Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനിമുതൽ കൃത്രിമ കാലുകളും മനുഷ്യർക്ക് അനുഭവപ്പെടുക സ്വന്തം ശരീരത്തിലെ അവയവം പോലെ; കൃത്രിമ പാദം നിലത്ത് മുട്ടുന്നതും തട്ടുന്നതും ഇനി മുതൽ തലച്ചോർ അറിയിക എട്ടു സെൻസറുകളും തുടയിൽ ഘടിപ്പിക്കുന്ന ഇലക്ട്രോഡും ഉപയോഗിച്ച്

ഇനിമുതൽ കൃത്രിമ കാലുകളും മനുഷ്യർക്ക് അനുഭവപ്പെടുക സ്വന്തം ശരീരത്തിലെ അവയവം പോലെ; കൃത്രിമ പാദം നിലത്ത് മുട്ടുന്നതും തട്ടുന്നതും ഇനി മുതൽ തലച്ചോർ അറിയിക എട്ടു സെൻസറുകളും തുടയിൽ ഘടിപ്പിക്കുന്ന ഇലക്ട്രോഡും ഉപയോഗിച്ച്

മറുനാടൻ മലയാളി ബ്യൂറോ

സൂറിച്ച്: കൃത്രിമ കാലുകൾ കാലില്ലാത്തവരെ സംബന്ധിച്ചിടത്തോളം വലിയ ഉപകാരമായിരുന്നു. കാലുകൾ നഷ്ടപ്പെട്ടവർക്കും ജന്മനാ കാലില്ലാത്തവർക്കും രണ്ടുകാലിൽ നടക്കുന്നതിന് ഇത് സഹായിച്ചിരുന്നു. എന്നാൽ, കൃത്രിമകാലുകൾ ഇതുവരെ സാധാരണ കാലുകൾ പോലെ ആളുകൾക്ക് അനുഭവപ്പെട്ടിരുന്നില്ല. ഇത് അപകടങ്ങൾ സംഭവിക്കുന്നതിനും വീഴുന്നതിനും ഇടയാക്കിയിരുന്നു. എന്നാൽ ആദ്യകാല കൃത്രിമ കാലുകളെക്കാൾ മികവാർന്ന പുത്തൻ കാലുകൾ വികസിപ്പിച്ചിരിക്കുകയാണ് ശാസ്ത്രലോകം ഇപ്പോൾ. ഇതുവരെ കൃത്രിമ കാലിലെ പാദം നിലത്ത് മുട്ടുന്നത് അനുഭവപ്പെട്ടിരുന്നില്ലെങ്കിൽ പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇനിമുതൽ കൃത്രിമ കാലുകളുടെ പാദങ്ങൾ നിലത്ത് മുട്ടുന്നതും തട്ടുന്നതുമെല്ലാം ഇനിമുതൽ അനുഭവിക്കാനാകും. സൂറിച്ചിലെ ഇടിഎച്ച് സർവകലാശാലയാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചത്.

തുടകളിൽ സ്ഥാപിക്കുന്ന ഇലക്ട്രോഡുകളിലേക്ക് കൃത്രിമ പാദങ്ങളിൽ ഘടിപ്പിക്കുന്ന സെൻസറുകൾ നൽകുന്ന സന്ദേശങ്ങളിലൂടെയാണ് ഇത് സാധ്യമാകുന്നത്. ലോഹം കൊണ്ടുള്ള കാലിലും റബ്ബർ കൊണ്ടുള്ള പാദത്തിലുമായി എട്ട് സെൻസറുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. ഇതിൽ നിന്നും എത്തുന്ന സന്ദേശങ്ങൾ ഇലക്ടോഡുകളിലൂടെ തലച്ചോറിലേക്കെത്തും. മൂന്ന് പേരിലാണ് വിജയകരമായി ഈ സാങ്കേതിക വിദ്യ പരീക്ഷിച്ചത്. ഇലക്ട്രോഡുകളുടെ സഹായത്തോടെ കൃത്രിമ കാലുകളെ അനായാസം നിയന്ത്രിക്കാൻ മനുഷ്യന് കഴിയും. ഒരാളിന് ഘടിപ്പിച്ചിരിക്കുന്ന കൃത്രിമ കാൽ ഇനിമുതൽ സ്വന്തം ശരീരത്തിന്റെ ഭാഗം എന്നപോലെ അനുഭവപ്പെടും എന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

പുത്തൻ കൃത്രിമ കാലുകൾ ഘടിപ്പിച്ച മൂന്നുപേരും തങ്ങളുടെ നഷ്ടമായ കാലുകൾ തിരികെ കിട്ടി എന്ന അനുഭവമാണ് പങ്കുവെക്കുന്നത്. കൃത്രിമ കാലുകൾ വിജയകരമായി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞതിലൂടെ ഇത്തരത്തിൽ കൈകളും പാദങ്ങളും മറ്റും നിർമ്മിക്കാനാകും എന്നും ആളുകൾക്ക് തങ്ങൾക്ക് നഷ്ടമായ കാലുകളും കൈകളും പോലെ ഇവ ഉപയോഗിക്കാൻ കഴിയും എന്നുമാണ് ശസ്ത്രലോകം പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP