Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കാശു കൊടുത്ത് കാർ വാങ്ങിയിട്ടുമാത്രം കാര്യമില്ല; കള്ളന്മാർ കൊണ്ടുപോകാതിരിക്കാൻ ശ്രദ്ധിച്ചേ മതിയാകൂ; ഒരു കോടിക്ക് അടുത്ത് വിലയുള്ള ഒരു ടെസ്‌ല പുഷ്പം പോലെ വീട്ടിൽനിന്ന് കൊണ്ടുപോകുന്ന കാഴ്ച കണ്ടുനോക്കൂ

കാശു കൊടുത്ത് കാർ വാങ്ങിയിട്ടുമാത്രം കാര്യമില്ല; കള്ളന്മാർ കൊണ്ടുപോകാതിരിക്കാൻ ശ്രദ്ധിച്ചേ മതിയാകൂ; ഒരു കോടിക്ക് അടുത്ത് വിലയുള്ള ഒരു ടെസ്‌ല പുഷ്പം പോലെ വീട്ടിൽനിന്ന് കൊണ്ടുപോകുന്ന കാഴ്ച കണ്ടുനോക്കൂ

സ്വന്തം ലേഖകൻ

സൂപ്പർ കാറിൽ റോഡിലൂട പാഞ്ഞുപോകാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? കൈയിലുള്ള സമ്പാദ്യമൊക്കെ മുടക്കി കാർ വാങ്ങുമ്പോൾ അത് സൂക്ഷിക്കാനും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നതാണ് ഈ ദൃശ്യങ്ങൾ. 90,000 പൗണ്ട് വിലയുള്ള ടെസ്‌ല വെറും 30 സെക്കൻഡിനകം കള്ളന്മാർ മോഷ്ടിച്ചുകൊണ്ടുപോകുന്ന വീഡിയോ കണ്ടാൽ ഏത് കാറുടമയും തരിച്ചുനിന്നുപോകും.

ലണ്ടനിലെ ഒരു വീട്ടിൽനിന്ന് ഇന്നലെ പുലർച്ചെ കാർ മോഷ്ടിക്കുന്ന ദൃശ്യമാണിത്. കീലെസ് സംവിധാനമുപയോഗിച്ച് കാർ തുറന്ന് സുഖമായി അടിച്ചുകൊണ്ടുപോവുകയാണ്. തുറന്നുകിടന്ന ഗാർഡൻ ഗേറ്റിലൂടെ ഉള്ളിൽക്കടന്ന മോഷ്ടാവ് കൈകളുയർത്തിയാണ് വരുന്നത്. കഴുത്തൽ എന്തോ ഇലക്ടിക് ഉപകരണം ദൃശ്യങ്ങളിൽ കാണാനുണ്ട്. കൈയിൽ വയർ പോലുള്ള വസ്തുവും കാണാം. അതുപയോഗിച്ചാണ് കാറിന്റെ വാതിൽ തുറക്കുന്നതെന്നാണ് കരുതുന്നത്.

ഇതേസമയം കാറിനരികിൽ നേരത്തെയെത്തിയിരുന്ന മോഷ്ടാവ് വാതിൽ തുറന്ന് കാറിനുള്ളിൽ കടക്കുകയും വണ്ടി പിന്നോട്ടെടുത്ത് അനായാസം ഓടിച്ചുപോവുകയും ചെയ്യുന്നു. ഗാർഡൻ ഗേറ്റിലൂടെ അകത്തുകടന്നയാൾ കാർ സ്റ്റാർട്ടാകുന്നതോടെ തിരിച്ചുപോകുന്നുണ്ട്. അയാൾ നടന്നുപോകുന്ന ദിശയിലേക്കാണ് കാറും പോകുന്നത്. 90,0000 പൗണ്ടുകൊടുത്ത് വാങ്ങിയ കാർ ഇത്രയ്ക്ക് അനായാസം മോഷ്ടിക്കപ്പെടുമെന്ന് കരുതിയിരുന്നില്ലെന്ന് വീട്ടുടമയായ ഹ്രിഷി പറഞ്ഞു.

വീട്ടിനുള്ളിലുള്ള താക്കോലിനെ റിമോട്ട് സംവിധാനമുപയോഗിച്ച് പ്രവർത്തിപ്പിച്ച് കാർ തുറക്കുന്ന രീതി നേരത്തെയും മോഷ്ടാക്കൾ പ്രാവർത്തികമാക്കിയിട്ടുണ്ട്. താക്കോലില്ലാതെ സ്റ്റാർ്ട്ട് ചെയ്യാവുന്ന പുതിയ കാറുകൾ മോഷ്ടിക്കപ്പെടുന്ന സംഭവവും ഏറുന്നുണ്ട്. താക്കോൽ ഇരിക്കുന്ന പരിധിക്ക് ഏതാനും മീറ്റർ ചുറ്റളവിൽ സൃഷ്ടിക്കപ്പെടുന്ന റേഡിയോ തരംഗം ഉപയോഗിച്ചാണ് റിമോട്ടിലൂടെ താക്കോലിനെ പ്രവർത്തിപ്പിക്കുന്നത്.
അതിസുരക്ഷിതമെന്ന് അവകാശപ്പെട്ടാണ് കാർ നിർമ്മാതാക്കൾ കീലെസ് സംവിധാനം പുറത്തിറക്കിയത്. എന്നാൽ, ഈ സംവിധാനം നിലവിൽ വന്നശേഷം മോഷ്ടിക്കപ്പെടുന്ന കാറുകളുടെ എണ്ണം കുത്തനെ കൂടിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2016-ൽ മോഷ്ടിക്കപ്പെട്ട കാറുകളുടെ എണ്ണം വെറും 9,000 ആയിരുന്നെങ്കിൽ, 2017-ൽ അത് 43,308 ആയി ഉയർന്നെന്ന് ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിങ് ഏജൻസി വ്യക്തമാക്കുന്നു.

യഥാർഥ സംഖ്യ ഇതിലുമേറെയാണെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിലും വെയ്ൽസിലുമായി കഴിഞ്ഞവർഷം മോഷ്ടിക്കപ്പെട്ടത് 89,000 ആണ്. വെസ്റ്റ് മിഡ്‌ലൻഡ്‌സിൽ മാത്രം വാഹന മോഷണം 80 ശതമാനത്തോളം ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കൊല്ലത്തെ ആദ്യമൂന്നുമാസങ്ങളിൽ മോഷ്ടിക്കപ്പെട്ട വാഹനങ്ങൾക്ക് പകരമായി ഇൻഷുറൻസ് കമ്പനികൾ നൽകിയത് 108 ദശലക്ഷം പൗണ്ടാണെന്നും കണക്കുകൾ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP