Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിൽ നിന്നും പണ്ട് മോഷ്ടാക്കൾ അടിച്ച് മാറ്റിയ അമൂല്യ വസ്തുക്കൾ ഇന്ത്യക്ക് മടക്കി കിട്ടിക്കൊണ്ടിരിക്കുന്നു; അമേരിക്കയും ബ്രിട്ടനും ഇന്നലെ ഇന്ത്യയുടെ മോഷണവസ്തുക്കൾ മടക്കി നൽകിയത് ഇങ്ങനെ

ഇന്ത്യയിൽ നിന്നും പണ്ട് മോഷ്ടാക്കൾ അടിച്ച് മാറ്റിയ അമൂല്യ വസ്തുക്കൾ ഇന്ത്യക്ക് മടക്കി കിട്ടിക്കൊണ്ടിരിക്കുന്നു; അമേരിക്കയും ബ്രിട്ടനും ഇന്നലെ ഇന്ത്യയുടെ മോഷണവസ്തുക്കൾ മടക്കി നൽകിയത് ഇങ്ങനെ

സ്വന്തം ലേഖകൻ

കോളനി ഭരണകാലത്ത് ബ്രിട്ടൻ ഇന്ത്യയിൽ നിന്നും നിരവധി അമൂല്യ വസ്തുക്കൾ ബ്രിട്ടനിലേക്ക് കടത്തിക്കൊണ്ട് പോയിട്ടുണ്ട്. ഇവ തിരിച്ച് കിട്ടാൻ വേണ്ടി ഇന്ത്യ നിരന്തരം ശ്രമിക്കുന്നുമുണ്ട്. ഇതിന് പുറമെ ഇന്ത്യയിൽ നിന്ന് അന്താരാഷ്ട്ര മോഷ്ടാക്കളും അമൂല്യവസ്തുക്കൾ കവർന്നെടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ള ചില അമൂല്യ സാധനങ്ങൾ അമേരിക്കയും ബ്രിട്ടനും ഇന്നലെ ബ്രാഡ്ഫോർഡിൽ വച്ച് ഇന്ത്യയ്ക്ക് ഇന്ത്യൻ സ്വാതന്ത്ര്യദിനം പ്രമാണിച്ച് മടക്കി നൽകിയെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.അമേരിക്കൻ-ബ്രിട്ടീഷ് ഏജൻസികൾ നടത്തിയ സംയുക്ത അന്വേഷണത്തെ തുടർന്ന് കണ്ടെത്തി തിരിച്ച് പിടിച്ച അപൂർവ മോഷണവസ്തുക്കളാണ് ഇന്ത്യൻ ഹൈക്കമ്മീഷറായ രുചി ഘനശ്യാമിന് കൈമാറിയിരിക്കുന്നത്.

ആന്ധ്രപ്രദേശ്, തമിഴ് നാട് എന്നിവിടങ്ങളിൽ നിന്നും അടിച്ച് മാറ്റി അമൂല്യ വസ്തുക്കളാണ് ഇന്നലെ തിരിച്ച് ലഭിച്ചിരിക്കുന്നത്. ബിസി ഒന്നാം നൂറ്റാണ്ടിലെയും എഡി ഒന്നാം നൂറ്റാണ്ടിലെയും ലൈം സ്റ്റോണുകൾ, 17ാം നൂറ്റാണ്ടിലെ നവനീത് കൃഷ്ണവിഗ്രഹം എന്നിവയാണ് ഇത്തരത്തിൽ ഇന്നലെ ഇന്ത്യയ്ക്ക് തിരികെ ലഭിച്ചിരിക്കുന്നത്. ന്യൂയോർക്കിൽ നിന്നും പിടിയിലായ കുപ്രസിദ്ധ ആർട്ട് മോഷ്ടാവിൽ നിന്നുമാണ് ഇവ പിടിച്ചെടുത്ത് ഇന്ത്യക്ക് കൈമാറിയിരിക്കുന്നത്. സ്‌കോട്ട്ലൻഡ് യാർഡ് ഒഫീഷ്യലുകൾ ഇവ കണ്ടെത്തുന്നതിന് സഹായിച്ചിട്ടുണ്ട്.

ഈ അമൂല്യ വസ്തുക്കൾ തിരിച്ച് പിടിച്ച് മടക്കി ഇന്ത്യക്ക് നൽകാൻ മുന്നിട്ടിറങ്ങിയ ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ ടീമിനും മാൻഹാട്ടൻ ഡിസ്ട്രിക്ട് അറ്റോർണി ജനറലിന്റെ ഓഫീസിനും രുചി ഘനശ്യാം നന്ദി അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള 2000ത്തിൽ അധികം അമൂല്യ വസ്തുക്കൾ ഇന്ത്യക്ക് തിരിച്ച് കിട്ടാനുണ്ടെന്നാണ് കരുതുന്നത്.ഇത്തരത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മോഷ്ടാക്കൾ അടിച്ച് മാറ്റിയ അമൂല്യ വസ്തുക്കൾക്ക് അവയുടെ പണമൂല്യത്തേക്കാൾ വിലയേറെയുണ്ടെന്നാണ് ഇതിനാലാണ് ഇവ കണ്ടെത്തി മടക്കിക്കൊടുക്കാൻ മുൻകൈയെടുക്കുന്നതെന്നുമാണ് ന്യൂയോർക്കിലെ ഹോം ലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ ടീം സ്പെഷ്യൽ ഏജന്റായ പീറ്റർ സി ഫിറ്റസ്ഹുഗ് വിശദീകരിക്കുന്നത്.

ലണ്ടനിലെ ഇന്ത്യ ഹൗസിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായിട്ടാണ് അമൂല്യവസ്തുക്കൾ ഇന്ത്യക്ക് കൈമാറിയിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന സമാധാനാ റാലിയിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്നും നിരവധി പേരെത്തിയിരുന്നു. ഇന്ത്യഹൗസിലെ പരിപാടിക്ക് മുന്നോടിയായി ലണ്ടനിൽ നിന്നും 100 കിലോമീറ്റർ വടക്ക് മാറിയുള്ള ബെഡ്ഫോർഡിൽ പരിപാടി നടന്നിരുന്നു. ഇവിടുത്തെ ടൗൺഹാളിൽ ഇതിന്റെ ഭാഗമായി ഇന്ത്യൻ ദേശീയ പതാക ഉയർത്തിയിരുന്നു. ഇവിടുത്തെ നിരവധി ഇന്ത്യൻ വംശജർ പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു.മേയറായ ഡേവ് ഹോഡ്ഗ്സനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പ്രാദേശിക ഗുരുദ്വാരകളിലെയും മറ്റ് കമ്മ്യൂണിറ്റി സെന്ററുകളിലെയും നേതാക്കന്മാർ പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP