Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കറുത്ത വർഗക്കാരിയെ വൃത്തികെട്ടവളായിക്കണ്ട വംശീയവാദിയായിരുന്നു ഗാന്ധി; ബ്രിട്ടീഷ് കോളനി ഭരണത്തിന്റെ അവശിഷ്ടമാണ് ഗാന്ധിയുടേത്; സമാധാനത്തിന്റെ അടയാളമായി ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിൽ എത്തവെ മാഞ്ചെസ്റ്ററിൽ വിദ്യാർത്ഥി യൂണിയൻ പ്രചരണവുമായി രംഗത്ത്; ഗാന്ധി മസ്റ്റ് ഫാൾ ഹാഷ്ടാഗിന് ചൂടുപിടിക്കുമ്പോൾ

കറുത്ത വർഗക്കാരിയെ വൃത്തികെട്ടവളായിക്കണ്ട വംശീയവാദിയായിരുന്നു ഗാന്ധി; ബ്രിട്ടീഷ് കോളനി ഭരണത്തിന്റെ അവശിഷ്ടമാണ് ഗാന്ധിയുടേത്; സമാധാനത്തിന്റെ അടയാളമായി ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിൽ എത്തവെ മാഞ്ചെസ്റ്ററിൽ വിദ്യാർത്ഥി യൂണിയൻ പ്രചരണവുമായി രംഗത്ത്; ഗാന്ധി മസ്റ്റ് ഫാൾ ഹാഷ്ടാഗിന് ചൂടുപിടിക്കുമ്പോൾ

സ്വന്തം ലേഖകൻ

ലോകാരാധ്യനാണ് മഹാത്മാഗാന്ധി. സഹനസമരത്തിലൂടെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ മുട്ടുകുത്തിച്ച്, അഹിംസയുടെയും സത്യാഗ്രഹത്തിന്റെയും സമരപാതകൾ ലോകത്തിന് കാട്ടിക്കൊടുത്ത രാഷ്ട്രപിതാവ്. ഗാന്ധിജിയുടെ 150-ാം ജന്മവാർഷിക വേളയിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹത്തെ ആദരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കവും അതിന്റെ ഭാഗമാണ്.

ഒൻപതടി ഉയരമുള്ള പ്രതിമ മാഞ്ചെസ്റ്റർ കത്തീഡ്രലിന് പുറത്ത് നവംബർ 25-ന് അനാഛാദനം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, പ്രതിമ സ്ഥാപിക്കുന്നതിനെതിരേ ഒരുവിഭാഗം രംഗത്തെത്തി. മാഞ്ചസ്റ്റർ സർവകലാശാലയിലെ ഒരുസംഘം വിദ്യാർത്ഥികളാണ് ഗാന്ധി വിരുദ്ധ ക്യാമ്പെയിന് പിന്നിൽ. ഗാന്ധി മസ്റ്റ് ഫാൾ എന്ന ഹാഷ്ടാഗോടെയാണ് അവരുടെ സമരം. കറുത്തവർഗക്കാരോട് വിവേചനം കാട്ടിയിരുന്ന വംശീയവാദിയായിരുന്നു ഗാന്ധിയെന്നും ആഫ്രിക്കയിലെ ബ്രിട്ടീഷ് ഭരണകൂടത്തോട് യോജിപ്പിന്റെ ഭാഷയാണ് അദ്ദേഹം സ്വീകരിച്ചതെന്നും അവർ വാദിക്കുന്നു.

2017 മെയ്‌ മാസത്തിൽ 22 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് മാഞ്ചെസ്റ്റർ വേദിയായിരുന്നു. അവിടെ സമാധാനത്തിന്റെ സന്ദേശമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗാന്ധി പ്രതിമ സ്ഥാപിക്കാൻ മാഞ്ചെസ്റ്റർ സിറ്റി കൗൺസിൽ തീരുമാനിച്ചത്. ഗുജറാത്തിലെ ആത്മീയ സംഘടനയായ ശ്രീമദ് രാജ്ചന്ദ്ര മിഷൻ ധരംപുറാണ് ഈ പ്രതിമ മാഞ്ചെസ്റ്ററിന് കൈമാറിയത്. ശാന്തിയുടെയും സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം പകരുകയെന്ന ലക്ഷ്യത്തോടെണ് ഇത്.

എന്നാൽ, ഈ തീരുമാനം പുനപരിശോധിക്കണമെന്ന് മാഞ്ചെസ്റ്റർ വിദ്യാർത്ഥികളുടെ സംഘടന ആവശ്യപ്പെടുന്നു. ഗാന്ധി ഒരു കോളനിവാദിയായിരുന്നുവെന്നും അവർ ആരോപിക്കുന്നു. മുമ്പ് ഘാന സർവകലാശാലയിൽനിന്ന് ഗാന്ധി പ്രതിമ മാറ്റണമെന്ന ക്യാമ്പെയിനിന്റെ ഭാഗമായി ഉപയോഗിക്ക ഗാന്ധി മസ്റ്റ് ഫാൾ ഹാഷ്ടാഗ് അവർ ഇവിടെയും ഉപയോഗിക്കുകയായിരുന്നു. ഗാന്ധി ആഫ്രിക്കക്കാരെ കാടന്മാരെയും സംസ്‌കാരമില്ലാത്തവരെയും മൃഗതുല്യരെന്നുമൊക്കെയാണ് പരാമർശിച്ചിരുന്നതെന്ന് വിദ്യാർത്ഥി സംഘടന ആരോപിക്കുന്നു.

കോളനിവത്കരണത്തിന്റെ വക്താവായിരുന്നു ഗാന്ധി. ഇന്ത്യക്കാരെ ഉയർന്ന തലത്തിലുള്ള വംശമായാണ് അദ്ദേഹം കരുതിയിരുന്നത്. ഇപ്പോൾ മോദി സർക്കാർ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ ന്യായീകരിക്കാനുള്ള പ്രതീകമായാണ് ഗാ്ന്ധിയെ ഉപയോഗിക്കുന്നതെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു. ഇന്ത്യ ഒരു സാമ്രാജ്യത്വ വിരുദ്ധ രാജ്യമാണെന്ന പ്രതീതി വളർത്താൻ ലോകമെമ്പാടും ഗാന്ധി പ്രതിമകൾ സ്ഥാപിക്കാനുള്ള നീക്കമാണ് മോദി സർക്കാർ നടത്തുന്നതെന്നും അവർ ആരോപിക്കുന്നു.

മാഞ്ചെസ്റ്ററിലെ കറുത്തവർഗക്കാരോടും കാശ്മീരി ജനതയോടുമുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് വിദ്യാർത്ഥി സംഘടന സിറ്റി കൗൺസിലിനോട് അഭ്യർത്ഥിച്ചു. ഗാന്ധിയുടെ പ്രതിമ ഉയർത്തുന്നതിലൂടെ പകർന്നുനൽകുന്ന സന്ദേശം അദ്ദേഹത്തിന്റെ കറുത്തവർഗക്കാർക്കെതിരായ നിലപാടുകൾ മാത്രമാണെന്ന് യൂണിയൻ ലിബറേഷൻ ആൻഡ് ആക്‌സസ് ഓഫീസർ സംഘടനയുടെ വക്താവായ സാറ ഖാൻ, ട്വീറ്റ് ചെയ്തു. കശ്മീരിലെ ക്രൂരതകളെ ന്യായീകരിക്കുന്നതിന് തുല്യമാകുമതെന്നും അവർ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP