Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോറിസ് ജോൺസന്റെ ബ്രെക്സിറ്റിൽ അൽപം പോലും മയമില്ല; ഒക്ടോബർ 31ന് ശേഷം ഒരു ദിവസം പോലും ഇളവില്ല; പിറ്റേന്ന് മുതൽ പിആർ ഇല്ലാത്ത യൂറോപ്യൻ പൗരന്മാർക്കും വർക്ക് പെർമിറ്റ് നിമയങ്ങൾ ബാധകം; തെരേസ മേയുടെ രണ്ടു വർഷത്തെ ഗ്രേസ് പിരിയഡ് നീക്കി ബോറിസ്; ബ്രിട്ടണിൽ കാര്യങ്ങൾ ഇങ്ങനെ

ബോറിസ് ജോൺസന്റെ ബ്രെക്സിറ്റിൽ അൽപം പോലും മയമില്ല; ഒക്ടോബർ 31ന് ശേഷം ഒരു ദിവസം പോലും ഇളവില്ല; പിറ്റേന്ന് മുതൽ പിആർ ഇല്ലാത്ത യൂറോപ്യൻ പൗരന്മാർക്കും വർക്ക് പെർമിറ്റ് നിമയങ്ങൾ ബാധകം; തെരേസ മേയുടെ രണ്ടു വർഷത്തെ ഗ്രേസ് പിരിയഡ് നീക്കി ബോറിസ്; ബ്രിട്ടണിൽ കാര്യങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

യൂറോപ്യൻ യൂണിയൻ പൗരന്മാർ യുകെയിൽ അനുഭവിച്ച് കൊണ്ടിരിക്കുന്ന ഫ്രീഡം ഓഫ് മൂവ്മെന്റ് ബ്രെക്സിറ്റ് നടന്ന് പിറ്റേന്ന് തന്നെ അവസാനിപ്പിക്കാനുള്ള കടുത്ത നീക്കവുമായിട്ടാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ മുന്നോട്ട് പോകുന്നതെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ചുരുക്കിപ്പറഞ്ഞാൽ ബോറിസിന്റെ നോ ഡീൽ ബ്രെക്സിറ്റിൽ അൽപം പോലും അയവില്ലെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇത് പ്രകാരം ഒക്ടോബർ 31ന് ശേഷം ഒരു ദിവസം പോലും ഇളവ് അനുവദിക്കാതെ പിആർ ഇല്ലാത്ത യൂറോപ്യൻ പൗരന്മാർക്കും വർക്ക് പെർമിറ്റ് നിമയങ്ങൾ ബാധകമാക്കാനണ് ബോറിസ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ മുൻ പ്രധാനമന്ത്രി തെരേസ മെയ്‌ അനുവദിച്ചിരുന്ന രണ്ട് വർഷത്തെ ഗ്രേസ് പിരിയഡ് നീക്കിയിരിക്കുകയാണ് ബോറിസ് ജോൺസൻ.

ഞായറാഴ്ചയാണ് ബോറിസ് സ്വീകരിക്കാൻ പോകുന്ന ഈ കടുത്ത നിലപാടിനെക്കുറിച്ചുള്ള സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.ഫ്രീഡം ഓഫ് മൂവ് മെന്റ് എന്ന നിയമത്തിലൂടെ യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് യുകെയിലേക്ക് സ്വതന്ത്രമായി പ്രവേശിക്കാനും ജീവിക്കാനും ജോലിയോ പഠിത്തമോ നടത്താനും സാധിച്ചിരുന്നു. ഇതിന് പ്രത്യേക പെർമിഷന്റെ ആവശ്യമുണ്ടായിരുന്നില്ല. ആ നിയമപരമായ അവകാശമാണ് ഒക്ടോബർ 31 ഓടെ ബോറിസ് റദ്ദാക്കാൻ പോകുന്നത്. ബ്രെക്സിറ്റിന് ശേഷം കടുത്ത നിയമങ്ങൾ നടപ്പിലാക്കുന്നതോടെ യൂറോപ്യൻ യൂണിയൻ ക്രിമിനലുകൾ, തീവ്രവാദികൾ, മറ്റ് പ്രശ്നക്കാർ തുടങ്ങിയവർ യുകെയിലേക്ക് കടന്ന് കയറുന്നത് ഒഴിവാക്കാനാവുമെന്നാണ് ഡൗണിങ് സ്ട്രീറ്റ് പുതിയ നീക്കത്തെക്കുറിച്ച് വിശദീകരണം നൽകുന്നത്.

ബ്രെക്സിറ്റ് നടന്നാലും ഫ്രീഡം ഓഫ് മൂവ്മെന്റ് 2021 വരെയെങ്കിലും നീട്ടാൻ തെരേസ രണ്ട് വർഷത്തെ ഗ്രേസ് പിരിയഡ് അനുവദിച്ചിരുന്നു. അതല്ലെങ്കിൽ ബ്രെക്സിറ്റിന് ശേഷം യൂറോപ്യൻ പൗരന്മാർക്കും അവരുടെ കുടുംബങ്ങൾക്കും സ്വിറ്റ്സർലണ്ട്, നോർവേ , ഐസ്ലൻഡ് ,ലെയ്ച്ടെൻസ്റ്റെയിൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും യുകെയിൽ മൂന്ന് വർഷം കൂടി തങ്ങുന്നതിന് അപേക്ഷിക്കുന്നതിന് ബ്രെക്സിറ്റിന് ശേഷം മൂന്ന് മാസത്തെ സാവകാശം നൽകാനും തെരേസ ആലോചിച്ചിരുന്നു. ഇപ്പോൾ ഈ രണ്ട് വഴികളും നിർദയം റദ്ദാക്കാനാണ് ബോറിസ് തയ്യാറെടുക്കുന്നത്.

ഫ്രീഡം ഓഫ് മൂവ്മെന്റ് അവസാനിപ്പിച്ച് താൻ റഫറണ്ടം ഫലത്തെ മാനിക്കുകയാണ് ചെയ്യുന്നതെന്നാണ് ബോറിസ് ന്യായീകരിക്കുന്നത്. 2016 ജൂണിൽ രാജ്യത്തെ ഭൂരിപക്ഷം പേരും റഫറണ്ടത്തിൽ ലീവ് ക്യാമ്പിന് അനുകൂലമായി വോട്ട് ചെയ്യുന്നതിനുള്ള പ്രധാന കാരണം ഇതായിരുന്നുവെന്നും ബോറിസ് ഓർമിപ്പിക്കുന്നു.യൂറോപ്യൻ യൂണിയനുമായുള്ള വിലപേശൽ എങ്ങുമെത്താതിരിക്കുകയും നോ ഡീലുമായി യുകെ യൂണിയൻ വിടുകയും ചെയ്യുന്ന സാഹചര്യങ്ങൾ സംജാതമായതിനാലാണ് ഇത്തരമൊരു കടുത്ത നടപടിക്ക് ബോറിസ് ഒരുങ്ങുന്നത്.

എന്നാൽ യുകെയിൽ പെർമനന്റ് റെസിഡൻസുള്ള യൂറോപ്യൻ യൂണിയൻ പൗരന്മാരെ ഈ നീക്കം ബാധിക്കുന്നതല്ല. നിരവധി വിദേശികൾ യുകെയിലേക്ക് എത്തുന്നതിനെ ജനാധിപത്യപരമായി നിയന്ത്രിക്കേണ്ടതുണ്ടെന്നും ഇമിഗ്രേഷന്റെ സമ്മർദത്തിൽ യുകെയ്ക്ക് ബുദ്ധിമുട്ടാനാവില്ലെന്നുമാണ് തന്റെ പുതിയ നീക്കത്തെക്കുറിച്ച് ബോറിസ് വിശദീകരണം നൽകുന്നത്. നമ്പർ പത്തും ഹോം സെക്രട്ടറി പ്രീതി പട്ടേലും പുതിയ സ്‌കീമിന്റെ വിശദാംശങ്ങൾ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്.എന്നാൽ പുതിയ കടുത്ത നീക്കം നടപ്പിലാക്കാൻ സർക്കാരിന് സാധ്യമല്ലെന്നും അതിലൂടെ മറ്റൊരു വിൻഡ്റഷ് സ്‌റ്റൈൽ തട്ടിപ്പായിരിക്കും അരങ്ങേറുകയെന്നുമാണ് ഒഫീഷ്യലുകൾ മുന്നറിയപ്പേകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP