Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

326 യാത്രക്കാരുമായി വിമാനം പറക്കുന്നതിനിടെ പൈലറ്റിന്റെ കൈതട്ടി കാപ്പി വീണത് എൻജിൻ കൺട്രോളിങ് തകരാറിലാക്കി; ഓഡിയോ-വീഡിയോ കൺട്രോൾ തകരാറിലായതിന് പിന്നാലെ വിമാനത്തിൽനിന്ന് പുകയും ഉയർന്നു; വെറും ഒരുകപ്പ് കാപ്പി വിമാനം നിലത്തിറക്കിയത് ഇങ്ങനെ

326 യാത്രക്കാരുമായി വിമാനം പറക്കുന്നതിനിടെ പൈലറ്റിന്റെ കൈതട്ടി കാപ്പി വീണത് എൻജിൻ കൺട്രോളിങ് തകരാറിലാക്കി; ഓഡിയോ-വീഡിയോ കൺട്രോൾ തകരാറിലായതിന് പിന്നാലെ വിമാനത്തിൽനിന്ന് പുകയും ഉയർന്നു; വെറും ഒരുകപ്പ് കാപ്പി വിമാനം നിലത്തിറക്കിയത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ക്വാലാലംപൂർ: യന്ത്രത്തകരാറുകൊണ്ട് വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടിവരിക സ്വാഭാവികമാണ്. എന്നാൽ, ഒരു കപ്പ് ചൂടുകാപ്പി വിമാനത്തെ നിലത്തിറക്കുമോ? അങ്ങനെയും സംഭവിക്കുമെന്ന് തെളിഞ്ഞിരിക്കുകയാണ്. മെക്‌സിക്കോയിലേക്ക് 326 യാത്രക്കാരുമായി പറന്ന എയർബസ് വിമാനമാണ് ഒരു കപ്പ് കാപ്പിയുണ്ടാക്കിയ പൊല്ലാപ്പിൽ നിലത്തിറക്കേണ്ടിവന്നത്.

പൈലറ്റിന്റെ കൈയിലിരുന്ന കാപ്പി അബദ്ധത്തിൽ കോക്ക്പിറ്റ് കൺട്രോൾ പാനലിൽ വീണതാണ് പൊല്ലാപ്പായത്. അറ്റ്‌ലാന്റിക് സമുദ്രത്തിന് കുറുകെ പറക്കുകയായിരുന്നു വിമാനമപ്പോൾ. കൺട്രോൾ പാനൽ തകരാറിലായതോടെ, വിമാനം തിരികെ അയർലൻഡിലേക്ക് പറത്തി അടിയന്തരമായി നിലത്തിറക്കേണ്ടിവന്നു.

കൺട്രോൾ പാനലിൽ കാപ്പി വീണതോടെ ഓഡിയോ സംവിധാനമാകെ തകരാറിലായി. വൈദ്യുതി ബന്ധം തകരാറിലായതോടെ പൊട്ടലും ചീറ്റലുമായി പുകയുയർന്നു. ഇതോടെ, വിമാനം അടിയന്തരമായി നിലത്തിറക്കുകയല്ലാതെ വേറെ മാർഗമില്ലാതായി. വിമാനം തിരിച്ച് അയർലൻഡിലേക്ക് പറക്കുകയും ചെയ്തു.

ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്ന് മെക്‌സിക്കോയിലെ കാൻകമിലേക്ക് പറന്ന എയർബസ് 220-ആണ് കാപ്പിയുണ്ടാക്കിയ അപകടത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. ഫെബ്രുവരി ആറിനായിരുന്നു സംഭവം. ഇതോടെ, വിമാനം നിയന്ത്രിക്കുക ബുദ്ധിമുട്ടായതോടെയാണ് അടിയന്തരമായി നിലത്തിറക്കാൻ തീരുമാനിച്ചതെന്ന് എയർ ആക്‌സിഡന്റ്‌സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിന്റെ റിപ്പോർട്ടിൽപ്പറയുന്നു.

വിമാനത്തിൽ 326 യാത്രക്കാരും 11 ജീവനക്കാരുമാണുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരായി നിലത്തിറങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു. വിമാനം തിരിച്ചുപറത്തേണ്ടിവരുമ്പോൾ വിമാനക്കമ്പനിക്ക് 10000 പൗണ്ട് മുതൽ 80000 പൗണ്ടുവരെ ചെലവാകാറുണ്ട്്. കോൺഡോർ എയർക്രാഫ്റ്റിന്റെ വിമാനമാണ് കാപ്പിവീണ് തകരാറിലായി തിരിച്ചുപറന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP