Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജകുമാരന്റെ ഭാര്യയിൽ ഒതുങ്ങില്ല മേഘന്റെ ജീവിതസ്വപ്‌നങ്ങൾ; ഹാരിയുടെ ഭാര്യയുടെ ആത്യന്തികമായ ലക്ഷ്യം അമേരിക്കൻ പ്രസിഡന്റ് പദവി

രാജകുമാരന്റെ ഭാര്യയിൽ ഒതുങ്ങില്ല മേഘന്റെ ജീവിതസ്വപ്‌നങ്ങൾ; ഹാരിയുടെ ഭാര്യയുടെ ആത്യന്തികമായ ലക്ഷ്യം അമേരിക്കൻ പ്രസിഡന്റ് പദവി

സ്വന്തം ലേഖകൻ

ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് ഹാരി രാജകുമാരന്റെ ഭാര്യയായെത്തിയ മേഘൻ മെർക്കൽ, രാജകുമാരിയെന്ന പദവിയിൽ മാത്രമൊതുങ്ങി ജീവിക്കാനൊരുക്കമല്ല. ബ്രിട്ടീഷ് രാജകുടുംബത്തിനുമപ്പുറമാണ് അവരുടെ ജീവിതലക്ഷ്യം. രാജകുടുംബത്തിലെ പല പതിവുകളും തിരുത്തിക്കുറിച്ച ഈ മുൻ അഭിനേത്രി യഥാർഥത്തിൽ ലക്ഷ്യമിടുന്നത് അമേരിക്കൻ പ്രസിഡന്റ് പദവിയാണെന്ന് രാജകുടുംബത്തെ അടുത്തറിയുന്ന ടെലിവിഷൻ പ്രൊഡ്യൂസർ നിക്ക് ബുള്ളൻ പറയുന്നു.

മേഘൻ ഭാവിയിൽ രാഷ്ട്രീയത്തിലിറങ്ങാനും അമേരിക്കൻ പ്രസിഡന്റ് പോലുമാകാനും സാധ്യതയുണ്ടെന്ന് നിക്ക് പറയുന്നു. ബ്രിട്ടീഷ് രാജകുടുംബത്തെക്കുറിച്ചുള്ള ടിവി പരിപാടികൾ നിർമ്മിക്കുന്ന നിക്ക്, രാജകുടുംബത്തിലെ ഓരോ ചലനവും അടുത്തുനിന്ന് അറിയുന്ന ആളാണ്. രാജകുടുംബത്തിലെ മാമൂലുകളും പതിവുകളും തിരുത്തിക്കുറിച്ച മേഘൻ, വേറിട്ടൊരു രാജകുടുംബാംഗമാകാനുള്ള തയ്യാറെടുപ്പിലാണെന്ന് അദ്ദേഹം പറയുന്നു.

സാധാരണനിലയ്ക്ക് ബ്രി്ട്ടീഷ് രാജകുടുംബത്തിലേക്ക് വിവാഹബന്ധത്തിലൂടെ എത്തിയാൽ, കൊട്ടാരത്തിന്റെ പെരുമയ്ക്കും അവിടുത്തെ രീതികൾക്കുമൊപ്പം നിൽക്കുകയെന്ന പതിവാണ് മറ്റുള്ളവർ സ്വീകരിക്കുന്നത്. വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റടക്കമുള്ളവർ ചെയ്യുന്നതും അതുതന്നെ. എന്നാൽ, ആഗോളതലത്തിൽ സ്വതന്ത്ര വ്യക്തിത്വമായി അംഗീകരിക്കപ്പെടുകയെന്ന ലക്ഷ്യത്തിലാണ് മേഘൻ ഓരോ ചുവടും മുന്നോട്ടുവെക്കുന്നതെന്ന് നിക്ക് പറയുന്നു. ഒരുപരിധിവരെ ഹാരിയുടെ അമ്മ ഡയാന രാജകുമാരിയെയാണ് അവർ മാതൃകയാക്കുന്നതും.

മേഘൻ ഫോർ പ്രസിഡന്റ് എന്ന പുതിയ ഡോക്യുമെന്ററിയിലൂടെ നിക്ക് തന്റെ ആശയം മുന്നോട്ടുവെക്കുന്നു. പല കാതലായ പ്രശ്‌നങ്ങളിലും മേഘന്റെ നിലപാടുകളാണ് അദ്ദേഹം ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്. ലിംഗസമത്വം, വംശീയതക്കെതിരായ പോരാട്ടം, ദുർബലവിഭാഗങ്ങളോടുള്ള സഹാനുഭൂതി തുടങ്ങിയ കാര്യങ്ങളൊക്കെ ഭാവിയിൽ രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള മേഘന്റെ ചുവടുവെപ്പുകളാണെന്ന് നിക്ക് പറയുന്നു.
രാജകുടുംബത്തിലെത്തി എത്ര പെട്ടെന്നാണ് മേഘൻ താൻ വേറിട്ടൊരു വ്യക്തിത്വമാണ് എന്ന് തെളിയിച്ചതെന്ന് നിക്ക് ചൂണ്ടികകാട്ടുന്നു. പത്താം വയസ്സിൽ സ്‌കൂളിൽ പഠിക്കുമ്പോൾ ഗൾഫ് യുദ്ധത്തിനെതിരേ സമരം ചെയ്തിട്ടുള്ളയാളാണ് മേഘൻ. ചെറുപ്രായത്തിൽത്തന്നെ നേതൃപരമായ ഗുണങ്ങൾ പ്രകടിപ്പിച്ചിട്ടുള്ള മേഘൻ, നിലപാടുകൾ തുറന്നുപറയാൻ ഒരിക്കലും മടി കാണിച്ചിട്ടില്ലെന്നും നിക്ക് ചൂണ്ടിക്കാട്ടുന്നു. ഇതാണ് അവരിലെ രാഷ്ട്രീയക്കാരിയെ വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പറയുന്നു.

ഒരു രാഷ്ട്രീയ കക്ഷിയോടും ചായ്‌വ് പുലർത്താതെ നിഷ്പക്ഷമായി നിൽക്കുകയെന്നതാണ് ബ്രിട്ടീഷ് രാജകുടുംബം കാലങ്ങളായി പുലർത്തുന്ന രീതി. മേഘൻ രാഷ്ട്രീയത്തിലേക്കിറങ്ങിയാൽ അത് വലിയൊരു വിപ്ലവത്തിനാകും തുടക്കം കുറിക്കുക. എന്നാൽ, രാഷ്ട്രീയത്തിലിറങ്ങുമെന്ന തരത്തിൽ മേഘൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അത്തരമൊരു ചർച്ച താൻ മേഘനുമായി നടത്തിയിട്ടില്ലെന്നും നിക്ക് പറയുന്നു. എന്നാൽ, അവരുടെ ചെറുപ്പംമുതലുള്ള നിലപാടുകൾ അത്തരമൊരു സാധ്യത നിലനിർത്തുന്നുണ്ടെന്ന് നിക്ക് പറയുന്നു. എന്നാൽ, അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മേഘൻ ഒരുകാലത്തും മത്സരിക്കില്ലെന്ന് കൊട്ടാരം വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP