Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രെക്‌സിറ്റ് വോട്ടുകൾ ഭിന്നിക്കുന്നത് ഒഴിവാക്കാൻ അവസാന നീക്കം; ട്രാൻസിഷൻ പിരീഡ് 2020 കടക്കില്ലെന്ന ബോറിസിന്റെ ഉറപ്പിൽ നിഗൽ സ്ഥാനാർത്ഥികളെ പിൻവലിച്ചേക്കും; ബ്രെക്‌സിറ്റ് പാർട്ടിയും ടോറികളും ചേർന്നാൽ ലേബറിന്റെ അടപ്പൂരും; ബ്രിട്ടൺ രാഷ്ട്രീയം കലങ്ങി മറിയുമ്പോൾ

ബ്രെക്‌സിറ്റ് വോട്ടുകൾ ഭിന്നിക്കുന്നത് ഒഴിവാക്കാൻ അവസാന നീക്കം; ട്രാൻസിഷൻ പിരീഡ് 2020 കടക്കില്ലെന്ന ബോറിസിന്റെ ഉറപ്പിൽ നിഗൽ സ്ഥാനാർത്ഥികളെ പിൻവലിച്ചേക്കും; ബ്രെക്‌സിറ്റ് പാർട്ടിയും ടോറികളും ചേർന്നാൽ ലേബറിന്റെ അടപ്പൂരും; ബ്രിട്ടൺ രാഷ്ട്രീയം കലങ്ങി മറിയുമ്പോൾ

സ്വന്തം ലേഖകൻ

ബ്രിട്ടനിൽ ബോറിസ് ജോൺസൺ സർക്കാർ വീണ്ടും അധികാരത്തിൽവരാനുള്ള കളമൊരുക്കി അണിയറ ചർച്ചകൾ സജീവമായി. ആർ്ക്കും ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയുണ്ടായി ബ്രെക്‌സിറ്റ് വീണ്ടും പ്രതിസന്ധിയിലാകാനുള്ള സാധ്യത ഇല്ലാതാക്കാൻ നിഗൽ ഫരാജിന്റെ ബ്രെക്‌സിറ്റ് പാർട്ടിയും കൺസർവേറ്റീവ് പാർട്ടിയും യോജിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടേക്കുമെന്നാണ് സൂചന. ബ്രെക്‌സിറ്റ് പാർട്ടിയുടെ വോട്ടുകൾ പൂർണമായും കൺസർവേറ്റീവിന് ലഭിക്കുകയാണെങ്കിൽ, ബോറിസിന്റെ ജയം അനായാസമാകും. ജനപിന്തുണയുടെ കാര്യത്തിൽ ഇപ്പോൾത്തന്നെ പിന്നിലുള്ള ലേബർ പാർട്ടിക്ക് കനത്ത തിരിച്ചടിയുമാകുമത്.

ബ്രെക്‌സിറ്റ് എത്രയും വേഗം നടപ്പാക്കുമെന്നും വേർപിരിയൽ കാലാവധി 2020 കടക്കില്ലെന്നുമുള്ള ഉറപ്പാണ് ബോറിസ് ജോൺസൺ ബ്രെക്‌സിറ്റ് പാർട്ടിക്കുനൽകുന്ന വാഗ്ദാനം. താനും യൂറോപ്യൻ യൂണിയൻ നേതാക്കളുമായി എത്തിയിട്ടുള്ള കരാർ അനുസരിച്ച് കാനഡയുടേതുപോലെ ഇ.യു.വുമായി സ്വതന്ത്ര വ്യാപാര കരാറിന് വ്യവസ്ഥയുണ്ടെന്ന് ബോറിസ് വ്യക്തമാക്കിയിരുന്നു. ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിന് ഏതു രാഷ്ട്രീയ പാർട്ടിയുമായും കൂട്ടുചേരുന്നതിന് മടിയില്ലെന്നും ബോറിസ് വ്യക്തമാക്കിയിരുന്നു. ഇതാണ് ബ്രെക്‌സിറ്റ് പാർട്ടിയുമായി ധാരണയിലെത്തുമെന്ന സാധ്യത സജീവമാക്കിയത്.

യൂറോപ്പിൽനിന്നുള്ള വേർപിരിയൽ ഏതുവിധേനയും നടപ്പാക്കാമെന്ന് ബോറിസ് ജോൺസൺ ഉറപ്പുനൽകിയില്ലെങ്കിൽ 600 മണ്ഡലങ്ങളിലും സ്ഥാനാർത്ഥിയെ നിർത്തുമെന്ന് നിഗൽ ഫരാജ് പ്രഖ്യാപിച്ചിരുന്നു. നോ ഡീൽ ബ്രെക്‌സിറ്റോ കരാറോടെയുള്ള വേർപിരിയലോ എന്തായാലും അത് എത്രയും വേഗം നടപ്പാക്കണമെന്നതാണ് ഫരാജിന്റെ നിബന്ധന. വേർപിരിയൽ പൂർണമായും 2020-നുള്ളിൽ നടത്തുമെന്ന ബോറിസിന്റെ ഉറപ്പിന്മേൽ ഫരാജ് സ്ഥാനാർത്ഥികളെ പിൻവലിച്ചേക്കുമെന്നും ഇരുപാർട്ടികളും യോജിച്ച് പോരാടുമെന്നുമാണ് ഏറ്റവുമൊടുവിൽ ലഭിക്കുന്ന സൂചനകൾ. അത് ലേബർ പാർട്ടിയുടെയും ലിബറൽ ഡമോക്രാറ്റിക് പാർട്ടിയുടെയും സാധ്യതകൾ പൂർണമായും ഇല്ലാതാക്കുകയും ചെയ്യും.

യൂറോപ്യൻ യൂണിയനിൽനിന്ന് വേർപിരിഞ്ഞുകഴിഞ്ഞാൽ എത്രയും വേഗം സമ്പദ്‌വ്യവസ്ഥയെ സ്വന്തം നിലയ്ക്ക് നിയന്ത്രണത്തിൽ കൊണ്ടുവരാനും അതിർത്തികൾ സംരക്ഷിക്കാനും സ്വന്തം നിയമവ്യവസ്ഥ നടപ്പിലാക്കാനും സാധിക്കുന്ന കരാറാണ് താനും യൂറോപ്യൻ യൂണിയൻ നേതാക്കളും സമ്മതിച്ചിട്ടുള്ളതെന്ന് ബോറിസ് പറയുന്നു. ബ്രെക്‌സിറ്റിനുശേഷം കാര്യങ്ങൾ ബ്രി്ട്ടന്റെ വരുതിയിലാകുന്നതുവരെയുള്ള ട്രാൻസിഷൻ പിരീഡ് അനിശ്ചിതമായി നീളില്ലെന്ന് ഉറപ്പാണ് ഇതിലൂടെ ബോറിസ് നൽകുന്നത്. ഫരാജിന് സ്വീകാര്യമാകുന്നതും 2020 അവസാനിക്കുന്നതിനുമുമ്പ് ഇ.യുവുമായി സ്വതന്ത്ര വ്യാപാര കരാറിലെത്താമെന്ന ബോറിസിന്റെ വാക്കുകളാണ്.

കൺസർവേറ്റീവ് പാർട്ടിയിലെ ഉന്നതർ ഇതിനകം പലവട്ടം നിഗൽ ഫരാജുമായി ചർച്ച നടത്തിക്കഴിഞ്ഞു. എത്രയും വേഗം ബ്രെക്‌സിറ്റ് പൂർണാർഥത്തിൽ നടപ്പാക്കുമെന്ന വാഗ്ദാനമാണ് ടോറി നേതൃത്വം ഫരാജിന് നൽകിയിട്ടുള്ളത്. ഇതനുസരിച്ച് ബ്രെക്‌സിറ്റ് പാർട്ടിയുടെ മഹാഭൂരിപക്ഷം സ്ഥാനാർത്ഥികളും ഇതനുസരിച്ച് പിന്മാറുമെന്നാണ് സൂചന. യുക്കിപ്പ് പാർട്ടിയുടെ മുൻ ട്രഷററും ഫരാജിന്റെ സുഹൃത്തും ടോറികളുമായുള്ള ചർച്ചയുടെ ഇടനിലക്കാരനുമായ ആൻഡ്രു റീഡാണ് ഈ വ്യവസ്ഥകൾ മുന്നോട്ടുവെച്ചിട്ടുള്ളത്. വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി ബ്രെക്‌സിറ്റ് നടപ്പാക്കുകയാണ് ബോറിസിന്റെയും കൺസർവേറ്റീവ് പാർട്ടിയുടെയും ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP