Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്രഞ്ച് പ്രസിഡന്റും വഴങ്ങി; വമ്പൻ കരാറുകൾ വാഗ്ദാനം ചെയ്ത് ട്രംപ്; മാർകോണിന് മുന്നിൽ മേശപ്പുറത്ത് കാലെടുത്ത് വച്ച് വിജയം ഉറപ്പിച്ച് ബോറിസ് ജോൺസന്റെ കിടിലൻ മടക്കം; തകർന്നിരുന്ന പൗണ്ടിന് കുതിച്ച് ചാട്ടം; ബ്രിട്ടനെ പടുകുഴിയിൽ വീഴ്‌ത്താതെ ബ്രെക്സിറ്റുമായി ബോറിസ്

ഫ്രഞ്ച് പ്രസിഡന്റും വഴങ്ങി; വമ്പൻ കരാറുകൾ വാഗ്ദാനം ചെയ്ത് ട്രംപ്; മാർകോണിന് മുന്നിൽ മേശപ്പുറത്ത് കാലെടുത്ത് വച്ച് വിജയം ഉറപ്പിച്ച് ബോറിസ് ജോൺസന്റെ കിടിലൻ മടക്കം; തകർന്നിരുന്ന പൗണ്ടിന് കുതിച്ച് ചാട്ടം; ബ്രിട്ടനെ പടുകുഴിയിൽ വീഴ്‌ത്താതെ ബ്രെക്സിറ്റുമായി ബോറിസ്

സ്വന്തം ലേഖകൻ

ടുത്ത ബ്രെക്സിറ്റുമായി മുന്നോട്ട് പോകുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസൻ കരാറുകൾ നേടുന്ന കാര്യത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാർകോണിന് മേൽ നിർണായകമായ വിജയം കൈവരിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിന് പുറമെ ബോറിസിന് വമ്പൻ കരാറുകൾ വാഗ്ദാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്. മാർകോണിന് മുന്നിൽ മേശപ്പുറത്ത് കാലെടുത്ത് വച്ച് വിജയം ഉറപ്പിച്ചാണ് ബോറിസിന്റെ കിടിലൻ മടക്കമുണ്ടായിരിക്കുന്നത്. ഇതോടെ തകർന്നിരുന്ന പൗണ്ടിന് കുതിച്ച് ചാട്ടമുണ്ടായിട്ടുണ്ട്. ഇത്തരത്തിൽ ബ്രിട്ടനെ പടുകുഴിയിൽ വീഴ്‌ത്താതെയാണ് ബ്രെക്സിറ്റുമായി ബോറിസ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.

ബാക്ക്സ്റ്റോപ്പിന് പകരമായി മറ്റൊരു പ്ലാനുമായി എത്തുന്നതിന് ബോറിസിന് 30 ദിവസം കൂടി സമയം അനുവദിക്കുന്നതിനുള്ള ജർമൻ ചാൻസലർ ഏയ്ജെല മെർകലിന്റെ പദ്ധതിയെ പിന്തുണക്കുന്ന നിലപാടാണ് മാർകോൺ ഇത് പ്രകാരം ഇപ്പോഴെടുത്തിരിക്കുന്നത്.ഇതോടെ നല്ലൊരു ഡീലോട് കൂടി യുകെയ്ക് യൂണിയൻ വിട്ട് പോകുന്നതിനുള്ള സാധ്യത വർധിപ്പിച്ചാണ് ബോറിസ് തന്റെ ജർമൻ , ഫ്രഞ്ച് സന്ദർശനം അവസാനിപ്പിച്ച് മടങ്ങുന്നത്. സന്ദർശനം കഴിഞ്ഞ ഡൗണിങ് സ്ട്രീറ്റിലേക്ക് മടങ്ങുന്നതിനിടെ ബോറിസ് തന്റെ തലയ്ക്ക് മീതെ കൈകൾ ഉയർത്തുന്നത് കാണാമായിരുന്നു.

ഐറിഷ് ബാക്ക് സ്റ്റോപ്പിന് പകരമായി യുകെയ്ക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്നത് കേൾക്കാൻ താൻ മനസ് തുറന്നിരിക്കുകയാണെന്നായിരുന്നു ഇന്നലെ പാരീസിൽ വച്ച് മാർകോൺ ബോറിസിനോട് നിർദേശിച്ചിരുന്നത്. മറ്റൊരു ഡീലുമായി 30 ദിവസത്തിനകം എത്താൻ യുകെയ്ക്ക് സമയം അനുവദിക്കുന്നതിനോട് താൻ യോജിക്കുന്നുവെന്നായിരുന്നു ബുധനാഴ്ച ബോറിസുമായി ഈ വിഷയത്തിൽ നടത്തിയ ചർച്ചക്ക് ശേഷം ഏയ്ജെല മെർകൽ പ്രഖ്യാപിച്ചിരുന്നത്.നിലവിൽ ബ്രെക്സിറ്റ് ഡീലിന്റെ കാര്യത്തിലുള്ള മരവിപ്പില്ലാതാക്കുന്നതിന് മാർകോൺ കൂടി സന്നദ്ധനായതോടെ യൂണിയനിൽ നിന്നും ഡീൽ നേടിയെടുക്കാമെന്ന കാര്യത്തിൽ ബോറിസിനുള്ള പ്രതീക്ഷ വർധിച്ചിരിക്കുകയാണ്.

ഫ്രഞ്ച് പ്രസിഡന്റിന് മുന്നിൽ മേശപ്പുറത്ത് കാലെടുത്ത് വച്ചതിന് ബോറിസിനെതിരെ വിമർശനം

ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാർകോണുമായുള്ള ചർച്ചക്കിടെ ബോറിസ് ചെറിയ മേശപ്പുറത്ത് തന്റെ കാലെടുത്ത് വച്ചതിനെതിരെ കടുത്ത വിമർശനം ശക്തമാകുന്നു.എലിസീ പാലസിൽ വച്ച് നടന്ന ചർച്ചക്കിടെയാണ് സംഭവം അരങ്ങേറിയിരുന്നത്. ഇവിടെ മാർകോണിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു ബോറിസ് എത്തിച്ചേർന്നിരുന്നത്. ബോറിസിന്റെ ഈ പ്രവർത്തിക്കെതിരെ ട്വിറ്ററിൽ കടുത്ത വിമർശനവുമായിട്ടാണ് നിരവധി യൂസർമാർ രംഗത്തെത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് ബോറിസിനെ ' ബഫൂൺ' എന്ന് വിളിച്ച് ആക്ഷേപിക്കാൻ വരെ ചിലർ ധൈര്യം കാട്ടിയിട്ടുണ്ട്. എന്നാൽ തമാശ രൂപത്തിലാണ് താനിത് ചെയ്തതെന്നും മാർകോണും ഇത് ആസ്വദിച്ചിരുന്നുവെന്നുമാണ് ബോറിസ് പ്രതികരിച്ചിരിക്കുന്നത്.

ബ്രെക്സിറ്റിന് ശേഷമുള്ള വ്യാപാരത്തിന് രൂപരേഖയിട്ട് ബോറിസും ട്രംപും

ബ്രെക്സിറ്റിന് ശേഷം യുകെയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ ഏത് വിധത്തിലുള്ളതായിരിക്കണമെന്ന കാര്യത്തിൽ സംയുക്ത ചർച്ചയിലൂടെ രൂപരേഖ തയ്യാറാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ബോറിസും രംഗത്തെത്തി.ഇതിനെ തുടർന്ന് സെപ്റ്റംബറോടെ ഇരു നേതാക്കളും ഇത് സംബന്ധിച്ച കരാറിൽ ഒപ്പ് വയ്്ക്കുന്നതിനുള്ള സാധ്യത ശക്തമായിട്ടുണ്ട്. ഫ്രാൻസിൽ ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുമ്പോൾ തങ്ങൾക്ക് വ്യാപാര ചർച്ചകൾ നടത്താമെന്ന തീരുമാനത്തിൽ ബോറിസും ട്രംപും എത്തിച്ചേർന്നി്ട്ടുമുണ്ട്.ബോറിസ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റത് മുതൽ ഇരുവരും ആഴ്ച തോറും ടെലിഫോൺ സംഭാഷണങ്ങൾ നടത്തി വരുന്നുണ്ട്.

വരാനിരിക്കുന്ന 12 മാസങ്ങൾക്കിടെ വ്യാപാര ചർച്ചകൾ ഏത് തരത്തിലാണ് മുന്നോട്ട് കൊണ്ടു പോകേണ്ടതെന്നതിന് രൂപരേഖയിടുന്ന പ്രാഥമിക ചർച്ചയാണ് ഇരു നേതാക്കളും ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്.പുതിയ രൂപരേഖക്ക് ഇരു രാജ്യങ്ങളിലെയും ഒഫീഷ്യലുകൾ വരാനിരിക്കുന്ന ആഴ്ചകളിൽ അന്തിമ രൂപം നൽകുന്നതായിരിക്കും.യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ വേണ്ടി സെപ്റ്റംബർ അവസാനം ഇരു നേതാക്കളും കാണുമ്പോൾ കരാറിലൊപ്പ് വച്ചേക്കുമെന്നാണ് റിപ്പോർട്ട്.ബോറിസ് പ്രധാനമന്ത്രിയായതിന് ശേഷം ട്രംപും അദ്ദേഹവും തമ്മിൽ നേരിട്ട് നടത്തിയിരിക്കുന്ന ആദ്യ ചർച്ചയാണ് പൂർത്തിയായിരിക്കുന്നത്.

പൗണ്ട് വിലയിൽ കുതിച്ച് ചാട്ടം

ബ്രെക്സിറ്റ് ഡീലുണ്ടാകുന്നതിന് സാധ്യത വർധിച്ചതോടെ പൗണ്ട് വില തകർച്ചയിൽ നിന്നും തിരിച്ച് വരാൻ തുടങ്ങിയെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. അതായത് ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് പുതിയൊരു ഡീൽ തയ്യാറാക്കാൻ ബോറിസ് ജോൺസന് ഏയ്ജെല മെർകലും ഇമാനുവേൽ മാർകോണും 30 ദിവസത്തെ സമയം കൂടി അനുവദിച്ച സാഹര്യത്തിലാണ് പൗണ്ട് വില വീണ്ടം ഉയരാൻ തുടങ്ങിയിരിക്കുന്നത്.ഇതിനെ തുടർന്ന് ഡോളറിനും യൂറോയ്ക്കുമെതിരെയുള്ള പൗണ്ട് വിലയിൽ ക്രമത്തിൽ വർധനവുണ്ടാകാൻ തുടങ്ങിയിരിക്കുന്നുവെന്നാണ് വിപണിയിലെ പുതുചലനങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ബോറിസ് നോ ഡീലിലൂടെ യുകെയെ ഒക്ടോബർ 31നകം യൂറോപ്യൻ യൂണിയന് പുറത്തെത്തിക്കുമെന്ന സാഹചര്യം ശക്തമായതിനെ തുടർന്ന് പൗണ്ട് വില സമീപകാലത്ത് വളരെ താഴെ പോയിരുന്നു. അതിൽ നിന്നും തിരിച്ച് വരവ് നടത്താൻ പുതിയ സാഹചര്യത്തിൽ പൗണ്ട് ഒരുങ്ങുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.ഇതിന്റെ ഭാഗമായി ഇന്നലെ ഉച്ചയ്ക്ക് ശേഷം ഡോളറിനെതിരെ പൗണ്ട് വിലയിൽ 0.85 ശതമാനം വർധനവുണ്ടാവുകയും പൗണ്ട് വില 1.2233 ഡോളറായി വർധിച്ചിരുന്നു. യൂറോയ്ക്കെതിരെ പൗണ്ട് വിലയിൽ 0.84 ശതമാനം വർധവുണ്ടാവുകയും പൗണ്ട് വില ഒരു യൂറോയ്ക്ക് 90.63 പെൻസായി വർധിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ മൂന്നാഴ്ചക്കിടെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

2016 ജൂൺ 23ന് നടന്ന റഫറണ്ടത്തിൽ യുകെ ബ്രെക്സിറ്റിന് അനുകൂലമായി വോട്ട് ചെയ്തത് മുതൽ ബ്രിട്ടീഷ് കറൻസിയുടെ വില നിരവധി തവണ ഇടിയാൻ തുടങ്ങിയിരുന്നു. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചര്ച്ചകൾ, വോട്ടെടുപ്പുകൾ, തുടങ്ങിയവ ഹൗസ് ഓഫ് കോമൺസിൽ നടക്കുന്ന വേളകളിൽ പൗണ്ട് വില ഏറിയും കുറയാറുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP