Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാൻസർ ഗുരുതരമെന്നറിഞ്ഞപ്പോൾ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് ചേർത്ത് പാട്ടുപാടി; ജീവിതം ആഘോഷിച്ച് മരണത്തിലേക്ക് സ്വയം നടന്നു; ഉറ്റവർ കണ്ണീരടക്കി സ്നേഹം നൽകി കാത്തിരുന്നു; അപൂർവ സുന്ദരമായ ഒരു മരണ ചിത്രം ഇതാ

കാൻസർ ഗുരുതരമെന്നറിഞ്ഞപ്പോൾ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് ചേർത്ത് പാട്ടുപാടി; ജീവിതം ആഘോഷിച്ച് മരണത്തിലേക്ക് സ്വയം നടന്നു; ഉറ്റവർ കണ്ണീരടക്കി സ്നേഹം നൽകി കാത്തിരുന്നു; അപൂർവ സുന്ദരമായ ഒരു മരണ ചിത്രം ഇതാ

സ്വന്തം ലേഖകൻ

രു പക്ഷേ കാൻസർ ബാധിച്ച് ഏറ്റവും സന്തോഷത്തോടെ മരണത്തിലേക്ക് പോയത് സിയാറ്റിലിലെ 75 കാരനായ റോബർട്ട് ഫുല്ലെറായിരിക്കാം.തന്റെ കാൻസർ ഗുരുതരമായെന്നുറപ്പായപ്പോൾ അദ്ദേഹം ബന്ധുക്കളെയും സുഹൃത്തുക്കളെയും തന്റെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ച് വരുത്തുകയും പാട്ടുപാടി ജീവിതത്തിന്റെ അവസാന നിമിഷങ്ങൾ പരമാവധി ആഘോഷിച്ച് മരണത്തിലേക്ക് സ്വയം നടന്ന് പോവുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. ഈ ആത്മഹത്യാപാർട്ടിയിൽ പങ്കെടുത്തുകൊണ്ട് ഇദ്ദേഹത്തിന്റെ വിടപറയിലിന് സാക്ഷികളായി ഉറ്റവർ കണ്ണീരടക്കി സ്നേഹം നൽകി കാത്തിരിക്കുകയായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ തികച്ചും അപൂർവ സുന്ദരമായ ഒരു മരണ ചിത്രമാണിത്.

വാഷിങ്ടണിലെ ഡെത്ത് വിത്ത് ഡിഗ്‌നിറ്റി നിയമപ്രകാരം ഇത്തരം ആത്മഹത്യകൾ അനുവദിക്കപ്പെട്ടിട്ടുണ്ട്. മാറാ രോഗം ബാധിച്ചവർക്ക് ഇത്തരത്തിൽ മരിക്കുന്നതിന് അനുവദാം നൽകുന്ന ഈ നിയമം യുഎസിൽ വാഷിങ്ടൺ അടക്കമുള്ള ഒമ്പത് സ്റ്റേറ്റുകളിലാണ് അനുവദിച്ചിരിക്കുന്നത്. അപകടകരമായ കാൻസർ പിടിപെട്ടതിനെ തുടർന്ന് തന്റെ നില അന്നന്ന് വഷളാകാൻ തുടങ്ങിയതിനെ തുടർന്ന് അവസാന നാളുകൾ കീമോതെറാപ്പി ചെയ്ത് കഷ്ടപ്പെടാൻ ആഗ്രഹമില്ലാത്തതിനെ തുടർന്നായിരുന്നു റോബർട്ട് സ്വയം ജീവനെടുക്കാൻ തീരുമാനിച്ചിരുന്നത്.

ഉറക്കഗുളികകൾ, ആൽക്കഹോൾ എന്നിവയുടെ മാരകമായ മിശ്രിതം ഡോക്ടറുടെ അനുവാദത്തോടെ കഴിച്ചായിരുന്നു റോബർട്ട് സ്വയം ജീവനൊടുക്കിയത്. ഈ കോക്ക്ടെയിൽ റോബർട്ട് സ്വയം ഇൻജെക്ട് ചെയ്താണ് ചിരിച്ച്കൊണ്ട് മരണത്തിലേക്ക് നടന്ന് പോയിരിക്കുന്നത്. ആ സമയത്ത് ഒരു വയലിനിസ്റ്റ് അതിന് ശ്രുതി മീട്ടി അരികിലിരിപ്പുണ്ടായിരുന്നു. 1980കളുടെ അവസാനം മുതൽ എയ്ഡ്സ് ബാധിതനായ താൻ വർഷങ്ങൾക്ക് മുമ്പ് തന്നെ മരിക്കാൻ തയ്യാറായിരുന്നുവെന്നാണ് റോബർട്ട് വെളിപ്പെടുത്തിയിരുന്നത്. റോബർട്ടിന്റെ ആത്മഹത്യാ പാർട്ടിയുടെ അപൂർവമായ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

തന്റെ സുഹൃത്തുക്കളോടും ബന്ധുക്കളോടും തന്റെ അന്ത്യ നിമിഷങ്ങൾ ഉല്ലാസത്തോടെ ചെലവഴിക്കുന്ന റോബർട്ടിനെ ഈ ഫോട്ടോകളിൽ കാണാം.സിയാറ്റിലിലെ തന്റെ സീനിയൽ ലിവിങ് അപ്പാർട്ട്മെന്റിൽ വച്ച് ഈ വർഷം മെയ് പത്തിനായിരുന്നു റോബർട്ട് ജീവനെടുത്തത്. അന്നേ ദിവസം രാവിലെ അദ്ദേഹം തന്റെ പാർട്ണറായ റീസ് ബാക്സ്ടർ ഫുള്ളറെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. തുടർന്ന് തന്റെ പഴയ സുഹൃത്തുക്കളുമായി കഥകൾ പങ്ക് വയ്ക്കുകയുമുണ്ടായി.അവസാന ദിവസത്തിൽ റോബർട്ടിനൊപ്പം ചെലവിടാനായി ഉറ്റസുഹൃത്തുക്കളും ബന്ധുക്കളും എത്തിച്ചേരുകയായിരുന്നു.

ഉച്ചക്ക് ശേഷമായിരുന്നു റോബർട്ട് തന്റെ ഫീഡിങ് ട്യൂബിൽ മേൽപ്പറഞ്ഞ കോക്ക്ടെയിൽ കുത്തി വച്ച് മരണതീരത്തേക്ക് നടന്ന് പോയത്. തന്റെ മരണം രേഖപ്പെടുത്തുന്നതിനായി ഫോട്ടോഗ്രാഫർമാരെയും റിപ്പോർട്ടർമാരെയും റോബർട്ട് വിളിച്ച് വരുത്തിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP