Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടിയാമെൻ സ്‌ക്വയർ മാതൃകയിൽ അടിച്ചമർത്താൻ ഒരുങ്ങി ചൈന; പ്രക്ഷോഭകാരികൾക്ക് ഇലക്ട്രിക് ഷോക്ക് നൽകി വീഴ്‌ത്തുമെന്ന് റിപ്പോർട്ടുകൾ; ചൈനയെ പേടിച്ച് ജാക്കിച്ചാനും ലിയു യിഫെയും പ്രക്ഷോഭത്തെ തള്ളിപ്പറഞ്ഞതോട ജനാധിപത്യ വാദികൾ പ്രതിഷേധത്തിൽ; ചൈനീസ് സർവാധിപത്യത്തിനെതിരെയുള്ള ഹോംകോംഗികളുടെ പോരാട്ടം അതിനിർണായകമായ വഴിത്തിരിവിലേക്ക്

ടിയാമെൻ സ്‌ക്വയർ മാതൃകയിൽ അടിച്ചമർത്താൻ ഒരുങ്ങി ചൈന; പ്രക്ഷോഭകാരികൾക്ക് ഇലക്ട്രിക് ഷോക്ക് നൽകി വീഴ്‌ത്തുമെന്ന് റിപ്പോർട്ടുകൾ; ചൈനയെ പേടിച്ച് ജാക്കിച്ചാനും ലിയു യിഫെയും പ്രക്ഷോഭത്തെ തള്ളിപ്പറഞ്ഞതോട ജനാധിപത്യ വാദികൾ പ്രതിഷേധത്തിൽ; ചൈനീസ് സർവാധിപത്യത്തിനെതിരെയുള്ള ഹോംകോംഗികളുടെ പോരാട്ടം അതിനിർണായകമായ വഴിത്തിരിവിലേക്ക്

സ്വന്തം ലേഖകൻ

ങ്ങൾക്ക് മേൽ ചൈന പ്രയോഗിക്കുന്ന സർവാധിപത്യത്തിനെതിരെ തെരുവിലിറങ്ങിയ ഹോംകോംഗിലെ ജനാധിപത്യവാദികളായ പ്രക്ഷോഭകരെ പണ്ട് ടിയാമെൻ സ്‌ക്വയറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അടിച്ചമർത്തിയ രീതിയിൽ ഒതുക്കാൻ അരയും തലയും മുറുക്കി ചൈന രംഗത്തെത്തിയെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇനിയും പ്രക്ഷോഭം നിർത്തിയില്ലെങ്കിൽ കലാപകാരികളെ ഇലക്ട്രിക് ഷോക്ക് നൽകി വീഴ്‌ത്തുമെന്ന അന്ത്യശാസനമാണ് ചൈന നൽകിയിരിക്കുന്നത്. ഇതിനിടെ ചൈനയെ പേടിച്ച് ജാക്കിച്ചാനും ലിയു യിഫെയും പ്രക്ഷോഭത്തെ തള്ളിപ്പറഞ്ഞതോട ജനാധിപത്യവാദികൾ പ്രതിഷേധമുയർത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ചൈനീസ് സർവാധിപത്യത്തിനായുള്ള ഹോംകോംഗികളുടെ പോരാട്ടം അതിനിർണായകമായ വഴിത്തിരിവിലേക്കെത്തിയിരിക്കുകയാണ്.

പ്രക്ഷോഭകാരികളെ നേരിടുന്നതിനായി വലിയ ഫോർക്ക് ഉപയോഗിച്ച് ഇലക്ട്രിക് ഷോക്ക് നൽകാനാണ് ചൈനീസ് സെക്യൂരിറ്റി ഫോഴ്സുകൾ തയ്യാറെടുക്കുന്നത്. ചൈനീസ് പൊലീസും സൈനികരും ജനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പരിശീലനം നേടുന്ന ഫോട്ടോഗ്രാഫുകൾ പുറത്ത് വന്നിട്ടുണ്ട്. ശരീരത്തിൽ പൊള്ളിക്കാനും മുറിവുകളുണ്ടാക്കാനും പ്രാപ്തമായ ആയുധം പ്രയോഗിച്ച് കൊണ്ടുള്ള പരിശീലനമാണ് നടന്ന് കൊണ്ടിരിക്കുന്നത്.ഹോംഗ് കോംഗ് അതിർത്തിയിൽ നിന്നും വെറും നാലര മൈൽ അകലത്തുള്ള ഷെൻസെനിലെ ഷെൻസൻ ബേ സ്പോർട്സ് സെന്ററിലാണ് പരിശീലനം നടക്കുന്നത്.

ചൈനീസ് സർവാധിപത്യത്തിനെതിരെ പ്രതിഷേധിച്ച് ഹോംഗ്കോംഗിൽ മില്യൺ കണക്കിന് ആക്ടിവിസ്റ്റുകളാമ് തെരുവിൽ റാലികളിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നത്. ഹോംകോംഗിലെ ഇന്റർനാഷണൽ എയർപോർട്ടിൽ ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നത്. തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം തന്നെ ദിവസങ്ങളോളം നിർത്തി വയ്ക്കേണ്ടി വരുകയും ചെയ്തിരുന്നു. ഇതിന് പുറമെ ഗതാഗതസംവിധാനം തടസപ്പെടുകയുമുണ്ടായി. ഈ പ്രക്ഷോഭകാരികളെ നേരിടുന്നതിനായി എട്ടടി നീളമുള്ള ഫോർക്സ് ഉപയോഗിച്ച് പട്ടാളക്കാരും സായുധ ഓഫീസർമാരും പരിശീലനം നടത്തുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ഇന്നലെ ചൈനീസ് സ്റ്റേറ്റ് മീഡിയയാണ് ഇത് സംബന്ധിച്ച ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ഈ മാരകായുധം പ്രയോഗിക്കുന്ന് ആംനെസ്റ്റി ഇന്റർനാഷണൽ മുന്നറിയിപ്പേകിയിട്ടുണ്ട്. ഇത് മനുഷ്യരിൽ കടുത്ത പ്രത്യാഘാതമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്.തങ്ങൾക്ക് ഹോംകോംഗിലെ പ്രക്ഷോഭകാരികളെ അടിച്ചമർത്താൻ വെറും പത്ത് മിനുറ്റ് മാത്രം മതിയെന്ന് ഇന്നലെ ബീജിങ് മുന്നറിയിപ്പേകിയിരുന്നു. ഇതിന്റെ ഭാഗമായി നൂറ് കണക്കിന് ടാങ്കുകളെയും സൈനികരെയും അതിർത്തിയിലെത്തിക്കുകയും ചെയ്തിരുന്നു.

തന്റെ ഹോംടൗണായ ഹോംകോംഗിലുണ്ടായിരിക്കുന്ന പ്രക്ഷോഭത്തിൽ താൻ അസ്വസ്ഥനായിരിക്കുന്നുവെന്നാണ് ലോകപ്രശസ്ത ചലച്ചിത്ര താരമായ ജാക്കി ചാൻ പ്രതികരിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ താൻ പ്രക്ഷോഭകാരികൾക്കെതിരും ചൈനക്കൊപ്പവുമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചത് കടുത്ത പ്രതിഷേധത്തിനാണ് വഴിയൊരുക്കുന്നത്. ലോകത്തിൽ എവിടെ പോയാലും താൻ ഒരു ചൈനക്കാരനാണെന്നതിൽ അഭിമാനിക്കുന്നുവെന്നാണ് ബീജിംഗിനെ പിന്തുണച്ച് കൊണ്ട് ജാക്കി ചാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് ട്വിറ്റർ യൂസർമാർ താരത്തിനെതിരെ കടുത്ത വിമർശനമാണ് അഴിച്ച് വിട്ടിരിക്കുന്നത്. ഇത് അപമാനകരമാണെന്നാണ് നിരവധി പേർ പ്രതികരിച്ചിരിക്കുന്നത്.ചൈനീസ് പൗരനായ ചാൻ ഇതിന് മുമ്പും ചൈനയെ പിന്തുണച്ച് സംസാരിച്ച് വിവാദമുണ്ടാക്കിയിരുന്നു. 2008ലെ ബീജിങ് ഒളിമ്പിക്സിനെതിരെ പ്രതിഷേധമുയർന്നപ്പോഴായിരുന്നു അത്തരം സന്ദർഭങ്ങളിലൊന്നുണ്ടായത്.

ഹോംകോംഗ് പ്രക്ഷോഭകാരികളെ തള്ളിപ്പറഞ്ഞ് ചൈനയ്ക്ക് പിന്തുണയേകി ചൈനയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളും മുലാൻ സ്റ്റാറുമായ ലിയും യിഫെ രംഗത്തെത്തിയതും വൻ വിവാദമുണ്ടാക്കിയിട്ടുണ്ട്.നാച്വറൈസ്ഡ് യുഎസ് സിറ്റിസൺ ആണെങ്കിലും താൻ ഇക്കാര്യത്തിൽ ചൈനക്കൊപ്പമാണെന്നാണ് 31 കാരിയായ ചൈനീസ്-അമേരിക്കൻ താരം ട്വീറ്റ് ചെയ്തിരിക്കുന്നത്. താൻ ഹോംഗ്കോംഗ് പൊലീസിനെ പിന്തുണക്കുന്നുവെന്ന് അവർ സോഷ്യൽ മീഡിയയായ വെയ്ബോയിൽ പോസ്റ്റിടുകയും ചെയ്തിരുന്നു.ഇതിനെ തുടർന്ന് താരത്തെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തുള്ള ഹാഷ് ടാഗുകളോടെ ലോകമാകമാനം ക്യാമ്പയിൻ ആരംഭിച്ചിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP