Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

സാജിദ് ജാവേദിന്റെ സെക്രട്ടറിയെ ചോദിക്കാതെ പുറത്താക്കി; ബോറിസിനോട് ക്ഷോഭിച്ച് ചാൻസലർ; എന്റെ രീതി ഇഷ്ടമല്ലാത്തവർ വിട്ടുപൊക്കോളാൻ ബോറിസും; ബ്രിട്ടനിലെ ബോറിസ് മന്ത്രിസഭയിൽ കട്ട ഉടക്കും തുടങ്ങി

സാജിദ് ജാവേദിന്റെ സെക്രട്ടറിയെ ചോദിക്കാതെ പുറത്താക്കി; ബോറിസിനോട് ക്ഷോഭിച്ച് ചാൻസലർ; എന്റെ രീതി ഇഷ്ടമല്ലാത്തവർ വിട്ടുപൊക്കോളാൻ ബോറിസും; ബ്രിട്ടനിലെ ബോറിസ് മന്ത്രിസഭയിൽ കട്ട ഉടക്കും തുടങ്ങി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഒക്ടോബർ 31-നകം ബ്രെ്ക്‌സിറ്റ് നടപ്പാക്കുമെന്ന ഉറച്ച നിലപാടോടെ മുന്നോട്ടുപോവുകയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. എതിർശബ്ദങ്ങളെ ഇല്ലാതാക്കുന്നതിന് പാർലമെന്റിനെ സസ്‌പെൻഡ് ചെയ്യാനുള്ള അനുമതിയും അദ്ദേഹത്തിന് കിട്ടിക്കഴിഞ്ഞു. ജനപിന്തുണയിലും ബോറിസ് ഏറെ മുന്നിലാമെന്ന് അഭിപ്രായ സർവേകളും തെളിയിക്കുന്നു. തന്റെ മന്ത്രിസഭയിൽ കൂടിവരുന്ന എതിർപ്പുകളെയും കൂസാതെ മുന്നേറുകയാണ് ബോറിസ് ജോൺസൺ.

ചാൻസലർ സാജിദ് ജാവിദിന്റെ മുഖ്യ ഉപദേഷ്ടാവിനെ അദ്ദേഹത്തിന്റെ അഭിപ്രായം പോലും ചോദിക്കാതെ ബോറിസ് പുറത്താക്കിയതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. തന്റെ ഉപദേശകയായ സോണിയ ഖാനെ തന്നോട് ചോദിക്കാതെ പുറത്താക്കിയതിന് സാജിദ് ദാവേദ് പരസ്യമായി പ്രധാനമന്ത്രിയോട് കൊമ്പുകോർക്കുകയും ചെയ്തു. എന്നാൽ, തന്റെ രീതികളുമായി യോജിച്ച് പോകാൻ താത്പര്യമില്ലാത്തവർക്ക് മന്ത്രിസഭയിൽനിന്നുതന്നെ പോകാമെന്ന കടുത്ത നിലപാടിലാണ് ബോറിസ് ജോൺസൺ.

ബ്രെക്‌സിറ്റ് രഹസ്യങ്ങൾ പഴയ ചാൻസലറും ബോറിസിന്റെ മുഖ്യ എതിരാളിയുമായ ഫിലിപ്പ് ഹാമണ്ടിന് ചോർത്തിക്കൊടുത്തുവെന്ന ആരോപണമാണ് സോണിയ ഖാനെതിരേ ഉയർന്നത്. ഇതിന്റെ പേരിലാണ് അവരെ ബോറിസ് പുറത്താക്കിയതും. കഴിഞ്ഞദിവസം ബജറ്റ് വിവരങ്ങൾ ചോർത്തി പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്താക്കിയതിന്റെ പേരിൽ ഉരസിയ ധനമന്ത്രാലയവും പ്രധാനമന്ത്രിയും തമ്മിൽ ഇതോടെ പരസ്യമായ ഏറ്റുമുട്ടലായി. സോണിയയെ പുറത്താക്കിയതിലുള്ള പ്രതിഷേധം സാജിദ് ഖാൻ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി അദ്ദേഹത്തിന്റെ അനുയായി പറഞ്ഞു.

സോണിയയെ പുറത്താക്കിയത് ശരിയായ നടപടിയാണെന്ന് ബോറിസിന്റെ വക്താവ് ഡൊമിനിക് കമ്മിൻസ് പറഞ്ഞു. ഇത്തരം നടപടികൾ ഇഷ്ടമല്ലാത്തവർക്ക് പുറത്തേക്കുള്ള വാതിൽ തുറന്നുകിടക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സാജിദിന്റെ ഏറ്റവും മുതിർന്ന ഉപദേശകയായിരുന്നു സോണിയ ഖാൻ. അടുത്തയാഴ്ച ഓട്ടം ബജറ്റ് അവതരിപ്പിക്കാനിരിക്കെ, വിശ്വസ്തയായ ഉപദേഷ്ടാവിനെ നഷ്ടമായതിന്റെ അസ്വസ്ഥതയാണ് സാജിദ് ജാവേദ് പ്രകടിപ്പിച്ചത്. എന്നാൽ, അത് വകവെക്കേണ്ടെന്ന നിലപാടിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്.

അധികാരത്തിൽ ബോറിസ് കൂടുതൽ ശക്തനാകുന്നതിന്റെ സൂചനകളാണിതെന്ന് പാർട്ടിക്കുള്ളിൽത്തന്നെ വിലയിരുത്തപ്പെടുന്നുണ്ട്. സാജിദ് ജാവേദിനെ കൂടുതൽ ദുർബലനാക്കുകയാണ് ഇതിലൂടെ പ്രധാനമന്ത്രി ചെയ്തത്. പാർലമെന്റിൽ സാജിദ് നടത്താനിരുന്ന പ്രസംഗവും പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കിട്ടുണ്ട്. ഉപദേശകയെ പുറത്താക്കിയതും പ്രസംഗം വേണ്ടെന്നുവെച്ചതും സാജിദിനെ പുകച്ചുചാടിക്കാനുള്ള മാർഗങ്ങളായും വിലയിരുത്തപ്പെടുന്നുണ്ട്. സർക്കാരിന്റെ ഉപദേശക വൃന്ദത്തിനിടയിലും സോണിയയുടെ പുറത്താക്കൽ വലിയ അമർഷത്തിന് വഴിയൊരുക്കിയിട്ടുണ്ട്. എന്നാൽ, എതിർപ്പുകൾ ആരും പരസ്യമാക്കുന്നില്ലെന്ന് മാത്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP