Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗർഭച്ഛിദ്രം നടത്താൻ ഇനി നോർത്തേൺ അയർലണ്ടുകാർക്ക് ഇനി ഇംഗ്ലണ്ടിലേക്ക് ഓടേണ്ട; നിയമം റദ്ദ് ചെയ്ത് ബെൽഫാസ്റ്റ് ഹൈക്കോടതി; കത്തോലിക്കാ സ്വാധീനത്താൽ ഗർഭച്ഛിദ്രം നിരോധിച്ച പ്രവിശ്യയ്ക്ക് ഇനി സ്വാതന്ത്ര്യത്തിന്റെ ദിനങ്ങൾ

ഗർഭച്ഛിദ്രം നടത്താൻ ഇനി നോർത്തേൺ അയർലണ്ടുകാർക്ക് ഇനി ഇംഗ്ലണ്ടിലേക്ക് ഓടേണ്ട; നിയമം റദ്ദ് ചെയ്ത് ബെൽഫാസ്റ്റ് ഹൈക്കോടതി; കത്തോലിക്കാ സ്വാധീനത്താൽ ഗർഭച്ഛിദ്രം നിരോധിച്ച പ്രവിശ്യയ്ക്ക് ഇനി സ്വാതന്ത്ര്യത്തിന്റെ ദിനങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രിട്ടന്റെ മനുഷ്യാവകാശ പ്രതിജ്ഞാബദ്ധതയ്ക്ക് വിരുദ്ധമാണ് നോർത്തേൺ അയർലണ്ടിലെ ഗർഭച്ഛിദ്ര നിരോധമെന്ന വിപ്ലവകരമായ വിധി പുറപ്പെടുവിച്ച് ബെൽഫാസ്റ്റ് ഹൈക്കോടതി രംഗത്തെത്തി. ഇതോടെ നോർത്തേൺ അയർലണ്ടുകാർക്ക് ഇനി ഗർഭച്ഛിദ്രം നടത്താനായി ഇംഗ്ലണ്ടിലേക്ക് ഓടേണ്ട ദുരവസ്ഥ ഒഴിവായിരിക്കുകയാണ്. കത്തോലിക്കാ സ്വാധീനത്താൽ ഗർഭച്ഛിദ്രം നിരോധിച്ച നടപടി പുതിയ കോടതി വിധിയിലൂടെ റദ്ദാക്കപ്പെട്ടതിലൂടെ നോർത്തേൺ അയർലണ്ടിന് ഇനി സ്വാതന്ത്ര്യത്തിന്റെ ദിനങ്ങളാണ് വരാൻ പോകുന്നത്.2013ൽ നോർത്തേൺ അയർലണ്ടിൽ ഗർഭച്ഛിദ്രം നിഷേധിക്കുകയും തുടർന്ന് അതിനായി ഇംഗ്ലണ്ടിലേക്ക് പോകാൻ നിർബന്ധിക്കപ്പെടുകയും ചെയ്ത സാറാ എവാർട്ട് എന്ന സ്ത്രീ നടത്തിയ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഹൈക്കോടതി ഇപ്പോൾ ഈ സ്ത്രീക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

തന്റെ കുഞ്ഞ് ഗർഭത്തിൽവച്ചോ അല്ലെങ്കിൽ പിറന്നയുടനോ മരിക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പേകിയതിനെ തുടർന്നായിരുന്നു അന്ന് 29 കാരിയായിരുന്ന സാറ അബോർഷനായി നോർത്തേൺ അയർലണ്ടിലെ ഡോക്ടർമാരെ സമീപിച്ചത്. എന്നാൽ അവർ അത് നിഷേധിച്ചതിനെ തുടർന്ന് സാറ ലണ്ടലിനെ ഒരു ക്ലിനിക്കിൽ പോയി അബോർഷൻ നിർവഹിക്കാൻ നിർബന്ധിതയാവുകയായിരുന്നു. തനിക്ക് ഇത്തരത്തിൽ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകൾ ഉയർത്തിക്കാട്ടിയാണ് യുവതി അബോർഷൻ വിരുദ്ധ നിയമത്തിനെതിരെ കോടതി കയറുകയും അതിൽ വിജയിക്കുകയും ചെയ്തിരിക്കുന്നത്.

ജസ്റ്റിസ് സിയോബാൻ കീഗനാണ് സാറയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. യൂറോപ്യൻ കൺവെൻഷൻ ഓൺ ഹ്യൂമൻ റൈറ്റ്സിന്റെ ആർട്ടിക്കിൾ 8മായി പൊരുത്തപ്പെടുന്നതല്ല നോർത്തേൺ അയർലണ്ടിലെ അബോർഷൻ വിരുദ്ധ നിയമമെന്നാണ് ജഡ്ജ് എടുത്ത് കാട്ടിയിരിക്കുന്നത്.തനിക്കുണ്ടായ ഈ ദുരനുഭവം മറ്റൊരു യുവതിക്കുമുണ്ടാവരുതെന്ന ലക്ഷ്യത്തോടെയാണ് ഇവിടുത്തെ വിട്ട് വീഴ്ചയില്ലാത്ത അബോർഷൻ നിയമത്തിനെതിരെ താൻ പോരാടിയതെന്നാണ് സാറ പറയുന്നത്.ഗർഭിണിയുടെ ജീവിതത്തിന് അപകമുണ്ടാകുമെന്ന് ഉറപ്പാകുന്ന ഘട്ടത്തിലോ അല്ലെങ്കിൽ ഗർഭിണിക്ക് ശാരീരികമോ അല്ലെങ്കിൽ മാനസികമോ ആയ കടുത്ത അപകടഭീഷണി ഉള്ള അവസ്ഥയിലോ മാത്രമേ നിലവിൽ നോർത്തേൺ അയർലണ്ടിൽ അബോർഷന് അനുവദിക്കുന്നുള്ളൂ.

എന്നാൽ കുട്ടി ഗർഭത്തിൽ വച്ചോ അല്ലെങ്കിൽ പിറന്നയുടനോ മരിക്കുമെന്ന അവസ്ഥയിൽ അബോർഷന് ഇവിടെ അനുവാദമില്ല. അതിനെ തുടർന്നാണ് സാറയ്ക്ക് അബോർഷനായി ഇംഗ്ലണ്ടിലേക്ക് പോകേണ്ടി വന്നത്.ഇത് കടുത്ത ആശ്വാസമേകുന്ന കോടതി വിധിയാണെന്നും എന്നാൽ താൻ ഈ നിയമപോരാട്ടത്തിൽ വിജയിക്കാൻ ഒട്ടേറെ വെല്ലുവിളികൾ താണ്ടേണ്ടി വന്നിട്ടുണ്ടെന്നും സാറ പ്രതികരിക്കുന്നു. നീണ്ട ആറ് വർഷങ്ങളാണ് താൻ ഇതിനായി പോരാടേണ്ടി വന്നതെന്നും അവർ വെളിപ്പെടുത്തുന്നു.സാറയെ പോലെ ഒട്ടേറെ സ്ത്രീകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നോർത്തേൺ അയർലണ്ടിലെ കർക്കശമായ അബോർഷൻ നിയമത്തെ വിമർശിച്ച് ഇവിടുത്തെ ചീഫ് മെഡിക്കൽ ഓഫീസർ രംഗത്തെത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP