Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്രിട്ടനിൽ ജനിച്ചുവളർന്ന യുവതിയെ നാട്ടിലേക്ക് അയച്ചുകെട്ടിച്ചു; തിരിച്ചെത്തി ഏറെ വൈകാതെ തമ്മിൽ അകന്നെങ്കിലും ബാക്കിയായത് രണ്ട് കുട്ടികൾ; ഡിപ്പൻഡന്റ് വിസയെച്ചൊല്ലിയുള്ള തർക്കത്തിൽ ഭാര്യയെയും മക്കളെയും കൊന്ന് ഇന്ത്യയിലേക്ക് മുങ്ങി ഭർത്താവ്; ഇന്ത്യ നാടുകടത്തിയതോടെ കേസ് വീണ്ടും ലണ്ടൻ കോടതിയിൽ

ബ്രിട്ടനിൽ ജനിച്ചുവളർന്ന യുവതിയെ നാട്ടിലേക്ക് അയച്ചുകെട്ടിച്ചു; തിരിച്ചെത്തി ഏറെ വൈകാതെ തമ്മിൽ അകന്നെങ്കിലും ബാക്കിയായത് രണ്ട് കുട്ടികൾ; ഡിപ്പൻഡന്റ് വിസയെച്ചൊല്ലിയുള്ള തർക്കത്തിൽ ഭാര്യയെയും മക്കളെയും കൊന്ന് ഇന്ത്യയിലേക്ക് മുങ്ങി ഭർത്താവ്; ഇന്ത്യ നാടുകടത്തിയതോടെ കേസ് വീണ്ടും ലണ്ടൻ കോടതിയിൽ

സ്വന്തം ലേഖകൻ

ന്റെ ബ്രി്ട്ടീഷ് വിസയെച്ചൊല്ലിയുള്ള തർക്കത്തിൽ മുൻ ഭാര്യയെയും രണ്ടുമക്കളെയും കൊലപ്പെടുത്തി ഇന്ത്യയിലേക്ക് മുങ്ങിയ ബംഗ്ലാദേശുകാരന്റെ വിചാരണ ബ്രിട്ടീഷ് കോടതിയിൽ ആരംഭിച്ചു. ഇന്ത്യ നാടുകടത്തിയതോടെയാണ് കേസ് വീണ്ടും വിചാരണയ്ക്കുവന്നത്. 2007 ജനുവരി ഒന്നിനാണ് 46-കാരനായ മുഹമ്മദ് അബ്ദുൾ ഷാക്കൂർ, തന്റെ മുൻ ഭാര്യ ജൂലി ബീഗത്തെയും ആ ബന്ധത്തിൽ തനിക്ക് പിറന്ന അനിക, തഹാന എന്നീ രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയത്.

ബംഗ്ലാദേശ് വംശജയായ ജൂലി നാട്ടിലെത്തിയാണ് മുഹമ്മദ് അബ്ദുൾ ഷാക്കൂറിനെ വിവാഹം കഴിച്ചത്. ജൂലിയെ വിവാഹം കഴിച്ചതോടെ ബ്രിട്ടീഷ് പൗരനായി മാറാമെന്ന മോഹം ഫലിക്കാതെ വന്നതോടെയാണ് ഇവർ തമ്മിലകന്നതും. 2001-ൽ വേർപിരിയുംമുമ്പുതന്നെ മുഹമ്മദ് തന്റെ വിസയെച്ചൊല്ലി തർക്കം തുടങ്ങിയിരുന്നു. വിസ ശരിയാക്കുകയും തനിക്ക് ബ്രിട്ടനിൽ താമസിക്കാനുള്ള അവസരമൊരുക്കുകയും ചെയ്തില്ലെങ്കിൽ നിന്നെയും നിന്റെ കുടുംബത്തെയും വകവരുത്തുമെന്ന് ജൂലിയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായും ഓൾഡ് ബെയ്‌ലി കോടതിയിലെ വിചാരണയിൽ അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു.

1999-ലാണ് ജൂലി തന്റെ 19-ാം വയസ്സിൽ കസിൻ കൂടിയായ മുഹമ്മദിനെ വിവാഹം കഴിക്കുന്നത്. ബംഗ്ലാദേശിലേക്കുവന്ന് വിവാഹം ആചാരപൂർവം നടത്തുകയായിരുന്നു മാതാപിതാക്കൾ. രണ്ടുവർഷം മാത്രമേ ഇവർ ഒരുമിച്ച് ജീവിച്ചുള്ളൂ. രണ്ടുകുട്ടികൾ പിറന്നതോടെ ബന്ധം ഉലഞ്ഞു. 2000-ൽ സ്‌പോൺസർഷിപ്പ് വിസയിൽ ലണ്ടനിലെത്തിയ മുഹമ്മദ് വിസ ശരിയാക്കിത്തരണമെന്ന് നിർബന്ധം പിടിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ബന്ധം വേർപെടുത്തിയശേഷവും ഇയാളിൽനിന്നുള്ള ഭീഷണി തുടർന്നതോടെ, ജൂലിയും അമ്മയും രണ്ട് കുട്ടികളും ഈസ്റ്റ് ഹാമിലേക്ക് താമസം മാറ്റി.

ജൂലി സുന്ദരിയല്ലെന്നും ലണ്ടനിലേക്ക് വരുന്നതിനുവേണ്ടി മാത്രമാണ് താൻ വിവാഹത്തിന് സമ്മതിച്ചതെന്നും മുഹമ്മദ് പറഞ്ഞിരുന്നതായി ജൂലിയുടെ സഹോദരി കോടതിയിൽ പറഞ്ഞു. ജനിച്ചത് രണ്ടും പെൺകുട്ടികളായതും മുഹമ്മദിനെ ചൊടിപ്പിച്ചു. ജൂലിക്ക് കിട്ടിയിരുന്ന ചൈൽഡ് ബെനഫിറ്റിൽനിന്ന് ഇയാൾ നാട്ടിലേക്ക് പണമയയ്ക്കുകയും ചെയ്തിരുന്നു. 2007 ജനുവരി പത്തിന് ജൂലിയുടെ സഹോദരി പരാതി നൽകിയതിനെത്തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൂന്നുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ ജനുവരി ഒന്നിന് മുഹമ്മദ് ജൂലിക്കും മക്കൾക്കുമൊപ്പമുണ്ടായിരുന്നതായും കണ്ടെത്തി.

ജനുവരി രണ്ടിന് ലണ്ടനിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷനിലെത്തിയ മുഹമ്മദ് അടിയന്തര പാസ്‌പോർട്ടിന് അപേക്ഷിക്കുകയും ജനുവരി അഞ്ചിന് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. തന്റെ അച്ഛനും അമ്മയും ഗുരുതരാവസ്ഥയിലാണെന്നുപറഞ്ഞാണ് ഇയാൾ മുങ്ങിയത്. പിന്നീട് ഇന്ത്യയിലേക്ക് കുടിയേറിയ മുഹമ്മദിനെ ബ്രിട്ടീഷ് പൊലീസ് കണ്ടെത്തുകയായിരുന്നു. ഇക്കൊല്ലം ഏപ്രിലിൽ ഇന്ത്യ നാടുകടത്തിയതോടെയാണ് മുഹമ്മദിനെതിരായ വിചാരണ പുനരാരംഭിക്കാൻ ബ്രിട്ടീഷ് കോടതി തീരുമാനിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP