Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുഹൃത്തുക്കളുമൊത്ത് ഫുട്‌ബോൾ കളിക്കുന്നതിനിടെ കടുത്ത നെഞ്ച് വേദന; ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; ബ്രസീലിനെ ഏറ്റവുമൊടുവിൽ ലോകചാമ്പ്യന്മാരാക്കിയ നായകൻ കഫുവിന്റെ മൂത്ത മകൻ മരിച്ചു; 30കാരൻ ഡാനിയേലോക്ക് ഹൃദയസ്തംഭനമെന്ന് ആശുപത്രി അധികൃതർ

സുഹൃത്തുക്കളുമൊത്ത് ഫുട്‌ബോൾ കളിക്കുന്നതിനിടെ കടുത്ത നെഞ്ച് വേദന; ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; ബ്രസീലിനെ ഏറ്റവുമൊടുവിൽ ലോകചാമ്പ്യന്മാരാക്കിയ നായകൻ കഫുവിന്റെ മൂത്ത മകൻ മരിച്ചു; 30കാരൻ ഡാനിയേലോക്ക് ഹൃദയസ്തംഭനമെന്ന് ആശുപത്രി അധികൃതർ

സ്പോർട്സ് ഡെസ്‌ക്

സാവോപോളോ: ബ്രസീലിയൻ ഫുട്‌ബോളിന്റെ ഇതിഹാസ താരം കഫുവിന്റെ മൂത്ത മകൻ മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം ഫുട്‌ബോൾ കളിക്കുന്നതിനിടെ ഹൃദയസ്തംഭനം കാരണം മുപ്പത്കാരനായ ഡീനിയേലോ കഫു മരിച്ചത്. ഫുട്‌ബോൾ കളിക്കുന്നതിനിടയിൽ ഡാനിയേലോക്ക് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ആൽബർട്ട് എയിൻസ്റ്റീൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.കളിക്കാൻ ആരംഭിച്ച് പത്ത് മിനുട്ട് ആയപ്പോൾ ആയിരുന്നു ഡനിലോയ്ക്ക് ഹൃദയാഘാത സംഭവിച്ചത്. വിവരമറിഞ്ഞ് കഫു ആശുപത്രിയിലേക്ക് എത്തിയപ്പോഴേക്കും മകൻ മരിച്ചിരുന്നു. കഫുവിന്റഎ അടുത്ത സുഹൃത്തും മുൻ സഹതാരവുമായ പൗളോ സെർജിയോ ആണ് മരണവാർത്ത സ്ഥിരകരിച്ചത്. ബ്രസീലിനായി 142 തവണ കള്തതിലിറങ്ങി ഏറ്റവും അധികം മത്സരങ്ങൾ കളിച്ച താരം എന്ന റെക്കഡിന് ഉടമയാണ് കഫു. തന്റെ കരിയറിൽ രണ്ട് തവണ ലോകകപ്പ് വിജയിച്ച താരമാണ് കഫു (1994,2002) ബ്രസീൽ അവസാനമായി ലേകചാമ്പ്യന്മാരായ 2002ലെ കൊറിയ-ജപ്പാൻ ലോകകപ്പിൽ ടീമിന്റഎ നായകനായിരുന്നു കഫു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP