Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അറബ് കോടീശ്വരന്മാരുടെ മക്കൾ അത്യാഢംബര കാറുകളുമായി അവധി ആഘോഷിക്കാൻ ലണ്ടനിലേക്ക്; നക്ഷത്രഹോട്ടലുകളിലെ ഞെട്ടിക്കുന്ന കാറുകൾ കണ്ട് വാ പൊളിച്ച് സായിപ്പന്മാരും; ഇക്കുറി താരം ക്രിസ്റ്റലിൽ തീർത്ത മോഡലിന്റെ ലംബോർഗിനി

അറബ് കോടീശ്വരന്മാരുടെ മക്കൾ അത്യാഢംബര കാറുകളുമായി അവധി ആഘോഷിക്കാൻ ലണ്ടനിലേക്ക്; നക്ഷത്രഹോട്ടലുകളിലെ ഞെട്ടിക്കുന്ന കാറുകൾ കണ്ട് വാ പൊളിച്ച് സായിപ്പന്മാരും; ഇക്കുറി താരം ക്രിസ്റ്റലിൽ തീർത്ത മോഡലിന്റെ ലംബോർഗിനി

സ്വന്തം ലേഖകൻ

തിവ് പോലെ ലണ്ടനിലെ സൂപ്പർകാർ സീസണ് ഇപ്രാവശ്യവും ആവേശത്തോടെ തുടക്കമായി. ഇത് പ്രകാരം അറബ് കോടീശ്വരന്മാരുടെ മക്കൾ അത്യാഢംബര കാറുകളുമായി അവധി ആഘോഷിക്കാൻ ലണ്ടനിലേക്കെത്തിരിയിരിക്കുകയാണ്. നക്ഷത്രഹോട്ടലുകളിലെ ഞെട്ടിക്കുന്ന കാറുകൾ കണ്ട് പതിവു പോലെ സായിപ്പന്മാർ വാ പൊളിച്ച് നിൽക്കാനും അവയ്ക്കൊപ്പം സെൽഫിയെടുക്കാനും തുടങ്ങിയിട്ടുണ്ട്. ഇക്കുറി താരം ക്രിസ്റ്റലിൽ തീർത്ത മോഡലിന്റെ ലംബോർഗിനി അവെന്റഡോറാണ്.270,000 പൗണ്ടാണ് ഇതിന്റെ വില. ഇതിന് പുറമെ 280,000 പൗണ്ട് വിലയുള്ള റോൾസ് റോയ്സ് ഡാൻ, 140,000 പൗണ്ട് വിലയുള്ള പോർചെ 911 ജിടി3, തുടങ്ങിയവയും ഇപ്രാവശ്യം ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നുണ്ട്.

എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധ നേടിയിരിക്കുന്നത് 2.5 മില്യൺ പൗണ്ട് വിലയുള്ള ബുഗാട്ടി ചെയ്റോണാണ്. മണിക്കൂറിൽ 261 മൈൽ വേഗതയിൽ സഞ്ചരിക്കുന്ന ഈ ആഡംബര കാർ ഇക്കഴിഞ്ഞ വീക്കെൻഡിൽ നൈറ്റ്ബ്രിഡ്ജിലാണ് കാണപ്പെട്ടിരുന്നത്. ഫ്രഞ്ച് മാനുഫാക്ചറർ ഇത്തരത്തിലുള്ള വെറും 500 കാറുകൾ മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്. റഷ്യൻ മോഡലായ ഡാരിയ റേഡിയോനോവയുടെ ഉമടസ്ഥതയിലുള്ളതാണ് ലംബോർഗിനിയുടെ സ്വാറോവ്സ്‌കി ക്രിസ്റ്റൽ എൻക്രസ്റ്റഡ് മോഡൽ. ഇതാണ് ഇക്കുറി സൂപ്പർ കാർ സീസണിൽ താരമായിരിക്കുന്നത്.

ഈ കാറിന് മേൽ 700 മില്യൺ ക്രിസ്റ്റലുകൾ പതിപ്പിക്കാനായി 700 മണിക്കൂറുകളാണ് ചെലവിടേണ്ടി വന്നിരിക്കുന്നത്.രണ്ട് മാസം ഇതിനായി വേണ്ടി വന്നിട്ടുണ്ട്.വെറും 26 വയസുള്ള റഷ്യൻ മോഡലായ ഡാരിയ റേഡിയോനോവയുടെ ഉടസ്ഥതയിലുള്ള വാഹനമാണിത്.ലണ്ടനിൽ ബിസിനസ് മാനേജ്മെന്റ് പഠിച്ചിരുന്ന ഇവർ നിലവിൽ ധനാഢ്യരായ ക്ലൈന്റുകൾക്ക് രോമക്കുപ്പായവും ലെതർ ഉൽപന്നങ്ങളും കസ്റ്റമൈസ് ചെയ്ത് വരുകയാണ്.ഇതിന് മുമ്പ് ലംബോർഗിനി ഹുരാകാന്റെയും മെർസിഡസ് സിഎൽഎസിന്റെയും ഉടമസ്ഥതയും ഈ മോഡലിനുണ്ടായിരുന്നു.

നൈറ്റ്സ്ബ്രിഡ്ജിൽ താമസിക്കുന്ന ഈ മോഡലിന്റെ വീട്ടിൽ നൂറ് കണക്കിന് ജോഡി ക്രിസ്റ്റിയൻ ലൗബൗടിൻ ഷൂകളുമുണ്ട്. ഡാരിയക്ക് പുറമെ അറബ് സമ്പന്ന കുമാരന്മാരിൽ നിരവധി പേർ പതിവു പോലെ ഇക്കുറിയും ലണ്ടനിലെ സൂപ്പർകാർ സീസണിൽ പങ്കെടുക്കുന്നതിന് തങ്ങളുടെ ആഡംബര കാറുകളുമായി എത്തിച്ചേർന്നിട്ടുണ്ട്. വർഷം തോറും ജൂലൈയ്ക്കും ഓഗസ്റ്റിനും ഇടയിലുള്ള എല്ലാ സമ്മറിലും ഗൾഫ് രാജ്യങ്ങളിലെ ധനാഢ്യരുടെ മക്കളും രാജകുടുംബങ്ങളിലുള്ളവരും ഇത്തരം ആഡംബര കാറുകളുമായി യുകെയിൽ സമ്മർ ആഘോഷിക്കാനെത്താറുണ്ട്. തങ്ങളുടെ മാതൃരാജ്യങ്ങളിലെ കടുത്ത ചൂടിനെ അതിജീവിക്കാനാണ് ഇവർ ഇത്തരത്തിൽ യുകെയിലെത്തുന്നത്. ലക്ഷക്കണക്കിന് പൗണ്ടുകൾ വില വരുന്ന കാറുകളാണ് ഇതിന്റെ ഭാഗമായി മുൻകൂട്ടി ഇവിടേക്കെത്തിക്കുന്നത്.

വൻ തുക ചെലവാക്കിയാണ് ഗൾഫ് സമ്പന്നന്മാർ 3000 മൈൽ അകലത്ത് നിന്നും കാറുകൾ യുകെയിലെത്തിക്കുന്നത്.ലണ്ടനിലെ ഏറ്റവും ആകർഷകമായ സ്ഥലങ്ങളിൽ ഈ സീസണിൽ ഇത്തരം കാറുകൾ പാർക്ക് ചെയ്തിരിക്കുന്നത് നിരവധി പേരെയാണ് ആകർഷിക്കുന്നത്. യുകെയിലെ കാർ സ്‌നേഹികളുടെ ഭ്രമത്തെ പ്രോത്സാപിപ്പിക്കുന്ന വിധത്തിൽ തങ്ങളുടെ കാറുകൾ ഉദാരമായി കാണിച്ച് കൊടുക്കാൻ ഗൾഫ് സമ്പന്നർ തയ്യാറാവാറുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP