Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തെവിടെ കലാപം ഉണ്ടായാലും ഇരിക്കപ്പൊറുതി ഇല്ലാത്തത് ലണ്ടന്; ഇന്നലെ ലണ്ടനിൽ ഏറ്റുമുട്ടിയത് ഹോംഗ്കോംഗ് പ്രക്ഷോഭകാരികളും ചൈനക്കാരും; കാശ്മീർ വിഷയത്തിന്റെ പുറത്ത് പാക്കിസ്ഥാനികളും കളി തുടരുന്നു

ലോകത്തെവിടെ കലാപം ഉണ്ടായാലും ഇരിക്കപ്പൊറുതി ഇല്ലാത്തത് ലണ്ടന്; ഇന്നലെ ലണ്ടനിൽ ഏറ്റുമുട്ടിയത് ഹോംഗ്കോംഗ് പ്രക്ഷോഭകാരികളും ചൈനക്കാരും; കാശ്മീർ വിഷയത്തിന്റെ പുറത്ത് പാക്കിസ്ഥാനികളും കളി തുടരുന്നു

സ്വന്തം ലേഖകൻ

ശ്മീരിനുള്ള പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 15ന് പാക്കിസ്ഥാനികൾ ലണ്ടൻ തെരുവുകളിൽ അഴിഞ്ഞാടിയതിന്റെ ഷോക്കിൽ നിന്നും മുക്തമാകുന്നതിന് മുമ്പ് ഇന്നലെ ലണ്ടനിൽ ഹോംഗ്കോംഗ് പ്രക്ഷോഭകാരികളും ചൈനക്കാരും ഏറ്റുമുട്ടിയെന്ന് റിപ്പോർട്ട്. ഹോംകോംഗിലെ അമിതമായ ചൈനീസ് ഇടപെടലിനെതിരെ ഹോംകോംഗിൽ ജനാധിപത്യവാദികൾ ദിവസങ്ങളായി തുടരുന്ന പ്രക്ഷോഭത്തെ പിന്തുണച്ച് ലണ്ടനിലെ ഹോംകോംഗുകാർ നടത്തിയ റാലിക്കെതിരെ ഇവിടുത്തെ ചൈനക്കാർ തിരിഞ്ഞതിനെ തുടർന്നാണ് ഇന്നലെ ലണ്ടനിൽ വൻ ഏറ്റ്മുട്ടൽ അരങ്ങേറിയിരിക്കുന്നത്.ചുരുക്കിപ്പറഞ്ഞാൽ ലോകത്തെവിടെ കലാപമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായാൽ ലണ്ടന് ഇരിക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ഇന്നലെ ഉച്ചയ്ക്ക് ശേഷം ഹോംകോംഗിനെ പിന്തുണച്ച് കൊണ്ട് നടത്തിയ റാലിയിൽ ആയിരക്കണക്കിന് പേരാണ് ട്രാൻഫാൽഗർ സ്‌ക്വയറിലൂടെ മാർച്ച് നടത്തിയിരുന്നത്.എന്നാൽ ഇവർക്കെതിരെ ചതിയന്മാർ എന്ന ബാനറുമായെത്തിയ ചൈനക്കാരെത്തിയതോടെ ഇരു ഗ്രൂപ്പുകളും തെരുവിൽ തുറന്ന പോരാട്ടത്തിലെത്തുകയായിരുന്നു. വൈറ്റ്ഹാൾ, ഡൗണിങ് സ്ട്രീറ്റ്, എന്നിവയ്ക്ക് സമീപത്തു കൂടെ മാർച്ച് ചെയ്തവർ ഹോംഗ്കോംഗിൽ പൊലീസ് പ്രതിഷേധക്കാർക്കെതിരെ നടത്തിയ ക്രൂരതയെ ശക്തമായ ഭാഷയിൽ അപലപിക്കുകയും ചെയ്തിരുന്നു.

ഹോംഗ്കോംഗിനെ പിന്തുണച്ച് കൊണ്ട് മാർച്ച് നടത്തിയവർ നെൽസൻസ് കോളമിലെത്തിയപ്പോഴായിരുന്നു ഇവർക്കെതിരെ ചൈനീസ് പതാകകളുമായെത്തിയവർ കുതിച്ചെത്തിയിരുന്നത്. ഇരു വിഭാഗവും തമ്മിൽ ഏറ്റുമുട്ടലുണ്ടാകാതിരിക്കാൻ മെട്രൊപൊളിറ്റൻ പൊലീസ് നന്നായി പാടു പെട്ടിരുന്നുവെങ്കിലും ഇരു പക്ഷവും തുറന്ന പോരിലെത്തിയിരുന്നു.ഇരു പക്ഷത്തിനുമിടയിൽ റയട്ട് പൊലീസ് വരിവരിയായി നിൽക്കുകയും അവരുടെ ബാറ്റണുകളും ഷീൽഡുകളും ഉയർത്തുകയും ചെയ്തിരുന്നു.ഹോംഗ്കോംഗിൽ പ്രക്ഷോഭകാരികളെ പൊലീസ് ക്രൂരമായി അടിച്ചമർത്തുന്നതിനെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധങ്ങൾ ഉയർന്ന് കൊണ്ടിരിക്കുന്നതിനിടയിലാണ് ലണ്ടനിലും പ്രതിഷേധമുയർന്ന് കൊണ്ടിരിക്കുന്നത്.

ചൈനീസ് സർവാധിപത്യത്തിനെതിരെ പ്രതിഷേധിച്ച് ഹോംഗ്‌കോംഗിൽ മില്യൺ കണക്കിന് ആക്ടിവിസ്റ്റുകളാണ് തെരുവിൽ റാലികളിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നത്. ഹോംകോംഗിലെ ഇന്റർനാഷണൽ എയർപോർട്ടിൽ ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നത്. തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം തന്നെ ദിവസങ്ങളോളം നിർത്തി വയ്‌ക്കേണ്ടി വരുകയും ചെയ്തിരുന്നു. ഇതിന് പുറമെ ഗതാഗതസംവിധാനം തടസപ്പെടുകയുമുണ്ടായി. ഈ പ്രക്ഷോഭകാരികളെ നേരിടുന്നതിനായി ചൈന സൈനികരെയും ടാങ്കുകളെയും ഹോംഗ് കോംഗ് അതിർത്തിയിലെത്തിച്ചുവെന്നാണ് റിപ്പോർട്ട്. എട്ടടി നീളമുള്ള ഫോർക്‌സ് ഉപയോഗിച്ച് പട്ടാളക്കാരും സായുധ ഓഫീസർമാരും പരിശീലനം നടത്തുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഹോംഗ് കോംഗ് കലാപകാരികളെ ഇവ ഉപയോഗിച്ച് ഷോക്കേൽപ്പിച്ച് അടിച്ചമർത്താനാണ് ചൈന ഇതിലൂടെ ഒരുങ്ങുന്നതെന്നും മുന്നറിയിപ്പുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP