Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നഴ്സുമാരും ഡോക്ടർമാരുമില്ല; കുഞ്ഞ് മരിക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; ആശുപത്രി സന്ദർശിക്കാൻ എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ചോദ്യം ചെയ്ത് നവജാത ശിശുവിന്റെ പിതാവ്; എല്ലാം ശരിയാക്കാമെന്ന് ബോറിസും

നഴ്സുമാരും ഡോക്ടർമാരുമില്ല; കുഞ്ഞ് മരിക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; ആശുപത്രി സന്ദർശിക്കാൻ എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ചോദ്യം ചെയ്ത് നവജാത ശിശുവിന്റെ പിതാവ്; എല്ലാം ശരിയാക്കാമെന്ന് ബോറിസും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ലണ്ടനിലെ വിപ്സ് ക്രോസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സന്ദർശിക്കാനെത്തി പ്രധാനമന്ത്രി ബോറിസ് ജോൺസന് മുന്നിൽ എൻഎച്ച്എസ് ആശുപത്രികളുടെ പരിതാപകരമായ അവസ്ഥ വെളിപ്പെടുത്തി നവജാതശിശുവിന്റെ പിതാവായ ഒമർ സലെം രംഗത്തെത്തി.കടുത്ത രോഗം ബാധിച്ചെത്തിയ തന്റെ ഏഴ് ദിവസം പ്രായമായ മകൾ ഭാഗ്യം കൊണ്ട് മാത്രമാണ് മരിക്കാതെ രക്ഷപ്പെട്ടതെന്നും സ്വാനുഭവത്തിന്റെ വെളിച്ചത്തിലാണ് ഒമർ ,ബോറിസിന് മുന്നിൽ ബോധിച്ചിരിക്കുന്നത്. വാർഡിൽ നഴ്സുമാരും ഡോക്ടർമാരുമില്ലെന്നും വേണ്ട സമയത്ത് വേണ്ട ചികിത്സ ലഭിക്കാത്ത അവസ്ഥയുണ്ടായിട്ടും തന്റെ പുത്രി മരിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നുമാണ് ഒമർ വെളിപ്പെടുത്തുന്നത്. ആശുപത്രികളിലെ പരിതാപകരമായ അവസ്ഥകൾ എല്ലാം ശരിയാക്കാമെന്ന വാഗ്ദാനമാണ് ബോറിസ് ഇതിനെ തുടർന്ന് ഈ പിതാവിന് നൽകിയിരിക്കുന്നത്.

ഈ വാർഡ് കുട്ടികളെ സംബന്ധിച്ചിടത്തോളം ഒട്ടും സുരക്ഷിതമല്ലെന്നാണ് ഒമർ മുന്നറിയിപ്പേകുന്നത്. എൻഎച്ച്എസ് ഒന്നാകെ നശിച്ചിരിക്കുന്ന അവസ്ഥയാണുള്ളതെന്നും വെറും വാർത്താപ്രാധാന്യത്തിന് വേണ്ടി മാത്രമാണ് ബോറിസ് ആശുപത്രി സന്ദർശനത്തിനെത്തിയിരിക്കുന്നതെന്നും ഒമർ ആരോപിക്കുന്നു. ജൂലൈയിൽ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ബോറിസിന് മുന്നിൽ എൻഎച്ച്എസിനെ കുറിച്ചുള്ള പരാതികൾ നേരിട്ട് ബോധിപ്പിക്കാൻ ഇത്തരത്തിൽ പൊതുജനങ്ങളിൽ പലരുമെത്തിയിരുന്നു. ഇതിനെ തുടർന്ന് എൻഎച്ച്എസിന്റെ ദുരവസ്ഥ പരിഹരിക്കുന്നതിന് ബോറിസിന്റെ മേൽ കടുത്ത സമ്മർദമനുഭവപ്പെടുന്നുമുണ്ട്.

വിപ്സ് ക്രോസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നടന്ന സംഭവത്തിൽ ജീവനക്കാർ ബോറിസിന് മുന്നിലെത്തിയ ഒമറിനെ പിന്തിരിപ്പിക്കാനും സമാധാനിപ്പിക്കാനും നന്നായി യത്നിക്കേണ്ടി വന്നിരുന്നു. എൻഎച്ച്എസിനെ മെച്ചപ്പെടുത്താൻ തനിക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന് കണ്ടെത്താനാണ് താൻ ആശുപത്രി സന്ദർശിച്ചതെന്നായിരുന്നു ഒമറിനോട് ബോറിസ് പ്രതികരിച്ചത്. ഇതിനായി ബില്യൺ കണക്കിന് പൗണ്ടുകൾ പുതിയ ഫണ്ട് രൂപത്തിൽ നൽകാനൊരുങ്ങുകയാണെന്നും ബോറിസ് വാഗ്ദാനം ചെയ്യുന്നു. എന്നാൽ വർഷങ്ങളായി എൻഎച്ച്എസ് നശിച്ച് കൊണ്ടിരിക്കുകയാണെന്നും അതിനാൽ പ്രശ്നപരിഹാരം അത്രയെളുപ്പമല്ലെന്നുമായിരുന്നു ഒമർ തിരിച്ചടിച്ചത്.

ഏതാണ്ട് 20 വയസുള്ള ഒമർ ഇന്നലെ ഉച്ചയ്ക്ക് ശേഷം ട്വിറ്ററിലൂടെ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. എൻഎച്ച്എസിന്റെ പരിതാപകരമായ അവസ്ഥ വെളിപ്പെടുത്താൻ താൻ ഈ ബോറിസിനെ നേരിട്ട് കണ്ട് അവസരം പ്രയോജനപ്പെടുത്തുകയായിരുന്നുവെന്നാണ് ഒമർ വിശീദരിക്കുന്നത്. ഈ ആശുപത്രിയിലെ എ ആൻഡ് ഇ ടീം മഹത്തരമാണെന്നും എന്നാൽ തന്റെ പിഞ്ചുമകൾ മണിക്കൂറുകളോളം ചികിത്സ ലഭിക്കാതെ കിടക്കേണ്ടി വന്നിരുന്നുവെന്നും അതിനിടെ ഒരു ഡോക്ടറെ പോലും കാണാൻ സാധിച്ചിരുന്നില്ലെന്നും ഒമർ വെളിപ്പെടുത്തുന്നു. തന്റെ മകൾക്ക് എന്താണ് നേരിടേണ്ടി വന്നതെന്ന് കൃത്യമായി വെളിപ്പെടുത്താൻ ഒമർ തയ്യാറായിട്ടില്ലെങ്കിലും ആശുപത്രിയിലെ പരിതാപകരമായ അവസ്ഥ ബോറിസിനെ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP