Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെടും; വഴക്കാളികളെ ഷോക്കടിപ്പിച്ച് വിരട്ടും; ജനാലകളോ ടോയ്‌ലറ്റോ ഇല്ലാത്ത കുടുസ്സുമുറികളിൽ ഒറ്റയ്ക്ക് പാർപ്പിക്കും; ജയിൽ ഗാർഡുമാർ തടവുകാരെ കെട്ടിത്തൂക്കി രസിക്കും; ഇറാനിയൻ ജയിലുകളിലെ ഞെട്ടിപ്പിക്കുന്ന കാഴ്ചകൾ പുറംലോകത്തെത്തുമ്പോൾ

സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെടും; വഴക്കാളികളെ ഷോക്കടിപ്പിച്ച് വിരട്ടും; ജനാലകളോ ടോയ്‌ലറ്റോ ഇല്ലാത്ത കുടുസ്സുമുറികളിൽ ഒറ്റയ്ക്ക് പാർപ്പിക്കും; ജയിൽ ഗാർഡുമാർ തടവുകാരെ കെട്ടിത്തൂക്കി രസിക്കും; ഇറാനിയൻ ജയിലുകളിലെ ഞെട്ടിപ്പിക്കുന്ന കാഴ്ചകൾ പുറംലോകത്തെത്തുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ടെഹ്‌റാൻ: തടവറകളിലെ ക്രൂരതകൾ ചരിത്രത്തിൽ പലതവണ പുറംലോകത്തെത്തിയിട്ടുണ്ട്. ഗ്വാണ്ടനാമോ തടവറകളിലെ ക്രൂരതകൾ സമീപകാലത്ത് ലോകത്തെ ഞെട്ടിപ്പിച്ചവയാണ്. ഇപ്പോഴിതാ, ഇറാനിൽനിന്നാണ് മനുഷ്യമനസാക്ഷിയെ നടുക്കുന്ന വിവരണങ്ങൾ വരുന്നത്. ടെഹ്‌റാനിലെ എവിൻ ജയിലിൽ തടവിൽ കഴിയേണ്ടിവന്ന ഓസ്‌ട്രേലിയക്കാരിയായ ബ്ലോഗർ ജൂലി കിങ്ങാണ് തടവറയിലെ ക്രൂരതകൾ പുറംലോകത്തെയറിയിച്ചത്.

ടെഹ്‌റാന് സമീപം ഡ്രോൺ പറത്തിയതിന് കാമുകൻ മാർക്ക് ഫിർക്കിനൊപ്പമാണ് ജൂലൈയിൽ ജൂലി അറസ്റ്റ് ചെയ്യപ്പെടുന്നത്. 2016 മുതൽ തടവറയിൽ കഴിയുന്ന ഇറാനിയൻ വംശജയായ ബ്രിട്ടീഷുകാരി നസാനിൻ സഘാരി റാറ്റ്ക്ലിഫിനൊപ്പമാണ് അവരെ തടവിൽപാർപ്പിച്ചത്. അവരിൽനിന്നാണ് തടവറയിലെ ക്രൂരതകളെക്കുറിച്ച് ജൂലി മനസ്സിലാക്കുന്നത്.

ജനാലകളോ ടോയ്‌ലറ്റോ ഇല്ലാത്ത ഇരുട്ടുമുറികൾപോലുള്ള കുടുസ്സുമുറികളിലിടുക, തടവുകാരെ തലകീഴായി കെട്ടിത്തൂക്കിയിട്ട് രസിക്കുക തുടങ്ങിയവയാണ് ജയിൽ ഗാർഡുമാർ ചെയ്തുകൊണ്ടിരുന്നത്. സ്ത്രീ തടവുകാരെ ബലാൽസംഗം ചെയ്യുന്നതും ഇവിടെ മുമ്പുണ്ടായിരുന്നതായി നസാനിൽനിന്ന് ജൂലി മനസ്സിലാക്കി.

1972-ലാണ് ആൽബർട്ട് കുന്നിന്റെ താഴ്‌വരയിൽ എവിൻ ജയിൽ സ്ഥാപിക്കുന്നത്. തന്റെ ഏറ്റവും കടുത്ത ശത്രുക്കളെ പീഡിപ്പിക്കുന്നതിനായി അന്നത്തെ ഭരണാധികാരി മുഹമ്മദ് റെസ പഹ്‌ലാവി സ്ഥാപിച്ചതാണ് ഈ കുപ്രസിദ്ധ തടവറ. ക്രൂരതകൾക്കും കൊലപാതകങ്ങൾക്കും മടിയില്ലാതിരുന്ന സവാക് എന്നറിയപ്പെട്ട വിശ്വസ്ത കിങ്കരന്മാരെയാണ് അദ്ദേഹം ഈ തടവറയുടെ ചുമതലയേൽപ്പിച്ചത്.

മുഹമ്മദ് റാസ ഭരണത്തിൽനിന്ന് പുറത്തായശേഷം പിന്നീടുവന്ന അധികാരികൾ ജയിൽ കൂടുതൽ വികസിപ്പിച്ചു. 1500 മുറികളുള്ള തടവറയായി ഇതുമാറി. അതിൽ നൂറോളം എണ്ണം ഏതാന്ത തടവുകാർക്കുള്ളതായിരുന്നു. രാഷ്ട്രീയ തടവുകാരെയാണ് ഇത്തരം മുറികളിൽ പാർപ്പിച്ചിരുന്നത്.

1980-കളിൽ ആധുനിക ലോകത്തെ ഏറ്റവും പൈശാചികമായ കൂട്ടക്കൊല നടന്നത് ഈ തടവറയിൽവച്ചാണ്. വിമതസംഘടനയായ പീപ്പിൾസ് മുജാഹിദീനിൽപ്പെട്ട ആയിരക്കണക്കിന് പ്രവർത്തകരെ ഇവിടെ തൂക്കിലേറ്റി. ഇപ്പോൾ, ഭരണകൂടത്തെ എതിർക്കുന്ന ബ്ലോഗർമാരെയും അദ്ധ്യാപകരെയും പണ്ഡിതരെയും എഴുത്തുകാരെയും പാർപ്പിക്കുന്ന തടവറയായി ഇതുമാറി.

വിചാരണയോ നിയമസഹായമോ ഇല്ലാതെ വർഷങ്ങളായി തടവറയിൽ കഴിയുന്നവരാണ് ഏറെയും. ഒട്ടേറെ പണ്ഡിതർ ജയിലിലുണ്ട്. എവിൻ യൂണിവേഴ്‌സിറ്റിയെന്ന വിളിപ്പേരും അതുവഴി തടവറയ്ക്ക് ലഭിച്ചു. കടുത്ത സുരക്ഷയാണ് ജയിലിനുള്ളത്.. ഇന്നേവരെ ഒരാൾപോലും തടവുചാടിയിയിട്ടില്ല.

ജയിലിലെ ക്രൂരപീഡനങ്ങളെക്കുറിച്ച് ഫർസാദ് മഗാഗ്‌സാദെയെന്ന മുൻ തടവുകാരൻ മുമ്പ് വെളിപ്പെടുത്തിയിരുന്നു. ദിവസം 16 മണിക്കൂർവരെ മർദനത്തിന് താൻ ഇരയായതായി അദ്ദേഹം പറയുന്നു. വൈദ്യുതിബന്ധമുള്ള ലാത്തികൊണ്ട് ഷോക്കേൽപ്പിക്കുക, ഫുട്‌ബോൾ തട്ടുന്നതുപോലെ ജയിൽഗാർഡുമാർ ചുറ്റുംകൂടിനിന്ന് ചവിട്ടുക തുടങ്ങിയ പീഡനങ്ങളേൽക്കേണ്ടിവന്നു. തടവിൽ കഴിഞ്ഞ അഞ്ചുവർഷവും ഓരോ രാത്രിയും താൻ കിടന്നിരുന്നത് ഇനിയുണരരുതേയെന്ന പ്രാർത്ഥനയോടെയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

തടവുകാരെ ഹെറോയിൻ ഉൾപ്പെടെയുള്ള മയക്കുമരുന്ന് നൽകി മയക്കി ചോദ്യം ചെയ്യുന്ന രീതിയും അവിടെയുണ്ടായിരുന്നുവെന്ന് ഫർസാദ് പറയുന്നു. ജയിൽമോചിതനായ ശേഷം പാരീസിലേക്ക് കടന്ന ഫർസാദ്, ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരായ പോരാട്ടത്തിലാണിപ്പോൾ.

1986-ൽ 16-ാം വയസ്സിൽ എവിൻ ജയിലിൽ അടയ്ക്കപ്പെട്ട മറീമ നെമാത്തും അവിടെ നേരിടേണ്ടിവന്ന ക്രൂരതകൾ വെളിപ്പെടുത്തിയിരുന്നു. ഏകാന്ത തടവിന് ശിക്ഷിക്കപ്പെട്ട മറീന, തുടർച്ചയായി ബലാൽസംഗം ചെയ്യപ്പെട്ടു. നിയമവിധേയമായിട്ടുള്ള ശിക്ഷയായിരുന്നു അതെന്നും തനിക്കതേക്കുറിച്ച് പരാതിപ്പെടാൻപോലും സാധിച്ചില്ലെന്നും ജയിൽ മോചിതയായി വിദേശത്തേക്ക് പോയശേഷം അവർ വെളിപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP