Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാനഡ അതിർത്തിയിലൂടെ കാറോടിക്കവെ വഴി തെറ്റി അമേരിക്കയിൽ കയറി; മൂന്ന് മാസം പ്രായമുള്ള കുഞ്ഞടക്കം ഒരു കുടുംബത്തിലെ ഏഴ് ബ്രിട്ടീഷ് പൗരന്മാരെ തടവിലാക്കി യുഎസ് ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ്

കാനഡ അതിർത്തിയിലൂടെ കാറോടിക്കവെ വഴി തെറ്റി അമേരിക്കയിൽ കയറി; മൂന്ന് മാസം പ്രായമുള്ള കുഞ്ഞടക്കം ഒരു കുടുംബത്തിലെ ഏഴ് ബ്രിട്ടീഷ് പൗരന്മാരെ തടവിലാക്കി യുഎസ് ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ്

സ്വന്തം ലേഖകൻ

രു ബ്രിട്ടീഷ് കുടുംബത്തിൽ ഏഴ് അംഗങ്ങൾ കാനഡ സന്ദർശിക്കാൻ പോയി യുഎസ് ജയിലിലായെന്ന് റിപ്പോർട്ട്.ലണ്ടനിൽ നിന്നുള്ള ഡേവിഡ് കോനോർസ്(30) ഭാര്യ എയ്ലീൻ കോനോർസ്(24) അവരുടെ മൂന്ന് മാസം പ്രായമുള്ള മകൻ , ഡേവിഡിന്റെ സഹോദരൻ മൈക്കൽ, ഭാര്യ ഗ്രേസ്, അവരുടെ രണ്ട് വയസുള്ള ഇരട്ടക്കുട്ടികൾ എന്നിവരാണ് അഴിക്കുള്ളിലായിരിക്കുന്നത്.കാനഡ അതിർത്തിയിലൂടെ കാറോടിക്കവെ വഴി തെറ്റി അമേരിക്കയിൽ കയറിയെന്ന കുറ്റം ചുമത്തിയാണ് ഇവരെ യുഎസ് ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് തടവിലാക്കിയിരിക്കുന്നത്. ഈ സംഭവം മലയാളികൾക്കും ഒരു ഗുണപാഠമാണ്. അതിർത്തികളിലൂടെ കാറോടിക്കുമ്പോൾ ഏവരും കടുത്ത ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് ഈ സംഭവം ഏവരെയും ഓർമിപ്പിക്കുന്നു.

ഒക്ടോബർ മൂന്നിന് കാനഡ-യുഎസ് അതിർത്തിയിലൂടെ കടന്ന് പോകുമ്പോഴായിരുന്നു ഇവർ അബദ്ധത്തിൽ യുഎസിലേക്ക് കയറിപ്പോയത്. ഒരു മൃഗത്തെ രക്ഷിക്കുന്നതിനായി മാർക്ക് ചെയ്യാത്ത ഒരു റോഡിലേക്ക് മൈക്കൽ താനോടിച്ചിരുന്ന കാർ വെട്ടിച്ചപ്പോഴാണ് അത് അബദ്ധത്തിൽ യുഎസിന്റെ സ്ഥലത്തേക്ക് കയറുകയും അവർ പിടിയിലാവുകയും ചെയ്തിരിക്കുന്നത്.തത്സമയം ബോർഡർ പട്രോൾ ഏജന്റുമാർ കുതിച്ചെത്തുകയും അവരെ പിടികൂടുകയുമായിരുന്നു. തുടർന്ന് ഈ കുടുംബത്തെ സിയാറ്റിലിൽ നിന്നും പെൻസിൽവാനിയയിലെ ലെസ്പോർട്ടിലുള്ള ബെർക്സ് ഡിറ്റെൻഷൻ സെന്ററിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

ഈ ഡിറ്റെൻഷൻ സെന്ററിലെ അവസ്ഥ വളരെ പരിതാപകരമാണെന്നാണ് എയ്ലീൻ പരിതപിക്കുന്നത്. ഇവിടെ തന്റെ മൂന്ന് മാസം പ്രായമുള്ള കുട്ടി നഗ്‌നനായി വെറും നിലത്തെ തണുപ്പിലാണ് കിടക്കേണ്ടി വരുന്നതെന്നാണ് യുവതി ആശങ്കപ്പെടുന്നത്.അൽഡിയ- ദി പീപ്പിൾസ് ജസ്റ്റിസ് സെന്ററിലെ ഇവരുടെ അറ്റോർണി ബ്രിഡ്ഗെറ്റെ കാംബ്രിയ ഇവരെ മോചിപ്പിക്കുന്നതിനായി യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിക്ക് ഒരു പരാതി സമർപ്പിച്ചിട്ടുണ്ട്. വാൻകൂവർ സന്ദർശിക്കുന്നതിനിടെ ഒക്ടോബർ 3ന് അബദ്ധത്തിലാണ് മൈക്കൽ അമേരിക്കൻ മണ്ണിലേക്ക് വണ്ടിയോടിച്ച് കയറിപ്പോയതെന്നാണ് കാംബ്രിയ പരാതിയിൽ എടുത്ത് കാട്ടിയിരിക്കുന്നത്.

അതിർത്തി ലംഘിച്ച കാറിനെ വളയാൻ സെക്കൻഡുകൾക്കം നിരവധി പൊലീസ് കാറുകളും ബോർഡർ പട്രോൾ ഏജന്റുമാരും കുതിച്ചെത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഇന്റർനാഷണൽ അതിർത്തി ലംഘിച്ചുവെന്ന് യുഎസ് ഓഫീസർമാർ മൈക്കലിനോട് പറയുകയും കുടുംബത്തെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇവർക്ക് നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകാതെയാണ് രണ്ട് പുരുഷന്മാരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർ അറിഞ്ഞ് കൊണ്ടല്ല ഈ തെറ്റ് ചെയ്തിരിക്കുന്നതെന്നാണ് കാംബ്രിയ പരാതിയിൽ വാദിക്കുന്നത്.

പിടികൂടിയ അന്ന് ഈ കുടുംബത്തെ യുഎസ്- വാൻകൂവർ അതിർത്തിയിലായിരുന്നു കസ്റ്റഡിയിൽ വച്ചിരുന്നത്.തങ്ങളെ എയർപോർട്ടിൽ കൊണ്ട് പോയി ബ്രിട്ടനിലേക്ക് കയറ്റി വിടുമെന്ന വാഗ്ദാനം നൽകിയാണ് യുഎസ് ഇമിഗ്രേഷൻ ഒഫീഷ്യലുകൾ ഇവിടേക്ക് കൊണ്ട് വന്നിരുന്നതെന്നാണ് എയ്ലീൻ പറയുന്നത്.തങ്ങളെ തട്ടിക്കൊണ്ട് പോയത് പോലാണ് കസ്റ്റഡിയിലെടുത്തിരുന്നതെന്നും യുവതി ആരോപിക്കുന്നു. സീറ്റിൽ എയർപോർട്ടിലെത്തിച്ചപ്പോൾ അവസാനം ബ്രിട്ടനിലേക്കെത്താൻ പോകുന്നുവെന്ന് ആശ്വസിച്ചിരുന്നുവെങ്കിലും തങ്ങളെ പെൻസിൽവാനിയയിലേക്ക് കൊണ്ട് പോയി ബെർക്സ് സെന്ററിൽ ഒക്ടോബർ അഞ്ച് മുതൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് എയ്ലീൻ വെളിപ്പെടുത്തുന്നത്.

യുഎസിലെ കുടിയേറ്റ കുടുംബങ്ങൾക്കുള്ള മൂന്ന് ഡിറ്റെൻഷൻ സെന്ററുകളിലൊന്നാണ് ബെർക്സിലുള്ളത്.പിടിയിലായ കുടുംബത്തിലെ രണ്ട് പുരുഷന്മാരെയും വേറെ വേറെയാണ് പാർപ്പിച്ചിരിക്കുന്നത്. എന്നാൽ എയ്ലീനെ മകനൊപ്പം താമസിപ്പിച്ചിട്ടുണ്ട്. കുടുംബത്തിലെ മറ്റ് കുട്ടികളെ വേർപെടുത്തിയാണ് താമസിപ്പിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP