Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങൾ മഹാവൃത്തികെട്ടവളാണ് എന്ന് വെള്ളക്കാരി; ശരിക്കും ഞാൻ ആണോ എന്ന് മറുപടി പറഞ്ഞ് കറുത്ത വർഗക്കാരി; വിവരമില്ലാത്ത നിങ്ങൾ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ വെള്ളക്കാരി; നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേയെന്ന് കറുത്തവർഗക്കാരിയും; ഒരു റോഡ് തർക്കത്തിന്റെ വീഡിയോ വൈറലാകുമ്പോൾ

നിങ്ങൾ മഹാവൃത്തികെട്ടവളാണ് എന്ന് വെള്ളക്കാരി; ശരിക്കും ഞാൻ ആണോ എന്ന് മറുപടി പറഞ്ഞ് കറുത്ത വർഗക്കാരി; വിവരമില്ലാത്ത നിങ്ങൾ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ വെള്ളക്കാരി; നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേയെന്ന് കറുത്തവർഗക്കാരിയും; ഒരു റോഡ് തർക്കത്തിന്റെ വീഡിയോ വൈറലാകുമ്പോൾ

സ്വന്തം ലേഖകൻ

ലണ്ടൻ: യുകെയിലെ മിൽട്ടൻ കീനെസിൽ ഒരു വെളുത്തവർഗക്കാരിയായ മോട്ടോറിസ്റ്റും ഒരു കറുത്ത വർഗക്കാരിയായ മോട്ടോറിസ്റ്റും തമ്മിൽ നടന്ന റോഡ് തർക്കത്തിന്റെ വീഡിയോ വൈറലാകുന്നു. നേർക്ക് നേർ വന്ന വാഹനങ്ങളിലിരുന്ന ഇരുവരും തീരെ വിട്ട് കൊടുക്കാത്ത വിധത്തിലാണ് തർക്കത്തിലേർപ്പെട്ടിരിക്കുന്നത്. നിങ്ങൾ മഹാവൃത്തികെട്ടവളാണ് എന്നാണ് വെള്ളക്കാരി തന്റെ കാറിൽ നിന്നിറങ്ങി വന്ന് കറുത്ത വർഗക്കാരിയെ അധിക്ഷേപിച്ചിരിക്കുന്നത്. താൻ ശരിക്കും വൃത്തികെട്ടവൾ ആണോ എന്ന് മറുപടി പറഞ്ഞ് കറുത്ത വർഗക്കാരി വെള്ളക്കാരിയെ പരിസഹിക്കുന്നുമുണ്ട്.

കറുത്ത വർഗക്കാരിക്ക് വിവരമില്ലെന്നും സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ വെള്ളക്കാരി കൽപ്പിക്കുന്നതും കേൾക്കാം. ഇത്തരത്തിൽ തന്നെ അപമാനിച്ച വെള്ളക്കാരിക്ക് നന്ദി പറയുകയും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേയെന്ന് കറുത്തവർഗക്കാരി പറയുന്നതും കേൾക്കാം. ബുധനാഴ്ച നടന്ന ഈ വംശീയപരമായ അധിക്ഷേപത്തിന് കറുത്ത വർഗക്കാരിയുടെ 14കാരിയായ മകളും സാക്ഷിയായിരുന്നു. ബ്ലാക്ക് ഫോർഡിൽ നിന്നും ഇറങ്ങിയ വെളുത്ത വർഗക്കാരി മറ്റൊരു കാറോടിച്ച കറുത്ത വർഗക്കാരിക്കടുത്തെത്തിയാണ് അപമാനിച്ചിരിക്കുന്നത്. തന്റെ മകളെ സ്‌കൂളിൽ നിന്നും വീട്ടിലേക്ക് വിളിച്ച് കൊണ്ടു വരുന്നതിനിടെയാണ് കറുത്ത വർഗക്കാരി അപമാനിക്കപ്പെട്ടിരിക്കുന്നത്.

തന്റെ വഴി തടസപ്പെടുത്തി വണ്ടിയോടിക്കാൻ ശ്രമിച്ച കറുത്ത വർഗക്കാരിയോട് രാജ്യം വിട്ട് സ്വന്തം രാജ്യത്തേക്ക് പോകാനും വെളുത്തവർഗക്കാരി അട്ടഹസിക്കുന്നുണ്ട്. ഇത്തരത്തിൽ തങ്ങളെ വംശീയപരമായി അധിക്ഷേപിച്ച സംഭവം ഇതുവരെ പൊലീസിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് കറുത്ത വർഗക്കാരിയുടെ മകൾ വെളിപ്പെടുത്തുന്നത്.തങ്ങൾ ഇതിനായി പൊലീസ് സ്റ്റേഷനിൽ പോയപ്പോൾ അത് അടച്ചിട്ടിരുന്നതിനാലാണിതെന്നും മകൾ പറയുന്നു. ഇത്തരത്തിൽ കറുത്ത വർഗക്കാരിയെ അധിക്ഷേപിക്കുന്ന വീഡിയോ കറുത്ത വർഗക്കാരിയുടെ മകൾ പകർത്തിയിരുന്നു.

ഇത് ബുധനാഴ്ച സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്. തന്റെ അമ്മയോട് ആ വെള്ളക്കാരി ഇത്തരത്തിൽ വംശീയപരമായി സംസാരിച്ചുവെന്നത് തനിക്കിനിയും വിശ്വസിക്കാനാവുന്നില്ലെന്നും ഇത് തീർത്തും അലോസരമുണ്ടാക്കിയെന്നുമാണ് ഈ വീഡിയോക്കിട്ട ക്യാപ്ഷനിൽ മകൾ വെളിപ്പെടുത്തിയിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ട് ലക്ഷത്തോളം പേരാണീ വീഡിയോ കണ്ടിരിക്കുന്നത്. വംശീയപരമായ ഈ സംഭവത്തിനെതിരെ ട്വിറ്റർ യൂസർമാർ കടുത്ത രോഷമാണ് പ്രകടിപ്പിച്ചിരിക്കുന്നത്.

ആ സമയത്ത് താൻ ഞെട്ടിത്തരിച്ചതിനാലാണ് 40 വയസുള്ള വെള്ളക്കാരിയോട് ആ സമയത്ത് പ്രതികരിക്കാതിരുന്നതെന്നും കറുത്ത വർഗക്കാരിയുടെ മകൾ പിന്നീട് വീഡിയോക്കിട്ട കമന്റിൽ വിശദീകരണം നൽകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP