Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യൂറോപ്യൻ യൂണിയന് കട്ടപ്പണി കൊടുത്ത് ബോറിസ് ജോൺസൻ; 39 ബില്യന്റെ ഡിവോഴ്സ് ബിൽ ഏഴ് ബില്യണായി കുറച്ചു; ജി7 മീറ്റിംഗിനിടയിൽ ഇന്ന് ട്രംപിന്റെ ആശീർവാദത്തോടെ വിവരം അറിയിക്കും; ബ്രെക്സിറ്റിന് ഒരുങ്ങുന്ന ബ്രിട്ടനെ എന്ത് ചെയ്യണമെന്നറിയാതെ യൂണിയൻ

യൂറോപ്യൻ യൂണിയന് കട്ടപ്പണി കൊടുത്ത് ബോറിസ് ജോൺസൻ;  39 ബില്യന്റെ ഡിവോഴ്സ് ബിൽ ഏഴ് ബില്യണായി കുറച്ചു;  ജി7 മീറ്റിംഗിനിടയിൽ ഇന്ന് ട്രംപിന്റെ ആശീർവാദത്തോടെ വിവരം അറിയിക്കും;  ബ്രെക്സിറ്റിന് ഒരുങ്ങുന്ന ബ്രിട്ടനെ എന്ത് ചെയ്യണമെന്നറിയാതെ യൂണിയൻ

സ്വന്തം ലേഖകൻ

 

ബ്രെക്സിറ്റ് ഡീൽ പുതുക്കാൻ അനുവദിക്കാത്ത യൂറോപ്യൻ യൂണിയന് കടുത്ത തിരിച്ചടിയേകുന്നതിനായി ഡിവോഴ്സ് ബില്ലിൽ വൻ വെട്ടിക്കുറവ് വരുത്തി ബ്രി്ട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ രംഗത്തെത്തി. അതായത് ഇത് പ്രകാരം യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിന്റെ ഭാഗമായി നൽകാമെന്നേറ്റിരുന്ന 30 ബില്യൺ പൗണ്ട് എന്നത് വെറും ഏഴ് ബില്യൺ പൗണ്ടായാണ് ബോറിസ് വെട്ടിക്കുറച്ചിരിക്കുന്നത്. അതായത് പുതിയ നീക്കത്തിലൂടെ യൂറോപ്യൻ യൂണിയന് കട്ടപ്പണിയാണ് ബോറിസ് കൊടുക്കാനൊരുങ്ങുന്നത്. ജി 7 മീറ്റിംഗിനിടയിൽ ഇന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആശീർവാദത്തോടെ ഈ വിവരം ഔദ്യോഗികമായി ബോറിസ് അറിയിക്കുന്നതായിരിക്കും. ഇത്തരത്തിൽ ബ്രെക്സിറ്റിന് ഒരുങ്ങുന്ന ബ്രിട്ടനെ എന്ത് ചെയ്യണമെന്നറിയാതെ യൂറോപ്യൻ യൂണിയൻ കുഴങ്ങിയിരിക്കുകയാണ്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ബോറിസ് പങ്കെടുക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര പരിപാടിയാണ് ബിയാറിട്സിൽ വച്ച് നടക്കുന്ന ജി 7 ഉച്ചകോടി. ഇവിടെ ഇത്തരത്തിലുള്ള ധീരമായ ഒരു തീരുമാനവുമായി ബോറിസ് എത്തുന്നതോടെ അദ്ദേഹത്തിന്റെ പ്രതിച്ഛായ വർധിക്കുമെന്നാണ് കരുതുന്നത്. മുൻപ്രധാനമന്ത്രി തെരേസ മേയായിരുന്നു 39 ബില്യൺ പൗണ്ട് ഡിവോഴ്സ് ബിൽ വകയിൽ യൂറോപ്യൻ യൂണിയന് കൊടുക്കാമെന്നേറ്റിരുന്നത്. അതാണ് ബോറിസ് ധീരമായി വെട്ടിക്കുറച്ചിരിക്കുന്നത്. ഡിവോഴ്സ് ബിൽ വകയിൽ 39 ബില്യൺ പൗണ്ട് കൊടുക്കാമെന്ന് സമ്മതിച്ചത് മുൻ ചാൻസലർ ഫിലിപ്പ് ഹാമണ്ടായിരുന്നു. നിലവിലെ പ്രധാനമന്ത്രിയുടെ ബ്രെക്സിറ്റ് നയത്തിന്റെ മുഖ്യ എതിരാളികളിലൊരാളാണ് ഹാമണ്ട് എന്നതും ശ്രദ്ധേയമാണ്.

നോ ഡീലാണ് സംജാതമാകുന്നതെങ്കിൽ ബ്രിട്ടൻ ഡിവോഴ്സ് ബിൽ 30 ബില്യണിൽ നിന്നും ഏഴ് ബില്യണായി വെട്ടിക്കുറയ്ക്കാൻ സാധിക്കുമെന്നാണ് നമ്പർ 10ലെ ലോയർമാരും അഭിപ്രായപ്പെട്ടിരിക്കുന്നത്. അതായത് ഇത്തരം അവസരത്തിൽ ഡീലിന്റെ ഭാഗമായിട്ടുള്ള ട്രാൻസിഷൻ പിരിയഡുമായി ബന്ധപ്പെട്ടുള്ള ചെലവൊന്നുമില്ലെന്നും അവർ വാദിക്കുന്നു. ഒക്ടോബർ 31ന് യാതൊരു വിധത്തിലുമുള്ള ഡീലുമില്ലാതെ യുകെ യൂണിയൻ വിട്ട് പോവുകയാണെങ്കിൽ യുകെ പൂർണമായുള്ള ബ്രെക്സിറ്റ് ബിൽ നൽകണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാർകോൺ കഴിഞ്ഞ ആഴ്ച നിർദേശിച്ചിരുന്നു.

ബോറിസും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്‌കും ജി 7സമ്മിറ്റിനിടെ ഇന്ന് ഔപചാരികമായി യോഗം ചേരുന്നതിന് മുന്നോടിയായിട്ടാണ് പുതിയ ഭീഷണിയുമായി ബോറിസ് മുന്നോട്ട് വന്നിരിക്കുന്നതെന്നത് നിർണായകമാണ്. ഇതിന് പുറമെ മാർകോണുമായും ജർമൻ ചാൻസലർ ഏയ്ജെല മാർകെലുമായും ബോറിസ് അനൗപചാരിക കൂടിക്കാഴ്ചകൾ നടത്തുന്നതായിരിക്കും. നോഡീലാണ് ഉണ്ടാകുന്നതെങ്കിൽ താൻ യുകെയുമായി സഹകരിക്കില്ലെന്നാണ് ടസ്‌ക് ഇന്നലെ ഭീഷണിപ്പെടുത്തിയിരുന്നത്. നോ ഡീലിന്റെ ചരിത്രം പേറാൻ ബോറിസ് ആഗ്രഹിക്കുന്നില്ലെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നാണ് ടസ്‌ക് പ്രസ്താവിച്ചിരിക്കുന്നത്. നോ ഡീൽ നടപ്പിലാക്കാൻ താനും ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ നോ ഡീൽ വേണ്ടെന്നാണ് ആഗ്രഹമെങ്കിൽ യൂണിയൻ കരാറിൽ നിന്നും ബാക്ക് സ്റ്റോപ്പ് റദ്ദാക്കാൻ അവർ തയ്യാറാകണമെന്നും ബിയാറിട്സിലേക്ക് വിമാനം കയറവെ ബോറിസ് പ്രസ്താവിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP