Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബ്രെക്സിറ്റിന്റെ ആദ്യപടി പൂർത്തിയായി; ബ്രിട്ടന് മേൽ യൂറോപ്യൻ യൂണിയൻ നിയമങ്ങൾക്ക് അനുമതി നൽകിക്കൊണ്ടുള്ള നിയമം റദ്ദ് ചെയ്ത് ബ്രിട്ടൻ; ഇനി അവശേഷിക്കുന്നത് പിന്മാറ്റം മാത്രം

ബ്രെക്സിറ്റിന്റെ ആദ്യപടി പൂർത്തിയായി; ബ്രിട്ടന് മേൽ യൂറോപ്യൻ യൂണിയൻ നിയമങ്ങൾക്ക് അനുമതി നൽകിക്കൊണ്ടുള്ള നിയമം റദ്ദ് ചെയ്ത് ബ്രിട്ടൻ; ഇനി അവശേഷിക്കുന്നത് പിന്മാറ്റം മാത്രം

സ്വന്തം ലേഖകൻ

ക്ടോബർ 31 ഓടെ യുകെയെ യൂറോപ്യൻ യൂണിയന് പുറത്തെത്തിച്ച് ബ്രെക്സിറ്റ് നടപ്പിലാക്കുന്നതിനുള്ള ത്വരിത ഗതിയിലുള്ള നടപടികളുമായിട്ടാണ് ഗവൺമെന്റ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതെന്ന് പുതിയ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. ഇത് പ്രകാരം ബ്രെക്സിറ്റിന്റെ ആദ്യപടിയെന്നോണം 1972 ബ്രസൽസ് ആക്ട് റദ്ദാക്കിക്കൊണ്ട് ബ്രെക്സിറ്റ് സെക്രട്ടറി ഒപ്പ് വച്ച് കഴിഞ്ഞു. ബ്രിട്ടന് മേൽ യൂറോപ്യൻ യൂണിയൻ നിയമങ്ങൾക്ക് അനുമതി നൽകിക്കൊണ്ടുള്ള നിയമമാണ് ഇതിലൂടെ റദ്ദാക്കിയിരിക്കുന്നത്. ഇനി ബ്രിട്ടന് മുന്നിൽ ശേഷിക്കുന്നത് യൂറോപ്യൻ യൂണിയനിൽ നിന്നുള്ള പിന്മാറ്റം മാത്രമാണ്.

നിയമനിർമ്മാണത്തിനുള്ള അധികാരങ്ങൾ ബ്രസൽസിൽ നിന്നും യുകെയിലേക്ക് തിരിച്ച് വരുന്നതിന് വഴിയൊരുക്കുന്ന ചരിത്രപ്രാധാന്യമുള്ള ഒരു പ്രഖ്യാപനമാണ് ഈ നിയമം റദ്ദാക്കിയതിലൂടെ ബ്രിട്ടൻ നടത്തിയിരിക്കുന്നത്. 2016ലെ യൂറോപ്യൻ യൂണിയൻ റഫറണ്ടത്തിൽ ജനം വോട്ട് ചെയ്തതിനെ മാനിച്ച് കൊണ്ട് യുകെയുടെ നിയമങ്ങളുടെ നിയന്ത്രണം തിരിച്ചെടുത്തിരിക്കുന്നുവെന്നാണ് ഗവൺമെന്റ് ഇത് സംബന്ധിച്ച വിശദീകരണം നൽകിയിരിക്കുന്നത്.യൂറോപ്യൻ കമ്മ്യൂണിറ്റീസ് ആക്ട് 1972 എന്ന പേരിലറിയപ്പെടുന്ന ഈ നിയമം റദ്ദാക്കിയത് യുകെ ഒക്ടോബർ 31ന് ഔപചാരികമായി യൂണിയൻ വിട്ട് പോകുന്നതോടെയായിരിക്കും പ്രാബല്യത്തിൽ വരുന്നത്.

ഇനി പിന്തിരിയില്ലെന്നും വാഗ്ദാനം ചെയ്തത് പോലെ ഒക്ടോബർ 31ഓടെ യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുമെന്ന് ജനത്തിന് ഉറപ്പേകുകയുമാണ് യൂറോപ്യൻ കമ്മ്യൂണിറ്റീസ് ആക്ട് 1972 റദ്ദാക്കിയതിലൂടെ ചെയ്തിരിക്കുന്നതെന്നുമാണ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ എക്സിറ്റിങ് ദി യൂറോപ്യൻ യൂണിയൻ ആയ സ്റ്റീവ് ബാർക്ലേ വിശദീകരിച്ചിരിക്കുന്നത്. 2016ലെ റഫറണ്ടത്തിൽ യുകെ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിനെ അനുകൂലിച്ച് 17.4 മില്യൺപേരായിരുന്നു വോട്ട് ചെയ്തിരുന്നതെന്നും മറ്റൊരു യുകെ ഗവൺമെന്റിനും ലഭിക്കാത്ത മാൻഡേറ്റാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നതെന്നും ബാർക്ലേ പറയുന്നു.

ഇതിന് പുറമെ ഒക്ടോബർ 31 ഓടെ യുകെ യൂണിയൻ വിട്ട് പോകുന്നതിനെ പിന്തുണച്ച് പാർലിമെന്റും വോട്ട് ചെയ്തിരിക്കുന്ന കാര്യം അദ്ദേഹം എടുത്ത് കാട്ടുന്നു.യൂറോപ്യൻ കമ്മ്യൂണിറ്റീസ് ആക്ട് 1972 പ്രകാരം ദശാബ്ദങ്ങളായി പരിധിയില്ലാത്ത യൂറോപ്യൻ യൂണിയൻ നിയമങ്ങളായിരുന്നു നേരിട്ട് യുകെ നിയമങ്ങളിലേക്ക് ഒഴുകിയെത്തിയിരുന്നതെന്നും എന്നാൽ ഒക്ടോബർ 31 ഓടെ യൂണിയനോട് ഗുഡ് ബൈ പറയുമെന്നുറപ്പായതോടെ യൂറോപ്യൻ കമ്മ്യൂണിറ്റീസ് ആക്ട് 1972 റദ്ദാക്കിയേ പറ്റുകയുള്ളുവെന്നും ബാർക്ലേ പറയുന്നു.

ഇത് നിർണായകമായ നീക്കമാണെന്നും ഇതിലൂടെ നമ്മുടെ നിയമങ്ങളുടെ നിയന്ത്രണം ബ്രസൽസിൽ നിന്നും തിരിച്ചെടുക്കാൻ യുകെയ്ക്ക് സാധിച്ചിരിക്കുന്നുവെന്നും അദ്ദേഹം ആവർത്തിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP