലയിൽ കയറ്റി നടക്കുന്നവർ എന്തിന് ഇസ്രയേലിൽ പോകുന്നുവെന്ന് ചോദിച്ച് അമേരിക്കൻ പ്രസിഡന്റ്; അമേരിക്കൻ കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്ലിം വനിതകൾ വീണ്ടും വാർത്തകളിൽ നിറയുമ്പോൾ

രണ്ട് അമേരിക്കൻ ജനപ്രതിനിധികൾക്ക് ഇസ്രയേൽ വിസ നിഷേധിച്ചപ്പോൾ അഭിനന്ദനം അറിയിച്ച് ട്രംപ്; ഇസ്രയേൽ വിരുദ്ധതയും യഹൂദവിരുദ്ധതയും തലയിൽ കയറ്റി നടക്കുന്നവർ എന്തിന് ഇസ്രയേലിൽ പോകുന്നുവെന്ന് ചോദിച്ച് അമേരിക്കൻ പ്രസിഡന്റ്; അമേരിക്കൻ കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്ലിം വനിതകൾ വീണ്ടും വാർത്തകളിൽ നിറയുമ്പോൾ

സ്വന്തം ലേഖകൻ

മേരിക്കൻ കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്ലിം വനിതകളായ റാഷിദ ട്ലായ്ബ്, ഇൽഹാൻ ഒമർ എന്നിവർ ഇസ്രയേലിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നടപടിയെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.ഇസ്രയേൽ വിരുദ്ധതയും യഹൂദവിരുദ്ധതയും തലയിൽ കയറ്റി നടക്കുന്ന ഈ ജനപ്രതിനിധികൾ എന്തിനാണ് ഇസ്രയേലിലേക്ക് പോകുന്നതെന്നും അവരെ അവിടേക്ക് പ്രവേശിപ്പിക്കാത്തതിൽ തനിക്ക് അത്ഭുതമൊന്നുമില്ലെന്നുമാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്.

ഈ വീക്കെൻഡിൽ വെസ്റ്റ് ബാങ്ക് സന്ദർശിക്കാനുള്ള ഇരുവരുടെയും നീക്കത്തിനാണ് നെതന്യാഹും നേരത്തെ തടയിട്ടിരിക്കുന്നത്.ഇവരെ ഇസ്രയേൽ മണ്ണിൽ കാല് കുത്താൻ അനുവദിക്കുന്നത് തനിക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കുന്നില്ലെന്നാണ് ട്രംപ് പറയുന്നത്. ബോയ്കോട്ട് ഇസ്രയേൽ മൂവ്മെന്റിനെ പിന്തുണച്ചിരിക്കുന്ന ഈ രണ്ട് മുസ്ലിം ലോമേക്കർമാരും തന്റെ രാജ്യത്തെ മുറിവേൽപ്പിക്കാൻ ആഗ്രഹിക്കുന്നവരാണെന്നാണ് ഇവരെ തടഞ്ഞതിന് നെതന്യാഹു വിശദീകരണം നൽകിയിരിക്കുന്നത്. ട്രംപിന്റെ മുസ്ലിം വിലക്കിനെ പിന്തുണച്ച നെതന്യാഹുവിന്റെ നടപടിയെ ഇൽഹാൻ ഇതിന് മുമ്പ് കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.

ട്രംപിന്റെ മുസ്ലിം നിരോധനം നിലവിൽ ജനപ്രതിനിധികൾക്ക് നേരെ ഇസ്രയേൽ പ്രയോഗിച്ചിരിക്കുന്നുവെന്നാണ് ഇൽഹാൻ വിമർശിച്ചിരിക്കുന്നത്.ഇതിലൂടെ ഇസ്രയേലിന് ഫലസ്തീൻ പോരാളികളോടുള്ള യഥാർത്ഥ നിലപാട് വെളിപ്പെട്ടിരിക്കുന്നുവെന്നാണ് റാഷിദ പ്രതികരിച്ചിരിക്കുന്നത്. ന്യൂ ജഴ്സിയിലെ ട്രംപ് നാഷണൽ ഗോൾഫ് കോഴ്സ് ബെഡ്മിനിസ്റ്ററിൽ വച്ച് റിപ്പോർട്ടർമാരോട് സംസാരിക്കവെയാണ് ട്രംപ് , നെതന്യാഹുവിന്റെ നടപടിയെ പ്രശംസിച്ചിരിക്കുന്നത്. ഇസ്രയേൽ വിലക്കേർപ്പെടുത്തിയിരിക്കുന്ന ഈ വനിതാ ലോ മേക്കർമാർ ഫലസ്തീനെ കടുത്ത രീതിയിൽ പിന്തുണക്കുന്നവരുമാണ്.ഇവർ ഇസ്രയേൽ സന്ദർശിക്കുന്നതിൽ തന്റെ എതിർപ്പ് ട്വിറ്ററിലൂടെ ട്രംപ് വെളിപ്പെടുത്തി ഒരു മണിക്കൂർ കഴിയും മുമ്പാണ് നെതന്യാഹു ഇവർക്ക് വിലക്കേർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

ഈ നിരോധനത്തെക്കുറിച്ച് താൻ ഇസ്രയേൽ ഒഫീഷ്യലുകളോട് സംസാരിച്ചിട്ടുണ്ടെന്നും ട്രംപ് വെളിപ്പെടുത്തുന്നു. തന്റെ സ്ഥിരം രാഷ്ട്രീയ എതിരാളികളായ ഈ വനിതകൾക്കെതിരെയുള്ള നിരോധനത്തെ ട്രംപ് അക്ഷരാർത്ഥത്തിൽ ആഘോഷമാക്കുകയാണെന്നാണ് റിപ്പോർട്ട്. ട്രംപിന്റെ മുസ്ലിം വിരുദ്ധ, കുടിയേററ വിരുദ്ധ നിലപാടുകളെ ഈ മുസ്ലിം ലോ മേക്കർമാർ എന്നും കടുത്ത ഭാഷയിൽ വിമർശിച്ച് വരുന്നുണ്ട്.

ഇസ്രയേലിനെക്കുറിച്ചും യഹൂദന്മാരെക്കുറിച്ചും ഇവർക്കുള്ള നിലപാട് ഭീകരമാണെന്നും ഡെമോക്രാറ്റ് പാർട്ടിയുടെ യഥാർത്ഥമുഖമാണ് ഇവരിലൂടെ വെളിപ്പെടുന്നതെന്നുമാണ് ട്രംപ് ആഞ്ഞടിച്ചിരിക്കുന്നത്.ഫലസ്തീനെ പിന്തുണക്കുന്ന ഇവരുടെ നിലപാടിനെയും ട്രംപ് കടുത്ത ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP