Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്പർലാ കടലായി ഹോങ്കോങ്; 17ലക്ഷം പ്രതിഷേധക്കാർ തെരുവിലിറങ്ങിയത് വർണ കുടകളുമായി; രാജ്യം സാക്ഷിയായത് ഏറ്റവും വലിയ ജനാധിപത്യ അനുകൂല പ്രക്ഷോഭത്തിന്; ചൈനീസ് കടന്നുകയറ്റത്തിനെതിരെ തെരുവിൽ മുറവിളികൂട്ടി ജനങ്ങൾ

അമ്പർലാ കടലായി ഹോങ്കോങ്; 17ലക്ഷം പ്രതിഷേധക്കാർ തെരുവിലിറങ്ങിയത് വർണ കുടകളുമായി; രാജ്യം സാക്ഷിയായത് ഏറ്റവും വലിയ ജനാധിപത്യ അനുകൂല പ്രക്ഷോഭത്തിന്; ചൈനീസ് കടന്നുകയറ്റത്തിനെതിരെ തെരുവിൽ മുറവിളികൂട്ടി ജനങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ഹോങ്കോങ്: അമ്പർലാ കടലായി ഹോങ്കോങിനെ മാറ്റി പ്രതിഷേധക്കാർ. പലവർങ്ങളിലുള്ള കുടകളുമായി തെരുവിലിറങ്ങിയത് 17ലക്ഷത്തോളം ജനങ്ങൾ. രാജ്യം സാക്ഷിയായത് ഏറ്റവും വലിയ ജനാധിപത്യ അനുകൂല പ്രക്ഷോഭത്തിനായിരുന്നു. വിവാദ കുറ്റവാളി കൈമാറ്റ ബിൽ പിൻവലിക്കണമെന്നും ഭരണാധികാരി കാരി ലാം രാജിവയ്ക്കണമെന്നും മുറവിളികൂട്ടിയാണ് ജനങ്ങൾ തെരുവുകൾ കൈയേറിയത്. വിക്ടോറിയ പാർക്കിൽ നിന്ന് ആരംഭിച്ച പ്രതിഷേധം സ്‌ക്വയറിന്റെ പരിധി വിടുന്നതിൽ നിന്ന് പൊലീസ് വിലക്കിയെങ്കിലും നിരവധി ആളുകളാണ് തെരുവുകളിൽ തമ്പടിച്ചത്. ചൈനയുടെ പിൻബലത്തോടെയാണ് കാരി ലാം ഭരണം നിലനിർത്തുന്നത്.

അതേസമയം നേരത്തെ നടന്ന മാർച്ചുകളിൽ പൊലീസ് ബാറ്റണും കണ്ണീർ വാതകവും ഉപയോഗിച്ച് നേരിട്ടിരുന്നെങ്കിലും ഇത്തവണ നടത്തിയ മാർച്ചിൽ അക്രമണ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന റാലി സമാധാനപരമായിട്ടാണ് സമാപിച്ചത്. പതിവിലും കുറവ് പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ഭരണം കൂടം സ്ഥലത്ത് വിന്യസിച്ചിരുന്നത്.

പൊതു നിരത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്ന തുടർച്ചയായ 11ാമത്തെ ആഴ്ചയിലാണ്. പ്രതിഷേധത്തിന്റെ ഏരിയൽ ചിത്രം വ്യക്തമാക്കുന്നത് 2014ൽ നടന്ന പ്രതിഷേധത്തെക്കാലും വലിയ പ്രക്ഷേഭമാണ് രാജ്യത്ത് അരങ്ങേറുന്നതെന്ന്.പ്രതിഷേധക്കാർ സംഘടിച്ചതിനെ തുടർന്ന് അടച്ചിട്ട ഹോങ്കോങ് വിമാനത്താവളം രണ്ട് ദിവസത്തിനു ശേഷം തുറന്നിരുന്നു. സംഭവത്തിൽ പ്രതിഷേധക്കാർ ഖേദ പ്രകടനം നടത്തി. ഞങ്ങൾക്ക് മറ്റു മാർഗ്ഗങ്ങളില്ലായിരുന്നു, ദയവായി മാപ്പ് സ്വീകരിക്കുക എന്നെഴുതിയ ബാനറുകളുമായാണ് പ്രതിഷേധക്കാർ ഖേദ പ്രകടനം നടത്തിയത്.

പ്രതിഷേധക്കാർ തടിച്ചു കൂടിയതിനെ തുടർന്നാണ് വിമാനത്താവളം അടച്ചിടാൻ അധികൃതർ തീരുമാനിച്ചത്. കൂടാതെ ഹോങ്കോങിലേക്കും തിരിച്ചുമുള്ള വിമാന സർവ്വീസുകൾ റദ്ദാക്കുകയും, ചെക്-ഇൻ നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. യാത്രക്കാരോട് വിമാനത്താവളത്തിൽ പ്രവേശിക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചിരുന്നു.5000 ലധികം പ്രതിഷേധക്കാരാണ് ഹോങ്കോങ് വിമാനത്താവളത്തിലും പരിസരങ്ങളിലുമായി തടിച്ചു കൂടിയത്. ഹോങ്കോങ് സുരക്ഷിതമല്ല എന്ന് എഴുതിയ പ്ലക്കാർഡുകളും പ്രതിഷേധക്കാർ ഉയർത്തി പിടിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP