Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അന്യഗ്രഹ ജീവികളെക്കാണാൻ നെവാദയിലെത്താൻ രജിസ്റ്റർ ചെയ്തത് ഇരുപതുലക്ഷം പേർ; ലോകചരിത്രത്തിൽ മഹാസംഭവം എന്ന് വിശേഷിപ്പിക്കപ്പെട്ട പരിപാടിക്കെത്തിയത് 1500 പേർ; കൊട്ടിഘോഷിക്കപ്പെട്ട സ്റ്റോം ഏരിയ 51-ൽ എത്തിച്ചേർന്നത് വെറും 75 പേർ; ഗൂഢാലോചനാ തിയറിക്കാരുടെ ഏറ്റവും വലിയ മേള പൊളിഞ്ഞ് പാളീസായതിങ്ങനെ

അന്യഗ്രഹ ജീവികളെക്കാണാൻ നെവാദയിലെത്താൻ രജിസ്റ്റർ ചെയ്തത് ഇരുപതുലക്ഷം പേർ; ലോകചരിത്രത്തിൽ മഹാസംഭവം എന്ന് വിശേഷിപ്പിക്കപ്പെട്ട പരിപാടിക്കെത്തിയത് 1500 പേർ; കൊട്ടിഘോഷിക്കപ്പെട്ട സ്റ്റോം ഏരിയ 51-ൽ എത്തിച്ചേർന്നത് വെറും 75 പേർ; ഗൂഢാലോചനാ തിയറിക്കാരുടെ ഏറ്റവും വലിയ മേള പൊളിഞ്ഞ് പാളീസായതിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

നൊവാദ: അന്യഗ്രഹജീവികളെ പ്രദർശിപ്പിക്കുമെന്ന വാദത്തോടെ അരങ്ങേറിയ സ്‌റ്റോം ഏരിയ 51 എന്ന പരിപാടി വൻപരാജയമായി. ഫേസ്‌ബുക്കിലൂടെ നടന്ന പ്രചാരണത്തിൽ ഇരുപതു ലക്ഷത്തോളം പേരാണ് പരിപാടിക്കെത്തുമെന്ന് അറിയിച്ചത്. അതിരഹസ്യമായി നെവാദയിലെ പഴയ സൈനികക്യാമ്പിനുള്ളിൽ നടത്തിയ പരിപാടിയിൽ താത്പര്യം കാണിച്ചെത്തിയത് 1500 പേർ. പരിപാടി നടക്കുന്നയിടത്ത് ഒടുവിൽ കാണാനുണ്ടായിരുന്നത് വെറും 75 പേരും!

അരലക്ഷം പേരെങ്കിലും പരിപാടിക്കെത്തുമെന്നാണ് സംഘാടകർ അവകാശപ്പെട്ടിരുന്നത്. പരിപാടി നടന്നതിന് സമീപപ്രദേശത്ത് എത്തിയത് 1500 പേർ മാത്രമായിരുന്നു. സ്റ്റോം ഏരിയ 51 വേദിക്കരികിലേക്ക് ഇവരിൽപ്പലരും എത്തിയതുപോലുമില്ല. നെവാദയിൽ അന്യഗ്രഹ ജീവികളുടെ സാന്നിധ്യം സംശയിച്ചിരുന്ന സൈനികക്യാമ്പാണ് ഏരിയ 51. ജനത്തിരക്കുണ്ടാകുമെന്ന് കരുതി ഇവിടെ വലിയ പൊലീസ് സന്നാഹവും ഒരുക്കിയിരുന്നു. വേറൊന്നും ചെയ്യാനില്ലാതെ വന്നതോടെ, പൊലീസുകാർ അവിടെയെത്തിവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് സമയം കളഞ്ഞു.

പരിപാടി പൊളിഞ്ഞു പാളീസായെന്ന് സോഷ്യൽ മീഡിയ പരിഹസിച്ചു. കൊമേഡിയനായ ജിമ്മി കിമ്മൽ, ഏരിയ 51-ന്റെ ഗേറ്റിന് മുന്നിൽ പിസ പിടിച്ചുനിൽക്കുന്ന ചിത്രമാണ് ട്വീറ്റ് ചെയ്തത്. പരിപാടിക്കെത്തിയ ചുരുക്കം ചിലരൊഴികെ മറ്റുള്ളവർ, ഉള്ള സമയം ാഘോഷമായി ചെലവഴിക്കാനാണ് ശ്രമിച്ചത്. എയർഫോഴ്‌സ് ക്യാമ്പിന് മുന്നിൽനിന്ന് ചിത്രമെടുക്കാനും അത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനുമായി അവർ സമയം ചെലവഴിച്ചു. അഞ്ചുപേർ സംഭവസ്ഥലത്ത് അറസ്റ്റിലായതായും റിപ്പോർട്ടുകളുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP