Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഷ്ട്രപതിയെ കാണാൻ ഓട്ടോറിക്ഷയിൽ യാത്ര; ഗുരുദ്വാരയിൽ കയറിയപ്പോൾ പുറത്തായത് നീട്ടി വെച്ച കയ്യും കാലും; പോപ് സ്റ്റാർ കാറ്റി പെറിയുമായി കൂടിക്കാഴ്ച; ഡൽഹിയിൽ എത്തിയ ചാൾസ് രാജകുമാരൻ ശ്രദ്ധ നേടിയത് ഇങ്ങനെ

രാഷ്ട്രപതിയെ കാണാൻ ഓട്ടോറിക്ഷയിൽ യാത്ര; ഗുരുദ്വാരയിൽ കയറിയപ്പോൾ പുറത്തായത് നീട്ടി വെച്ച കയ്യും കാലും; പോപ് സ്റ്റാർ കാറ്റി പെറിയുമായി കൂടിക്കാഴ്ച; ഡൽഹിയിൽ എത്തിയ ചാൾസ് രാജകുമാരൻ ശ്രദ്ധ നേടിയത് ഇങ്ങനെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാഷ്ട്രപതിയെ കാണാൻ ഓട്ടോ റിക്ഷയിൽ യാത്ര ചെയ്തും ഗുരുദ്വാരയിൽ സന്ദർശനം നടത്തിയുമെല്ലാം ഡൽഹിയിൽ എത്തിയ ചാൾസ് രാജകുമാരൻ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് ഇന്നലെ ഡൽഹിയിൽ എത്തിയ വെയിൽസ് രാജകുമാരനായ ചാൾസ് ആദ്യ ദിനം തന്നെ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂ ഡൽഹിയിലെ സിഖ് ക്ഷേത്രത്തിലും അദ്ദേഹം സന്ദർശനം നടത്തി. ഗുരുദ്വാര സന്ദർശിക്കാനെത്തിയ അദ്ദേഹം ചെരുപ്പ് ഊരിയതോടെ കാലും കയ്യുമെല്ലാം ചുവന്നു തുടുത്തു. ഇതോടെ അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ തെല്ല് ആശങ്കയും സുരക്ഷാ ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. എന്നാൽ അടുത്ത കിരീടാവകാശിയായ ചാൾസ് രാജകുമാരൻ അതിന്റെ അസ്വസ്ഥതകൾ ഒന്നും തന്നെ കാണിച്ചില്ല. അദ്ദേഹം രാഷ്ട്രപതിയെ കാണുകയും വിവിധ ഏറ്റുമുട്ടലുകളിൽ അന്തരിച്ച പട്ടാളക്കാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ കാമ്പെയിനർ കൂടിയായ ചാൾസ് രാജകുമാരൻ ഓട്ടോറിക്ഷയിൽ കയറി ഡൽഹിയിലെ മെറ്റീരിയോളജിക്കൽ ഓഫിസിലെത്തി കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്തു. പിന്നീട് ഇന്നലെ രാത്രി തന്നെ തന്റെ ഇന്ത്്യാ സന്ദർശനതിന്റെ ഫോട്ടോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. ബ്രിട്ടനിലെ സിഖുകാർക്കുള്ള സന്ദേശവുമായാണ്അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തത്. സിഖ് മത സ്ഥാപകനായ ഗുരു നാനാക്കിന്റെ തത്വങ്ങൾ ആർക്കും പ്രചോദനം നൽകുന്നതാണ് എന്നതായിരുന്നു ഗുരുദ്വാരയിൽ നിൽക്കുന്ന ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞത്.

ഒരു വനിതാ റിക്ഷാ ഡ്രൈവറുടെ ഇലക്ട്രിക് റിക്ഷയിലാണ് ചാൾസ് രാജകുമാരൻ യാത്ര നടത്തിയത്. പാർട്ട് ടൈം വിദ്യാർത്ഥി കൂടിയായ മരിയ എന്ന 24കാരിയായിരുന്നു റിക്ഷാ ഡ്രൈവർ. ചാൾസ് രാജകുമാരന്റെ ഡ്രൈവറായതിൽ താൻ സന്തോഷവതകിയാണെന്നും യവുതി പറഞ്ഞു. രാഷ്ട്ര പതി ഭവനിലൈത്തി രാംനാഥ് കോവിന്ദുമായും ചർച്ച നടത്തി. ഗുരുനാനാക്കിന്റെ 550-ാമത് ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാനാണ് ഇന്ത്യയിൽ എത്തി ആദ്യ ദിവസം തന്നെ ചാൾസ് രാജകുമാരൻ ഗുരുദ്വാരയിൽ എത്തിയത്. ചാൾസിന്റെ പത്താമത് ഇന്ത്യാ സന്ദർശനമാണ് നടക്കുന്നത്.

പിന്നീട് പോപ് ഗായിക കാറ്റി പെറിയുമായും ചാൾസ് രാജകുമാരൻ കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് എത്തിയ അദ്ദേഹം ആദ്യ ദിവസത്തെ യാത്രയുടെ ഒടുവിൽ രാത്രിയോടെയാണ് കാറ്റി പെറിയെ സന്ദർശിച്ചത്. കാറ്റിക്ക് കൈ കൊടുത്ത രാജകുമാരൻ ഇരുവരു മൊന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തു. 35കാരിയായ കാറ്റി പെറി ചാൾസ് രാജകുമാരൻ സ്ഥാപിച്ച ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റിന് പിന്തുണയർപ്പിച്ചു. നീല നിറത്തിലുള്ള പൂക്കൾ നിറഞ്ഞ ഒറ്റയുടുപ്പിൽ അതി സുന്ദരിയായാണ് കാറ്റി പെറി വന്നത്. കാറ്റി പെറിക്കൊപ്പം സന്തോഷവതിയായാണ് ചാൾസ് ഫോട്ടോയ്ക്ക് പോസ് ചെയ്തതെങ്കിലും രാവിലെ തന്നെ ചുവന്ന് തുടുത്ത കൈയും കാലുകളുമെല്ലാം 70കാരനായ രാജാവിന്റെ ആരോഗ്യത്തിൽ ആശങ്ക ഉയർത്തി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP