Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭാര്യയുടെ സോളിസിറ്റർ സ്ഥാപനത്തെ സഹായിക്കാൻ രോഗമില്ലാത്തവർക്കും സിക്ക് നോട്ട് കൊടുത്തു; ഇന്ത്യൻ വംശജനായ ഡോക്ടർക്ക് ഇനി വീട്ടിലിരിക്കാം; പണി കിട്ടിയത് ബ്രിട്ടണിലെ പ്രസിദ്ധ ഗുജറാത്തി മുസ്ലിം കുടുംബത്തിലെ ഡോക്ടർക്ക്

ഭാര്യയുടെ സോളിസിറ്റർ സ്ഥാപനത്തെ സഹായിക്കാൻ രോഗമില്ലാത്തവർക്കും സിക്ക് നോട്ട് കൊടുത്തു; ഇന്ത്യൻ വംശജനായ ഡോക്ടർക്ക് ഇനി വീട്ടിലിരിക്കാം; പണി കിട്ടിയത് ബ്രിട്ടണിലെ പ്രസിദ്ധ ഗുജറാത്തി മുസ്ലിം കുടുംബത്തിലെ ഡോക്ടർക്ക്

സ്വന്തം ലേഖകൻ

ലണ്ടൻ: കുറുക്കുവഴിയിലൂടെ പണമുണ്ടാക്കാൻ ശ്രമിച്ച ഇന്ത്യൻ വംശജനായ ഡോക്ടറെ സർവീസിൽനിന്ന് നീക്കി. രോഗമില്ലാത്തവർക്കും സിക്ക് നോട്ട് നൽകി ഭാര്യയുടെ നിയമസ്ഥാപനത്തെ സഹായിക്കാൻ ശ്രമിച്ച ഡോ. സുബേർ ബക്‌സിനാണ് ജോലി പോയത്. ട്രാവൽ കമ്പനികളിൽനിന്ന് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി നഷ്ടപരിഹാരം വാങ്ങിയെടുക്കുന്നതിന് സഞ്ചാരികളെ സഹായിക്കുകയായിരുന്നു സുബേറിന്റെ ഭാര്യ സെഹാനയുടെ നിയമസ്ഥാപനത്തിന്റെ പരിപാടി. ഇതിനായി 400-ലേറെ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുക വഴി 72,000 പൗണ്ട് സുബേറിനും കിട്ടി.

നാലുവർഷത്തിനിടെയാണ് ഡോ. സുബേർ ഇത്രയും തട്ടിപ്പ് നടത്തിയത്. തന്റെ ഭാര്യ ജോലി ചെയ്യുന്ന ആംസ് എന്ന നിയമസ്ഥാപനത്തിനുവേണ്ടിയാണ് താൻ ഈ തട്ടിപ്പ് നടത്തിയതെന്ന് സുബേർ വെളിപ്പെടുത്തിയിരുന്നില്ല. പരാതികളെത്തുടർന്ന് നടത്തിയ അന്വേഷത്തിലാണ് സംഭവം സത്യമാണെന്ന് മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണൽ കണ്ടെത്തിയത്. തുടർന്ന് അദ്ദേഹത്തിന്റെ പേര് രേഖകളിൽനിന്ന് നീക്കുകയായിരുന്നു. ലങ്കാഷെയറിലെ ബ്ലാക്ക്‌ബേണിൽനിന്നുള്ള ജിപിയായിരുന്നു ഡോ. സുബേർ.

ജോലിയിൽ കാണിക്കേണ്ട സത്യസന്ധത പുലർത്താത്തതിനും തട്ടിപ്പിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനുമാണ് സുബേറിനെ രജിസ്റ്ററിൽനിന്ന് പുറത്താക്കുന്നതെന്ന് മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണൽ വിധിച്ചു. കോടതിയിലെത്തുന്ന നഷ്ടപരിഹാര കേസുകളിൽ സാക്ഷിയായി നിയമിച്ചിരുന്നത് ഡോ. സുബേറിനെയായിരുന്നു. എന്നാൽ, തന്റെ ഭാര്യകൂടി ഡയറക്ടറായ ആംസ് എന്ന നിയമസ്ഥാപനമാണ് ഈ ന്ടപരിഹാരക്കേസുകൾക്കുപിന്നിലെന്ന വിവരമാണ് ഡോ. സുബേർ മറച്ചുവെച്ചത്.

2015-ൽ മൗറീഷ്യസിലേക്ക് യാത്ര ചെയ്ത ഒരാളുടെ നഷ്ടപരിഹാര അപേക്ഷയിൽ സംശയം തോന്നിയ ട്രാവൽ ഏജൻസിയാണ് ആദ്യം പരാതിയുയർത്തിയത്. മൗറീഷ്യസിൽ താൻ താമസിച്ച റിസോർട്ടിൽനിന്ന ഭക്ഷണം കഴിച്ച് തനിക്ക് ഭക്ഷ്യവിഷബാധയുണ്ടായതായി യാത്രക്കാരി പരാതിപ്പെട്ടിരുന്നു. ആംസിന്റെ നിർദേശപ്രകാരം യാത്രക്കാരുമായി ഫോണിൽ സംസാരിച്ച ഡോ. സുബേർ അവർ പറഞ്ഞതനുസരിച്ച് മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കി നൽകുകയും ചെയ്തു. എന്നാൽ, റിസോർട്ടിലെ ഡോക്ടറുടെ റിപ്പോർട്ടും സുബേറിന്റെ റിപ്പോർട്ടും വ്യത്യസ്തമായതോടെയാണ് ബീച്ച്‌കോംബർ ടൂർസിന്റെ ഓപ്പറേഷൻസ് മാനേജർ കാരൻ സ്മിത്ത് പരാതിയുമായി രംഗത്തെത്തിയത്.

സമാനമായ പരാതികൾ പിന്നീടും ഉയർന്നതോടെയാണ് ഡോ. സുബേറിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ സംശയത്തിലായത്. തുടർന്നുനടന്ന അന്വേഷണത്തിൽ ഭാര്യ സെഹാന ഡയറക്ടറായ ആംസിന്റെ ഇടപെടൽ ഈ കേസുകളിൽ തിരിച്ചറിഞ്ഞത്. ഡോക്ടറെന്ന നിലയിൽ പുലർത്തേണ്ട നൈതികത പാലിക്കുന്നതിൽ സുബേർ പരാജയപ്പെട്ടതായി മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണൽ വിലയിരുത്തി. മൂന്നാഴ്ച നീണ്ട ഹിയറിങ്ങിനുശേഷമാണ് സുബേറിനെതിരായ നടപടി ട്രിബ്യൂണൽ പ്രഖ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP