Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രവാചകന്റെ പിന്തുടർച്ചക്കാരുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന നാണയം; എഡി 723ലെ അപൂർവ ദിനാറിന് ലേലത്തിൽ പ്രതീക്ഷിക്കുന്നത് 150 കോടി രൂപ

പ്രവാചകന്റെ പിന്തുടർച്ചക്കാരുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന നാണയം; എഡി 723ലെ അപൂർവ ദിനാറിന് ലേലത്തിൽ പ്രതീക്ഷിക്കുന്നത് 150 കോടി രൂപ

സ്വന്തം ലേഖകൻ

വിശുദ്ധമായ നിരവധി ഇസ്ലാമിക് മുദ്രണങ്ങളുള്ളതും എഡി 723ൽ നിർമ്മിച്ചതുമായ അപൂർവ സ്വർണ ദിനാർ ലേലത്തിൽ വയ്ക്കുന്നു. പ്രവാചകന്റെ പിന്തുടർച്ചക്കാരുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഈ നാണയത്തിന് പ്രതീക്ഷിക്കുന്ന വില 150 കോടി രൂപയാണ്. നിലവിലെ ഒരു പൗണ്ടിന്റെ ബ്രിട്ടീഷ് നാണയത്തിന്റെ വലുപ്പമുള്ള ദിനാറാണിത്.ഒക്ടോബർ 24ന് മോർട്ടൻ ആൻഡ് എഡെനാണ് ലണ്ടനിൽ ഈ നാണയം ലേലത്തിന് വയ്ക്കുന്നത്.ഉമയ്യാദ് ഗോൾഡ് ദിനാർ എന്നാണിത് അറിയപ്പെടുന്നത്.

പ്രവാചകനായ മുഹമ്മദിന്റെ പിന്തുടർച്ചാവകാശക്കാരനായ കലിഫിന്റെ കൈവശമുണ്ടായിരുന്ന നാണയമാണിത്.' മൈൻ ഓഫ് ദി കമാൻഡർ ഓഫ് ദി ഫെയ്ത്ത്ഫുൾ' എന്ന് അറബിയിൽ ഈ നാണയത്തിന് മേൽ മുദ്രണം ചെയ്തിട്ടുണ്ട്.വിശുദ്ധ നഗരങ്ങളായ മക്കയ്ക്കും മദീനയ്ക്കും മധ്യത്തിലാണീ മൈൻ നിലകൊള്ളുന്നതെന്നാണ് വിശ്വസിക്കുന്നത്. നിലവിലെ സൗദി അറേബ്യയ്ക്ക് പടിഞ്ഞാറാണിത്. നിലവിൽ ഇത്തരത്തിലുള്ള ഏതാനും നാണയങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ.

ഇവയിൽ ഭൂരിഭാഗവും സ്വകാര്യ ശേഖരങ്ങളിൽ അല്ലെങ്കിൽ ഇന്റർനാഷണൽ മ്യൂസിയങ്ങളിലാണ് നിലകൊള്ളുന്നത്. പൊതുവായ ലേലത്തിന് വയ്ക്കുന്ന ഈ ഗണത്തിൽ പെട്ട രണ്ടാമത്ത നാണയമാണിത്. ഈ കോയിൻ വളരെ അപൂർവവും ഏറെ പ്രത്യേകതയുള്ളതുമാണെന്നാണ് ഈ ഓക്ഷൻ ഹൗസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളും ഇസ്ലാമിക് കോയിൻ സ്പെഷ്യലിസ്റ്റുമായ സ്റ്റീഫൻ ലോയ്ഡ് പറയുന്നത്. ഇത് വളരെ മനോഹരമായി സംരക്ഷിച്ചിരിക്കുന്നതിന് പുറമെ ഇത് വളരെ അപൂർവവും ചരിത്രപ്രാധാന്യമുള്ളതുമാണെന്ന് അദ്ദേഹം എടുത്ത് കാട്ടുന്നു.

വിശുദ്ധ നഗരമായ മക്കയ്ക്ക് വടക്ക് പടിഞ്ഞാറുള്ള മാദിൻ ബാനി സുലൈമിൽ നിന്നാണിത് കണ്ടെടുത്തതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഈ സൈററിൽ ആയിരക്കണക്കിന് വർഷങ്ങളായി സ്വർണം ഖനനം ചെയ്യുന്നുണ്ടെന്നും ഇത് ഇപ്പോഴും പ്രവർത്തിക്കുന്നുവെന്നും ലോയ്ഡ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP