Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡയാനയെ അനുസ്മരിക്കാൻ നീല സൽവാർ കമ്മീസ് ധരിച്ച് കേയ്റ്റും; 1000 പാക്കിസ്ഥാൻ പട്ടാളക്കാരും അനേകം ബ്രിട്ടീഷ് പൊലീസും സുരക്ഷയൊരുക്കുന്നു; പരിപാടികൾ മുൻകൂട്ടി പ്രഖ്യാപിക്കില്ല; വില്യവും കേയ്റ്റും പാക്കിസ്ഥാനിൽ എത്തിയത് അതീവ സുരക്ഷാ സന്നാഹങ്ങളോടെ

ഡയാനയെ അനുസ്മരിക്കാൻ നീല സൽവാർ കമ്മീസ് ധരിച്ച് കേയ്റ്റും; 1000 പാക്കിസ്ഥാൻ പട്ടാളക്കാരും അനേകം ബ്രിട്ടീഷ് പൊലീസും സുരക്ഷയൊരുക്കുന്നു; പരിപാടികൾ മുൻകൂട്ടി പ്രഖ്യാപിക്കില്ല; വില്യവും കേയ്റ്റും പാക്കിസ്ഥാനിൽ എത്തിയത് അതീവ സുരക്ഷാ സന്നാഹങ്ങളോടെ

സ്വന്തം ലേഖകൻ

ഞ്ച് ദിവസത്തെ പാക്കിസ്ഥാൻ സന്ദർശനത്തിനായി വില്യം രാജകുമാരനും ഭാര്യ കേയ്റ്റും ഇന്നലെ രാത്രി 9.30ന് റാവൽപിണ്ടിയിലെ നുർ ഹാൻ എയർബേസിൽ വിമാനമിറങ്ങി. തന്റെ ഭർത്താവിന്റെ അമ്മ യശ്ശശരീരയായ ഡയാനയെ അനുസ്മരിക്കാൻ നീല സൽവാർ കമ്മീസ് ധരിച്ചാണ് കേയ്റ്റ് പാക്കിസ്ഥാനിലെത്തിയിരിക്കുന്നത്.ദമ്പതികൾ നാളിതുവരെ നടത്തിയ ഏറ്റവും സങ്കീർണവും വെല്ലുവിളി നിറഞ്ഞതുമായ അന്താരാഷ്ട്ര യാത്രയായിട്ടാണ് ഇത് പരിഗണിക്കപ്പെടുന്നത്. കടുത്ത ഭീകരാക്രണ സാധ്യതയേറെയായതിനാൽ പഴുതടച്ച സുരക്ഷയാണ് രാജകീയ ദമ്പതികൾക്ക് ഒരുക്കിയിരിക്കുന്നത്.

ഇതിനായി 1000 പാക്കിസ്ഥാൻ പട്ടാളക്കാരും അനേകം ബ്രിട്ടീഷ് പൊലീസുമാണ് സുരക്ഷയൊരുക്കുന്നത്. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഇവരുടെ പാക്കിസ്ഥാൻ പരിപാടികൾ മുൻകൂട്ടി പ്രഖ്യാപിക്കില്ലെന്നാണ് റിപ്പോർട്ട്. ബ്രിട്ടീഷ് ഗവൺമെന്റിന്റെ ആർഎഎഫ് വോയേജ് പ്ലെയിനിൽ നിന്നും പുറത്തേക്കിറങ്ങിയ രാജദമ്പതികളെ റെഡ്കാർപെറ്റ് വിരിച്ചാണ് പാക്കിസ്ഥാൻ സ്വീകരിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഡിസൈനറായ കാതറീൻ വാക്കർ തയ്യാറാക്കിയ പരമ്പരാഗത പാക്കിസ്ഥാൻ വസ്ത്രമായ അക്വാ സൽവാർ കമ്മീസ് ധരിച്ച കേയ്റ്റ് കൂടുതൽ സുന്ദരിയായി കാണപ്പെട്ടിരുന്നു.

ഇതിന് മുമ്പ് 1996ൽ ഡയാന രാജകുമാരി പാക്കിസ്ഥാൻ പര്യടനത്തിനെത്തിയിരുന്നപ്പോൾ ഇതേ പോലുള്ള സൽവാർ കമ്മീസായിരുന്നു ധരിച്ചിരുന്നത്. തന്റെ ഭർത്താവിന്റെ അമ്മയെ അനുസ്മരിക്കാനെന്നോണമാണ് കേയ്റ്റ് ഈ വസ്ത്രം ഇപ്പോൾ അണിഞ്ഞിരിക്കുന്നത്.ഇന്ന് ദമ്പതികൾ പാക്കിസ്ഥാനിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്നാണ് സൂചന. ഇന്ന് വൈകുന്നേരം ഇവർക്ക് നൽകുന്ന സ്വീകരണത്തിൽ വില്യം നിർണായകമായ പ്രസംഗം നടത്തുന്നതായിരിക്കും. യുകെയുടെ നിർണായക പങ്കാളിയും സുഹൃത്തുമെന്ന നിലയിൽ പാക്കിസ്ഥാനുള്ള പിന്തുണ തുടരുമെന്ന് വില്യം ഈ പ്രസംഗത്തിൽ ഉറപ്പേകുമെന്നാണ് സൂചന.

രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വില്യവും കേയ്റ്റും പാക്കിസ്ഥാനിൽ ഔദ്യോഗിക പര്യടനത്തിനെത്തിയിരിക്കുന്നത്.ബ്രെക്സിറ്റിന് ശേഷം യൂറോപ്യൻ യൂണിയന് പുറത്തുള്ള പരമാവധി രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ദമ്പതികളുടെ ഈ സന്ദർശനം. കടുത്ത സുരക്ഷാ ഭീഷണികൾ ഉണ്ടെങ്കിലും തങ്ങളുടെ രാജ്യത്തേക്കുള്ള വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരമാക്കി മാറ്റാനും രാജ ദമ്പതികളുടെ സന്ദർശനം പ്രയോജനപ്പെടുത്താൻ പാക്കിസ്ഥാൻ ലക്ഷ്യമിടുന്നുണ്ട്.

13വർഷങ്ങൾക്ക് ശേഷം ഇതാദ്യമായിട്ടാണ് ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾ പാക്കിസ്ഥാനിൽ ഇത്തരത്തിൽ ഔദ്യോഗിക സന്ദർശനത്തിനെത്തുന്നതെന്ന പ്രത്യേകത ഇവരുടെ സന്ദർശനത്തിനുണ്ട്. പാക്കിസ്ഥാനിൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും സുരക്ഷാ ആശങ്കകളും നിലനിൽക്കുന്ന സാഹചര്യത്തിൽ കേയ്റ്റും വില്യവും നടത്തുന്ന ഏറ്റവും സങ്കീർണമായ അന്താരാഷ്ട്ര യാത്രയാണ് ഇതെന്നാണ് കെൻസിങ്ടൺ പാലസ് വിശേഷിപ്പിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പാക്ക് സന്ദർശനം ഒഴിവാക്കുന്നതാണ് നല്ലതെന്ന് കേയ്റ്റിനും വില്യമിനും വിവിധ തലങ്ങളിൽ നിന്നും നിർദ്ദേശം ലഭിച്ചിരുന്നുവെങ്കിലും അവർ സധൈര്യം മുന്നോട്ട് പോവുകയും പാക്കിസ്ഥാനിലെത്തുകയും ചെയ്തിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP