Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജനനം അവസാന സാർ ചക്രവർത്തി നിക്കോളാസ് രണ്ടാമന്റെ കിരീടധാരണത്തിനും രണ്ടുമാസം മുമ്പ്; റഷ്യൻ വിപ്ലവവും സോവിയറ്റ് യുണിയന്റെ പ്രതാപവും പതനവുമെല്ലാം കണ്ട ടാൻസിലിയ ബിസെംബയേവ അന്തരിച്ചത് തന്റെ 123-ാം വയസ്സിൽ

ജനനം അവസാന സാർ ചക്രവർത്തി നിക്കോളാസ് രണ്ടാമന്റെ കിരീടധാരണത്തിനും രണ്ടുമാസം മുമ്പ്; റഷ്യൻ വിപ്ലവവും സോവിയറ്റ് യുണിയന്റെ പ്രതാപവും പതനവുമെല്ലാം കണ്ട ടാൻസിലിയ ബിസെംബയേവ അന്തരിച്ചത് തന്റെ 123-ാം വയസ്സിൽ

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: ലോകത്തിലെ ഏറ്റവും പ്രായമേറിയ വനിത അന്തരിച്ചു. ടാൻസിലിയ ബിസെംബയേവ എന്ന സ്ത്രീയാണ് തന്റെ 123മത്തെ വയസ്സിൽ അന്തരിച്ചത്. 1896ൽ, അവസാന സാർ ചക്രവർത്തിയായ നിക്കോളാസ് രണ്ടാമന്റെ കിരീടധാരണത്തിനും രണ്ട് മാസം മുമ്പാണ് ടാൻസിലിയ ജനിക്കുന്നത്. റഷ്യൻ വിപ്ലവം നടക്കുമ്പോൾ ടാൻസിലിയക്ക് പ്രായം 21 വയസ്സായിരുന്നു. സാർ ഭരണവും റഷ്യൻ വിപ്ലവവും സോവിയറ്റ് യൂണിയന്റെ പ്രതാപവും തകർച്ചയും എല്ലാം കണ്ട ടാൻസിലിയ മൂന്നു നൂറ്റാണ്ടുകളിലായാണ് തന്റെ ജീവിതകാലം ചെലവഴിച്ചത്.

മൂന്ന് ആൺകുട്ടികളും പത്ത് പേരക്കുട്ടികളുമാണ് ടാൻസിലിയക്ക്. പത്ത് പേരക്കുട്ടികൾക്കായി 25 മക്കളും അടങ്ങുന്നതാണ് ടാൻസിലിയയുടെ കുടുംബം. പേരക്കുട്ടികളുടെ രണ്ട് മക്കൾക്ക് രണ്ട് കുട്ടികളുമുണ്ട്. സ്ഥിരോത്സാഹവും പ്രകൃതിദത്ത ഭക്ഷണവും പുളിപ്പിച്ച പാലുമാണ് തന്റെ ആരോഗ്യ രഹസ്യം എന്ന് ഇവർ നേരത്തേ വെളിപ്പെടുത്തിയിരുന്നു.

കസാഖ് വംശജയായ മുസ്ലിം കുടുംബത്തിൽ എട്ടു മക്കളിൽ മൂത്തവളായാണ് ടാൻസിലിയ ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ തന്റെ സഹോദരങ്ങളെ വളർത്തേണ്ട ചുമതല ടാൻസിലിയയുടെ ചുമലിലായിരുന്നു. വിപ്ലവത്തിന് ശേഷം സോവിയറ്റ് കൃഷിയിടത്തിലെ തൊഴിലാളിയായി പണിയെടുക്കുന്നതിനിടെ കണ്ടുമുട്ടിയ ആളെ വിവാഹം കഴിച്ചു. എ്ന്നാൽ, രണ്ടാം ലോക മഹായുദ്ധത്തിനിടെ ഇയാൾ കാണാതാകുകയായിരുന്നു. ഈ ബന്ധത്തിൽ ടാൻസിലിയക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. പിന്നീട് 1946ൽ മുസാഗലി ബിസെംബീവ് എന്നയാളെ വിവാഹം കഴിക്കുകയായിരുന്നു. തന്നെക്കാളും 16 വയസ്സ് കൂടുതലുള്ള ആളെ ആയിരുന്നു അവർ രണ്ടാമത് വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ഇവർക്ക് മൂന്ന് ആൺകുട്ടികളുണ്ട്. ടാൻസിലിയയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ വൻ ജനാവലിയാണ് എത്തിയത്.

അതേസമയം, ടാൻസിലിയയുടെ പ്രായം സംബന്ധിച്ച് ചില സംശയങ്ങളും അധികൃതർ ഉയർത്തുന്നുണ്ട്. ജനന സർട്ടിഫിക്കറ്റും റഷ്യൻ പാസ്‌പോർട്ടിലെ ജനന തീയതിയും അനുസരിച്ച് ടാൻസിലിയയുടെ പ്രായം 123 ആണെങ്കിലും ഇവരുടെ ആദ്യ പ്രസവം 53മത്തെ വയസ്സിലാണ് എന്നത് വൈരുദ്ധ്യമായി ചൂണ്ടിക്കാട്ടുന്നു. മൂന്നാമത്തെ മകനെ പ്രസവിച്ചത് ടാൻസിലിയുടെ 59മത്തെ വയസ്സിലാണ് എന്നാണ് രേഖകൾ. എന്നാൽ ഇത് എത്രത്തോളം പ്രായോഗികമാണ് എന്നാണ് ചിലർ സംശയം ഉന്നയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP