Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേയ്റ്റ് രാജകുമാരി നാലാമതും ഗർഭിണിയായോ...? ആറും നാലും ഒന്നും വയസുള്ള മൂന്ന് കുട്ടികളുടെ അമ്മയെ വിടാതെ പിന്തുടർന്ന് പാപ്പരാസികൾ; നാലാം കൺമണി മേഗന്റെ കുഞ്ഞിന്റെ കിരീടാവകാശം ഒരു പടി കൂടി താഴ്‌ത്തും

കേയ്റ്റ് രാജകുമാരി നാലാമതും ഗർഭിണിയായോ...? ആറും നാലും ഒന്നും വയസുള്ള മൂന്ന് കുട്ടികളുടെ അമ്മയെ വിടാതെ പിന്തുടർന്ന് പാപ്പരാസികൾ; നാലാം കൺമണി മേഗന്റെ കുഞ്ഞിന്റെ കിരീടാവകാശം ഒരു പടി കൂടി താഴ്‌ത്തും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: വില്യം രാജകുമാരന്റെ പത്നി കേയ്റ്റ് രാജകുമാരി നാലാമത്തെ കുഞ്ഞിന് ജന്മമേകാൻ ഒരുങ്ങുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്ത് വന്നു. ആറ് വയസുള്ള ജോർജ് രാജകുമാരന്റെയും നാല് വയസുള്ള ചാർലറ്റ് രാജകുമാരന്റെയും ഒരു വയസുള്ള ലൂയീസിന്റെയും അമ്മയായ കേയ്റ്റ് നാലാമതും ഗർഭിണിയായെന്നുള്ള പിന്നാമ്പുറ ചർച്ചകൾ കൊഴുത്തതിനെ തുടർന്ന് രഹസ്യം ചോർത്താനായി പാപ്പരാസികൾ നിലവിൽ കേയ്റ്റിന് പുറകിൽ തന്നെയാണ്. കേയ്റ്റിന് നാലാം കൺമണി പിറക്കുകയാണെങ്കിൽ മേഗന്റെയും ഹാരിയുടെയും കുട്ടിയായ ആർച്ചിയുടെ കിരീടാവകാശ സ്ഥാനം ഒരു പടി കൂടി താഴുകയും ചെയ്യും.

ഗർഭാവസ്ഥയെ തുടർന്ന് സ്ത്രീകൾക്കുണ്ടാകുന്ന ബുദ്ധിമുട്ടായ മോണിങ് സിക്ക്നെസ് വളരെ കടുത്ത രീതിയിലാണ് കഴിഞ്ഞ മൂന്ന് ഗർഭകാലത്തും കേയ്റ്റ് അനുഭവിച്ചിരുന്നത്. അതിനാൽ ഇനിയൊരു കുഞ്ഞിനായ് കേയ്റ്റും വില്യവും ശ്രമിക്കില്ലെന്നുള്ള സൂചനകൾ ശക്തമായിരിക്കെയാണ് അവർ വീണ്ടും ഗർഭിണിയായിരിക്കുന്നുവെന്ന സൂചനകളും പുറത്ത് വന്നിരിക്കുന്നത്.തങ്ങൾ ഇനിയുമൊരു കുഞ്ഞിനെ കൂടി പ്രതീക്ഷിക്കുന്നുവോ എന്ന കാര്യത്തിൽ വില്യമും കേയ്റ്റും ഇതുവരെ മനസ് തുറന്നിരുന്നില്ല. പുതിയ ഊഹാപോഹങ്ങളോടും ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

എന്നാൽ ഇക്കഴിഞ്ഞ സമ്മർ അവധി കഴിഞ്ഞ് ജോർജിനെയും ചാർലറ്റിനെയും സ്‌കൂളിൽ വിടാൻ വില്യമിനൊപ്പം എത്തിയപ്പോൾ കേയ്റ്റിന്റെ ചലനങ്ങളിൽ ഗർഭത്തിന്റെ ലക്ഷണങ്ങളുണ്ടെന്നാണ് ചിലർ എടുത്ത് കാട്ടുന്നത്. ഇതിന് മുമ്പ് ഗർഭകാലത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന കേയ്റ്റിന്റെ ഹെയർ സ്‌റ്റൈലാണ് അന്നുണ്ടായിരുന്നതെന്നും അതിനാൽ അവർ നാലാം തവണയും ഗർഭിണിയായിരിക്കുന്നുവെന്നതിന്റെ സൂചനയാണിതെന്നുമാണ് ചിലർ വിലയിരുത്തുന്നത്.അതായത് ഇതിന് മുമ്പ് ലൂയീസിനെ ഗർഭണത്തിലുണ്ടെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് വിംബിൾഡണിലെത്തിയിരുന്നപ്പോൾ കേയ്റ്റ് മടിയുടെ നീളം കുറച്ച സ്റ്റൈലായിരുന്നു അനുവർത്തിച്ചിരുന്നത്.എന്നാൽ വയറ്റിൽ കുട്ടി വളരുന്നതിന്റെ ലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്.

കൂടാതെ ജോർജിനെ ഗർഭത്തിൽ വഹിച്ചിരുന്ന ആദ്യ നാളുകളിൽ കേയ്റ്റ് തന്റെ മുടി അൽപം മുറിക്കുകയും ചെയ്തിരുന്നു.കേയ്റ്റ് നാലാമതും ഗർഭിണിയായെന്ന സൂചനകൾ ലഭിച്ചത് ആഘോഷിക്കാൻ രാജകുടുംബത്തിന്റെ ആരാധകർ സോഷ്യൽ മീഡിയയിലേക്ക് ഇരച്ചെത്തിയിരുന്നു.ഗർഭിണിയായപ്പോഴൊക്കെ കേയ്റ്റ് ഇത്തരത്തിൽ ഹെയർസ്റ്റൈൽ മാറ്റിയിരുന്നുവെന്നും അതിനാൽ ഇപ്പോഴത്തെ മാറ്റവും അതിന്റെ സൂചനയായി കണക്കാക്കാമെന്നുമാണ് നിരവധി പേർ അഭിപ്രായപ്പെട്ടിരിക്കുന്നത്.

നിലവിൽ ബ്രിട്ടീഷ് രാജകുടുംബത്തിലെ കിരീടാവകാശത്തിനുള്ള മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ വില്യമിന്റെ മക്കളായ ജോർജും ചാർലറ്റും ലൂയീസുമായിരിക്കും. എന്നാൽ നാലാമത്തെ കുഞ്ഞ് വില്യമിന് പിറന്നാൽ ഈ കുഞ്ഞ് ആറാമത്തെ കിരീടാവകാശിയായിത്തീരും. തൽഫലമായി ഹാരി രാജകുമാരൻ നിലവിലെ ആറാമത്തെ കിരീടാവകാശസ്ഥാനം ഏഴാം സ്ഥാനത്തേക്ക് തള്ള്പ്പെടും. നിലവിൽ ഏഴാമത്തെ കിരീടാവകാശിയായ ഹാരിയുടെ മകൻ ആർച്ചി വില്യമിന് നാലാമത്തെ സന്തതി പിറന്നാൽ എട്ടാം കിരീടാവകാശിയായിപിന്നിലേക്ക് തള്ളപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP