Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടന്റെ ഭാഗമായി തുടരുമ്പോഴും നോർത്തേൺ അയർലൻഡിന് യൂറോപ്യൻ യൂണിയന്റെ നിയമങ്ങളും ബാധകം; വിമതരെ തണുപ്പിച്ചും ബ്രിട്ടന് നേട്ടങ്ങൾ കൊയ്തും ബോറിസ് ജോൺസണിന്റെ കിടിലൻ ഡീൽ; നാളത്തെ പാർലമെന്റ് സെഷനിൽ പാസ്സായാൽ രണ്ടാഴ്ചയ്ക്കകം ബ്രിട്ടൻ വലിയ പരിക്കില്ലാതെ പുറത്തേക്ക്; ഇന്നലെ നടന്നത് ബ്രിട്ടന്റെ ഭാവിയെ എങ്ങനെ ബാധിക്കും?

ബ്രിട്ടന്റെ ഭാഗമായി തുടരുമ്പോഴും നോർത്തേൺ അയർലൻഡിന് യൂറോപ്യൻ യൂണിയന്റെ നിയമങ്ങളും ബാധകം; വിമതരെ തണുപ്പിച്ചും ബ്രിട്ടന് നേട്ടങ്ങൾ കൊയ്തും ബോറിസ് ജോൺസണിന്റെ കിടിലൻ ഡീൽ; നാളത്തെ പാർലമെന്റ് സെഷനിൽ പാസ്സായാൽ രണ്ടാഴ്ചയ്ക്കകം ബ്രിട്ടൻ വലിയ പരിക്കില്ലാതെ പുറത്തേക്ക്; ഇന്നലെ നടന്നത് ബ്രിട്ടന്റെ ഭാവിയെ എങ്ങനെ ബാധിക്കും?

സ്വന്തം ലേഖകൻ

മൂന്നുവർഷം മുമ്പ് യൂറോപ്യൻ യൂണിയൻ വിട്ടുപോകാൻ തീരുമാനമെടുത്ത ഹിതപരിശോധന കഴിഞ്ഞതുമുതൽ, അയർലൻഡിനെച്ചൊല്ലിയായിരുന്നു ബ്രെക്‌സിറ്റ് നീണ്ടുപോയത്. യൂറോപ്യൻ യൂണിയന്റെ ഭാഗമായ അയർലൻഡിലും ബ്രിട്ടന്റെ ഭാഗമായ നോർത്തേൺ അയർലൻഡിനുമിടയിലെ അതിർത്തി എങ്ങനെവേണമെന്ന ആശയക്കുഴപ്പാണ് ബ്രെക്‌സിറ്റിനെ ഇത്രകാലവും കീറാമുട്ടിയായി നിലനിർത്തിയത്. ഇന്നലെ ബ്രസൽസിൽ നടന്ന ചർച്ചയിൽ ബ്രെക്‌സിറ്റിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും യൂറോപ്യൻ യൂണിയൻ അധ്യക്ഷൻ ഴാങ്ക് ക്ലോഡ് ജങ്കറും തമ്മിൽ ധാരണയിലെത്തിയതോടെ, പുതിയ കരാർ അംഗീകരിക്കപ്പെട്ടു. യൂറോപ്യൻ പാർലമെന്റിലും ബ്രിട്ടീഷ് പാർലമെന്റിലും കരാർ അംഗീകരിക്കപ്പെടുകയാണെങ്കിൽ, ഇനിയുള്ള രണ്ടാഴ്ചകൊണ്ട് ബ്രിട്ടന് യൂറോപ്പിന് പുറത്തേക്ക് വാതിൽ തുറക്കാനാനാകും.

നിലവിൽ അയർലൻഡിനും നോർത്തേൺ അയർലൻഡിമിടയിൽ അതിർത്തിയുണ്ടായിരുന്നില്ല. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിലുള്ളവർക്ക് യഥേഷ്ടം അങ്ങോട്ടുമിങ്ങോട്ടും പോകാമെന്നതിനാൽ, തടസ്സങ്ങളും ഉണ്ടായിരുന്നില്ല. എന്നാൽ, ബ്രിട്ടൻ യൂറോപ്യൻ യൂണിയന് പുറത്തുകടക്കുന്നതോടെ, അതിർത്തി എന്നത് യാഥാർഥ്യമാകുമെന്ന സ്ഥിതിയായി. കരയിലൂടെയും കടലിലൂടെയുമുള്ള ചരക്കുഗതാഗതത്തിന് നിയന്ത്രണങ്ങൾ വരുത്തേണ്ടിയുമിരുന്നു. ഇതോടെയാണ് ബ്രെക്‌സിറ്റിൽ തർക്കങ്ങൾ ഉടലെടുത്തത്. പുതിയ കരാറിലും അയർലൻഡിന്റെ ഇപ്പോഴത്തെ സ്ഥിതി തുടരാനാണ് തീരുമാനം. അതായത്, ബ്രിട്ടന്റെ ഭാഗമായി നോർത്തേൺ അയർലൻഡ് തുടരുകയും അതേസമയം തന്നെ യൂറോപ്യൻ യൂണിയന്റെ പൊതു വിപണിയിൽ നിലനിർത്തുകയും ചെയ്യുമെന്നതാണ് പുതിയ കരാറിലൂടെ വിഭാവനം ചെയ്യുന്നത്.

ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് ബ്രിട്ടന്റെ തകർച്ചയ്ക്ക് വഴിയൊരുക്കുമെന്ന് നേരത്തെതന്നെ ആശങ്കയുണ്ടായിരുന്നു. നോർത്തേൺ അയർലൻഡിനെ യൂറോപ്യൻ യൂണിയന്റെ നിയമങ്ങൾക്കും നികുതി വ്യവസ്ഥകൾക്കും ബാധകമാക്കി നിർത്തിക്കൊണ്ട് ബ്രിട്ടന്റെ ഭാഗമായി നിലനിർതത്തുന്നതെങ്ങനെയെന്ന സംശയം ഇപ്പോൾത്തന്നെ ശക്തമായിട്ടുണ്ട്. അയർലൻഡും നോർത്തേൺ അയർലൻഡും തമ്മിൽ തുറന്ന അതിർത്തി വേണമെന്ന യൂറോപ്യൻ യൂണിയന്റെ ആവശ്യം അംഗീകരിക്കപ്പെട്ടതാണ് യൂറോപ്യൻ നേതാക്കളെ സംതൃപ്തരാക്കുന്നത്. എന്നാൽ, ഇത്തരമൊരു അതിർത്തി നിലനിർത്തുന്നതിനോട് നോർത്തേൺ അയർലൻഡിലെ ജനങ്ങൾ യോജിക്കുന്നുമില്ല.

ആശയക്കുഴപ്പം പൂർണമായി വിട്ടുമാറിയിട്ടില്ലാത്ത ഈ കരാറിന്റെ വിജയത്തിൽ നോർത്തേൺ അയർലൻഡിൽനിന്നുള്ള ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി (ഡി.യു.പി.) സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. നാളെ പാർലമെന്റിൽ കരാറിനെ പിന്തുണയ്ക്കില്ലെന്ന് ഡിയുപി നേതാവ് ആർലിൻ ഫോസ്റ്റർ വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യൻ യൂണിയനുമായി ഇപ്പോഴുണ്ടാക്കിയിട്ടുള്ള കരാർ മുമ്പ് മൂന്നുവട്ടം പാർലമെന്റ് തള്ളിയ, മുൻ പ്രധാനമന്ത്രി തെരേസ മേയുടെ കരാറിനെക്കാൾ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോർബിനും ആരോപിച്ചു. പാർലമെന്റ് ഈ കരാർ തള്ളണമെന്നും ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിൽ അൽപംകൂടി സാവകാശം നേടിയെടുക്കണമെന്നുമാണ് കോർബിൻ പറയുന്നത്.

ബാക്ക്‌സ്റ്റോപ്പ് ഒഴിവാക്കി പുതിയ കരാർ

അയർലൻഡിനെ കസ്റ്റംസ് യൂണിയനിൽ നിലനിർത്തിക്കൊണ്ടുള്ള ബാക്ക്‌സ്റ്റോപ്പ് ഉടമ്പടിയായിരുന്നു മുൻ കരാറുകളിൽ തെരേസ മെയ്‌ അയക്കമുള്ളവർ രൂപം നൽകിയിരുന്നത്. ബാക്ക്‌സ്റ്റോപ്പ് ഉപാധി എടുത്തുകളഞ്ഞുവെന്നതാണ് ബോറിസ് ജോൺസണും യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ പുതിയ കരാറിന്റെ വിജയം. ബ്രെക്‌സിറ്റിനുശേഷവും ഐറിഷ് ബോർഡറിലൂടെയുള്ള വ്യാപാരത്തിന് നിയന്ത്രണങ്ങൾ നാമമാത്രമായി നിലനിർത്തിയാകും പുതിയ കരാർ നിലവിൽ വരിക. 2020 ഡിസംബറോടെ ഐറിഷ് അതിർത്തിവഴിയുള്ള വ്യാപാരത്തിന് പൂർണമായ രൂപം നൽകാനാണ് പുതിയ കരാറിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്.

അയർലൻഡുകൾക്കിടയിലൂടെയുള്ള 310 മൈൽ അതിർത്തിയിൽ നിയന്ത്രണങ്ങൾ നാമമാത്രമാകുന്നതോടെ, ഫലത്തിൽ, യൂറോപ്യൻ യൂണിയന്റെ കസ്റ്റംസ് യൂണിയനിൽ ബ്രിട്ടൻ മുഴുവൻ നിലനിൽക്കുന്ന അവസ്ഥയാണുണ്ടാവുകയെന്ന് പ്രതിപക്ഷം ആരോപണമുയർത്തുന്നുണ്ട്. നോർത്തേൺ അയർലൻഡ് മാത്രമായി യൂറോപ്യൻ യൂണിയന്റെ വിപണി നിയമങ്ങൾ അനുസരിക്കേണ്ടിവരുന്നതിനെയാണ് ഡിയുപിയടക്കമുള്ള കക്ഷികൾ ചോദ്യം ചെയ്യുന്നത്. എന്നാൽ, ഭാവിയിൽ രൂപപ്പെടുത്താനുദ്ദേശിക്കുന്ന വ്യാപാരക്കരാറിനായി ഇങ്ങനെയൊരു വിട്ടുവീഴ്ചയില്ലാതെ തരമില്ലെന്ന നിലപാടിലാണ് ബോറിസ് ജോൺസൺ.

പൗണ്ടിനുണർവ്; വിപണിക്കാഹ്ലാദം

യൂറോപ്യൻ യൂണിയനുമായി കരാറില്ലാതെ വേർപിരിയുമെന്ന ആശങ്കയിലായിരുന്നു ബ്രിട്ടീഷ് വിപണി. ബ്രെക്‌സിറ്റ് ചർച്ചകൾ ഓരോതവണ ഫലവത്താകാതെ പിരിയുമ്പോഴും അതിന്റെ ക്ഷീണം ഏറ്റവും കൂടുതൽ പ്രകടമായിരുന്നത് വിപണിയിലായിരുന്നു. പൗണ്ട് വിലയിലും ഈ മാറ്റങ്ങൾ പ്രതിഫലിച്ചുകൊണ്ടിരുന്നു. യൂറോപ്യൻ യൂണിയനുുമായി കരാറിലെത്താനായതോടെ, വിപണിയിലും പൗണ്ട് വിലയിലും അതിന്റെ പ്രതിഫലനമുണ്ടാവുകയും ചെയ്തു. ബോറിസ് ജോൺസണിന്റെ കരാർ അംഗീകരിക്കാൻ പാർലമെന്റംഗങ്ങളോട് വ്യവസായ വാണിജ്യരംഗത്തെ പ്രമുഖർ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

1985-നുശേഷം തുടർച്ചയായി ആറാം ദിവസമാണ് പൗണ്ട് ഡോളറിനെതിരെ മികവ് കാട്ടുന്നത്. കരാർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഉയർന്ന പൗണ്ടുവില ഡോളറിനെതിരേ ഒരുശതമാനത്തിലേറെ മൂല്യം കൈവരിച്ച് 1.2988 എന്ന നിലയിലെത്തി. ഇതൊരു സുവർണാവസരമാണെന്നും ബ്രെക്‌സിറ്റ് നടപ്പാക്കാൻ ബാധ്യസ്ഥരായ എല്ലാവരും അതിന് തയ്യാറാകണമെന്നും സിറ്റി ഓഫ് ലണ്ടൻ കോർപറേഷന്റെ കാതറിൻ മക്ഗിന്നസ് ആവശ്യപ്പെട്ടു. കാര്യങ്ങൾ കുറേക്കൂടി സൂക്ഷ്മതയോടെ കാണണമെന്നും അതിനായി കരാർ അംഗീകരിക്കുകയാണ് ഇനിയെല്ലാവരും ചെയ്യേണ്ടതെന്നും ബ്രിട്ടീഷ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ ആദം മാർഷൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP