Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മുൻ കാമുകി വധുവായി അണിഞ്ഞൊരുങ്ങി പള്ളിയിലേക്ക് പോകുന്നു എന്നറിഞ്ഞ് ബൈക്കിൽ പാഞ്ഞ് വന്നു വാഹനം തടഞ്ഞു വിവാഹം തടയാൻ ശ്രമിച്ച് മുൻ കാമുകൻ; പിന്നെ സംഭവിച്ചത് ഇങ്ങനെ; വീഡിയോ കാണാം  

മുൻ കാമുകി വധുവായി അണിഞ്ഞൊരുങ്ങി പള്ളിയിലേക്ക് പോകുന്നു എന്നറിഞ്ഞ് ബൈക്കിൽ പാഞ്ഞ് വന്നു വാഹനം തടഞ്ഞു വിവാഹം തടയാൻ ശ്രമിച്ച് മുൻ കാമുകൻ; പിന്നെ സംഭവിച്ചത് ഇങ്ങനെ; വീഡിയോ കാണാം   

മറുനാടൻ ഡെസ്‌ക്‌

മുൻ കാമുകിയുടെ വിവാഹം തടയാൻ കാമുകന്റെ അവസാന നിമിഷത്തെ പോരാട്ടം സോഷ്യൽ മീഡിയയിൽ വൈറൽ. കാമുകി വിവാഹ വസ്ത്രങ്ങൾ അണിഞ്ഞ് പള്ളിയിലേക്ക് പോകും വഴിക്കാണ് കാമുകന്റെ സാഹസം. കൊളംബിയയിലെ ആന്റിയോക്വിയയിലെ മെഡെലിൻ നഗരത്തിൽ നിന്നാണ് വീഡിയോ എത്തിയിരിക്കുന്നത്. ഏകദേശം ഒരു മിനുട്ട് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

കാമുകി പോയ കാറിന് മുന്നിൽ വട്ടം ബൈക്ക് വച്ച യുവാവ് കാറിന്റെ ഡോർ തുറന്ന് അപേക്ഷ നടത്തുന്നതാണ് കാണാൻ കഴിയുന്നത്. മുട്ടുകകുത്തിയിരുന്നാണ് യുവാവിന്റെ അപേക്ഷ. അൽപ്പ നേരത്തെ അപേക്ഷയ്ക്കും വിശദീകരണത്തിനും ശേഷം ഇയാൾ യുവതിയെ ചുംബിക്കുന്നതും വീഡിയോയിൽ കാണാം. ഇതിന് പിന്നാലെ യുവതി ഇയാളെ പിടിച്ചു മാറ്റുന്നുണ്ട്. ഇതൊക്കെ കണ്ടു നടുറോഡിൽ അന്തംവിട്ട് നിൽക്കുന്നവരെയും കാണാം.

വീഡിയോ അവസാനിക്കുന്നത് യുവാവിനെ യുവതി പിടിച്ചു തള്ളുന്നതോടെയാണ്. എന്നാൽ ലോക്കൽ റിപ്പോർട്ട് അനുസരിച്ച് ഇരുവരും വഴിപിരിഞ്ഞു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP