Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇത് നാളെ ബ്രിട്ടനിലെ മലയാളികൾക്കും സംഭവിക്കാം; ഡബ്ലിനിലൂടെ നടന്നുപോയ 14-കാരിയായ മുസ്ലിം പെൺകുട്ടിയെ മുട്ടകൊണ്ടെറിഞ്ഞും ഹിജാബ് വലിച്ചുകീറിയും നിലത്തിട്ടുചവിട്ടിയും പെൺകുട്ടികളടങ്ങളിയ കൗമാരസംഘം

ഇത് നാളെ ബ്രിട്ടനിലെ മലയാളികൾക്കും സംഭവിക്കാം; ഡബ്ലിനിലൂടെ നടന്നുപോയ 14-കാരിയായ മുസ്ലിം പെൺകുട്ടിയെ മുട്ടകൊണ്ടെറിഞ്ഞും ഹിജാബ് വലിച്ചുകീറിയും നിലത്തിട്ടുചവിട്ടിയും പെൺകുട്ടികളടങ്ങളിയ കൗമാരസംഘം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: വംശവെറിയുടെയും വർണവിവേചനത്തിന്റെയും വാർത്തകൾ അടിക്കടി കൂടിവരികയാണ്. പാശ്ചാത്യ രാജ്യങ്ങളിൽ പലയിടത്തും തീവ്ര വലതുപക്ഷ വാദികൾ ഭരണത്തിലേക്കുമെത്തുന്നു. ഏഷ്യൻ, ആഫ്രിക്കൻ വംശജർക്കുനേരെയുള്ള വർധിച്ചുവരുന്ന വംശീയ ആക്രമണങ്ങൾപോലെ തന്നെ മുസ്ലിം വിരോധവും ഇപ്പോൾ സർവസീമകളും ലംഘിക്കുകയാണ്. ഡബ്ലിനിൽ 14 വയസ്സുള്ള പെൺകുട്ടിക്കുനേരെയുണ്ടായ ആക്രമണം അതിന്റെ തെളിവാണ്.

സൗത്ത് ഡബ്ലിനിലെ ഡൺബേമിലൂടെ നടന്നുപോകുമ്പോഴാണ് ഈ പെൺകുട്ടിക്ക് പെൺകുട്ടികളടക്കമുള്ള കൗമാരക്കാരുടെ സംഘത്തിൽനിന്ന് കടുത്ത ആക്രമണം നേരിടേണ്ടിവന്നത്. സുഹൃത്തിനൊപ്പം നടന്നുപോവുകയായിരുന്ന പെൺകുട്ടിക്കുനേരെ സംഘം ആദ്യം മുട്ടകൾ വലിച്ചെറിഞ്ഞു. പിന്നീട് നിലത്തിട്ട് ചവിട്ടിയും ധരിച്ചിരുന്ന ഹിജാബ് വലിച്ചുകീറുകയും ചെയ്തു. കൂടെയുണ്ടായിരുന്ന സുഹൃത്ത് സംഘത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി.

ആക്രമണത്തെ അതിശക്തമായ ഭാഷയിൽ അപലപിച്ച ഫിൻ ഗായേൽ കൗൺസിലർ ജിം ഒലീറി, സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ പൊലീസിനെ സമീപിക്കണമെന്ന് ആവശ്യപ്പെട്ടു. ഒരാൾക്കെതിരേയുള്ള അഭിപ്രായവ്യത്യാസം ആക്രമണത്തിലൂടെയാണ് പ്രകടിപ്പിക്കുന്നതെങ്കിൽ അതിനെ ഗൗരവത്തോടെ കാണുമെന്ന് അദ്ദേഹം പറഞ്ഞു. പ്രായപൂർത്തിയാകാത്ത ഒരാൾക്കെതിരേ നടന്ന ആക്രമണത്തിൽ ഉൾപ്പെട്ടവരെയെല്ലാം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുറ്റക്കാരെ കണ്ടെത്തി എത്രയും വേഗം മാതൃകാപരമായി ശിക്ഷിക്കുമെന്ന് സാംസകാരിക വകുപ്പ് മന്ത്രി ജോസഫ മാഡിഗനും വ്യക്തമാക്കി. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന ബന്ധുകൂടിയായ സുഹൃത്ത് ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് സംഭവം പൊതുശ്രദ്ധയിൽ കൊണ്ടുവന്നതും പൊലീസിന്റെ അന്വേഷണത്തിന് തുടക്കമിട്ടതും. തനിക്ക് ആക്രമികളെ തുരത്താനായില്ലല്ലോ എന്ന കുറ്റബോധവും സുഹൃത്ത് വീഡിയോക്കൊപ്പം പങ്കുവെച്ചിരുന്നു.

സോഷ്യൽ മീഡിയയിലൂടെ വീഡിയോ വൈറലായതോടെ കടുത്ത വിമർശനവുമായി ഒട്ടേറെപ്പേർ രംഗത്തുവന്നു. ഇന്ന് തന്റെ സഹോദരിക്കുണ്ടായ ദുരനുഭവം നാളെ ആർക്കുവേണമെങ്കിലും സംഭവിക്കാമെന്നും വീഡിയോയിൽ സുഹൃത്ത്് പറയുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. പൊലീസ് അന്വേഷണം കൂടുതൽ ഊർജിതമാക്കുമെന്നും അക്രമികളെയെ്ല്ലാം നിയമത്തിന്റെ മുന്നിൽക്കൊണ്ടുവരുമെന്നും ആഭ്യന്തര വകുപ്പ് വക്താവ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് വക്താവ് അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP