Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഈസ്റ്റ് ലണ്ടനിലെ കഫേയിൽ അപ്രതീക്ഷിത റെയ്ഡിനെത്തിയ പൊലീസ് കൈവിലങ്ങ് വച്ച് നിരത്തി നിർത്തിയത് 52 പേരെ; മയക്കുമരുന്ന് കച്ചവടം ലണ്ടൻ നഗരത്തെ വിഴുങ്ങുമ്പോൾ

ഈസ്റ്റ് ലണ്ടനിലെ കഫേയിൽ അപ്രതീക്ഷിത റെയ്ഡിനെത്തിയ പൊലീസ് കൈവിലങ്ങ് വച്ച് നിരത്തി നിർത്തിയത് 52 പേരെ; മയക്കുമരുന്ന് കച്ചവടം ലണ്ടൻ നഗരത്തെ വിഴുങ്ങുമ്പോൾ

സ്വന്തം ലേഖകൻ

ത്തിക്കുത്തും കൊലപാതകങ്ങളും ലണ്ടൻ നഗരത്തെ നാൾക്ക് നാൾ വിഴുങ്ങുന്നതിന് പുറമെ അപകടകരമായ മയക്കുമരുന്ന് മാഫിയയും തലസ്ഥാനത്തിന് കടുത്ത ഭീഷണിയുയർത്തുന്നുവെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഈസ്റ്റ് ലണ്ടനിലെ കഫേയിൽ ഇന്നലെ അപ്രതീക്ഷിത റെയ്ഡിനെത്തിയ പൊലീസ് 52 പേരെ കൈവിലങ്ങ് വച്ച് നിരത്തി നിർത്തിയെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതു വരെ കണക്ക് കൂട്ടിയതിനേക്കാളും എത്രയോ ഇരട്ടി വ്യാപ്തിയിൽ മയക്കുമരുന്ന് കച്ചവടം ലണ്ടൻ നഗരത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്നുവെന്നാണ് ഇപ്പോൾ മുന്നറിയിപ്പ് ശക്തമായിരിക്കുന്നത്.

നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഈ കനാബി കഫെ ഈസ്റ്റ് ലണ്ടനിലെ തുറസായ സ്ഥലത്താണ് പ്രവർത്തിച്ചിരുന്നതെന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം. റെയ്ഡ് നടക്കുന്ന വേളയിൽ ഇവിടെ 52 ജീവനക്കാരും കസ്റ്റമർമാരുമാണുണ്ടായിരുന്നത്. 20,000 പൗണ്ട് വില വരുന്ന കഞ്ചാവാണ് ഇവിടെ നിന്നും പിടിച്ചെടുത്തിരിക്കുന്നത്. കഫെ ഒരിക്കലും തുറക്കാൻ സാധിക്കാത്ത വിധത്തിലുള്ള ക്ലോഷർ ഓർഡർ നേടിയെടുക്കുന്നതിനാണ് ഒഫീഷ്യലുകൾ ഇപ്പോൾ ശ്രമിച്ച് വരുന്നത്. ഡസൻ കണക്കിന് കസ്റ്റമർമാരെ പൊലീസ് റെയ്ഡിന്റെ ഭാഗമായി സൂക്ഷ്മമായി പരിശോധിക്കുന്ന ഫോട്ടോകൾ പുറത്ത് വന്നിരുന്നു.

സൂപ്പർ സ്ട്രെംഗ്ത് സ്‌കുൻക്, ഫ്രെഷ്ലി ബാക്ക്ഡ് ഹാഷ് ബ്രൗനീസ്, കനാബീസ് ഇൻഫ്യൂസ്ഡ് എനർജി ഡ്രിങ്കുകൾ തുടങ്ങിയവയുടെ വൻ കച്ചവടമാണ് ഈ കഫെയിൽ നടന്നിരുന്നതെന്നാണ് റിപ്പോർട്ട്. രൂപാന്തരം വരുത്തിയ ഒരു റെയിൽവേ ആർച്ചിലാണ് ഈസ്റ്റ് ലണ്ടനിലെ ലൈംഹൗസിൽ ഈ കഫെ പ്രവർത്തിക്കുന്നത്. ദി ഡെൻ എന്ന പേരിൽ പ്രവർത്തിക്കുന്ന ഈ കഫെ ഒറ്റ നോട്ടത്തിൽ ഒരു സോഷ്യൽ ക്ലബ് പോലെയാണ് തോന്നിക്കുന്നത്. ലെതർ സോഫ, ടേബിൾ, രണ്ട് വലിയ ടാങ്കുകളിൽ മത്സ്യങ്ങൾ തുടങ്ങിയവ ഇവിടെ കാണാം. ബിസിനസുകാരും വിദ്യാർത്ഥികളും വിനോദിക്കാനായി ഇവിടെ എത്തുന്ന പതിവുകാരാണെന്നാണ് പൊലീസ് പറയുന്നത്.

വിവിധ മയക്കുമരുന്നുകൾ മെനു അടിസ്ഥാനമാക്കിയാണ് ഇവിടെ വിൽക്കുന്നത്. ലെമൺ, അംനേഷ്യ, ബിസ്‌കോഫ് തുടങ്ങിയ പേരുകളിലുള്ള മയക്കുമരുന്ന് ഉൽപന്നങ്ങൾ ഇവിടെ നിന്ന് നൽകപ്പെടുന്നുണ്ട്. റെയ്ഡ് നടക്കുന്ന സമയത്തും ഓവനിൽ ഹാഷ് ബ്രൗണീസ് കാണാൻ സാധിച്ചിരുന്നുവെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. ഇതിന് മൂന്ന് പൗണ്ടാണ് വാങ്ങുന്നത്. ഇതിന് പുറമെ ഹാഷിന്റെ 6.5 ഗ്രാം ബാഗം ഇവിടെ 50 പൗണ്ടിനാണ് വിൽക്കുന്നത്. പണവും കഞ്ചാവിന്റെ ശേഖരവും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. നിരവധി മാസങ്ങളായി ഈ കഫെ ഇവിടെ പ്രവർത്തിക്കുന്നുവെന്നാണ് റിപ്പോർട്ട്.

കടുത്ത സുരക്ഷാ സംവിധാനങ്ങൾക്ക് കീഴിലാണ് ഈ കഫെ പ്രവർത്തിക്കുന്നത്. സിസിടിവി ക്യാമറകൾ , അകത്ത് നിന്നും പൂട്ടിയ റിഇൻഫോഴ്സ്ഡ് സ്റ്റീർ ഡോർ, തുടങ്ങിയവ ഇവിടെ കാണാം. കഫെയിൽ ചേരുന്നതിന് ഒരു മെമ്പർഷിപ്പ് കാർഡ് നിർബന്ധമാണ്. സോഷ്യൽ മീഡിയയിലൂടെയും കസ്റ്റമർമാർ നൽകുന്ന മൗത്ത് ടു മൗത്ത് പബ്ലിസിറ്റിയിലൂടെയുമാണ് കഫെയിലേക്ക് ആളുകളെത്തിയിരുന്നത്.കഫെയെക്കുറിച്ച് പ്രചാരണം നടത്തുന്നതിനുള്ള ബിസിനസ് കാർഡുകൾ ഇവിടെ നിന്നും കണ്ടെത്തിയിരിക്കുന്നു. ഇതിന് മേൽ ഇംഗ്ലീഷ്, അറബിക്ക്, റഷ്യൻ എന്നീ ഭാഷകളിൽ കഫെയെക്കുറിച്ച് എഴുതി വച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP