Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എന്ത്‌കൊണ്ട് ചുഴലിക്കാറ്റിനെ ബോംബ് വെച്ച് തകർത്തുകൂട? സ്ഥിരമായി ശല്യം ചെയ്യുന്ന ചുഴലിക്കാറ്റിനെ ഒതുക്കാൻ പുതിയ നിർദ്ദേശവുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപ്; പ്രസിഡന്റിന്റെ നിർദ്ദേശം സൈനിക ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ; സാധ്യതകൾ പരിശോധിക്കാമെന്ന് മറുപടി; വാർത്ത സ്ഥിരീകരിക്കാതെ വൈറ്റ് ഹൗസ്

എന്ത്‌കൊണ്ട് ചുഴലിക്കാറ്റിനെ ബോംബ് വെച്ച് തകർത്തുകൂട? സ്ഥിരമായി ശല്യം ചെയ്യുന്ന ചുഴലിക്കാറ്റിനെ ഒതുക്കാൻ പുതിയ നിർദ്ദേശവുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപ്; പ്രസിഡന്റിന്റെ നിർദ്ദേശം സൈനിക ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ; സാധ്യതകൾ പരിശോധിക്കാമെന്ന് മറുപടി; വാർത്ത സ്ഥിരീകരിക്കാതെ വൈറ്റ് ഹൗസ്

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: അമേരിക്കയിൽ അടിക്കടി ഉണ്ടാകുന്ന പ്രശ്‌നമാണ് ചുഴലിക്കാറ്റുകളുടേത്. നാശം വിതച്ച് കടന്ന് പോകുന്ന ചുഴലിക്കാറ്റുകൾ പലപ്പോഴും സർക്കാരിന് തലവേദനയുമാണ്. ഇപ്പോഴിത ചുഴലിക്കാറ്റിനെ തുരത്താൻ പുതിയ വഴി നിർദ്ദേശിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചുഴലിക്കാറ്റിനെ അണുബോംബിട്ട് തകർക്കാൻ അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരോട് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ചതായി റിപ്പോർട്ട്. ചുഴലിക്കാറ്റ് അമേരിക്കയിലെത്തും മുമ്പ് അവയെ ബോംബിട്ട് തകർക്കാൻ ട്രംപ് ഒന്നിലേറെ തവണ ആവശ്യപ്പെട്ടതായാണ് വിവരം. വാർത്താ വെബ്‌സൈറ്റായ അക്‌സിയോസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ട്രംപ് ചുഴലിക്കാറ്റിനെ തകർക്കാനുള്ള മാർഗം നിർദേശിച്ചത്. ആഫ്രിക്കൻ തീരങ്ങളിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ഇവ അറ്റ്‌ലാന്റിക്കിലേക്ക് നീങ്ങുകയാണ്. ഇത് അമേരിക്കയിലെത്തും മുമ്പ് എന്തുകൊണ്ട് അവയെ അണുബോംബിട്ട് തകർത്തുകൂടാ -ട്രംപ് ചോദിച്ചു. എന്നാൽ, എപ്പോഴാണ് ഈ യോഗം നടന്നതെന്ന് വെബ്‌സൈറ്റ് പറയുന്നില്ല. ചുഴലിക്കാറ്റിന്റെ കേന്ദ്രത്തിൽ ബോംബിട്ട് അവയെ നിർവീര്യമാക്കുക സാധ്യമാണോയെന്നാണ് ട്രംപ് ചോദിച്ചത്. ഇക്കാര്യം പരിശോധിക്കാമെന്ന് ഉദ്യോഗസ്ഥരിലൊരാൾ മറുപടി നൽകിയതായും ആക്‌സിയോസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പുറത്ത് വന്ന ഈ വാർത്തയെ കുറിച്ച് വൈറ്റ് ഹൗസ് ഇനിയും പ്രതികരിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP