Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിർമ്മാണത്തിലിരുന്ന പള്ളിയുടെ ഗോപുരം തകർന്ന് വീണ് കാണാതായത് സിവിൽ എഞ്ചിനീയറെ; നിർമ്മാണം പൂർത്തിയായാൽ തുർക്കിയിലെ രണ്ടാമത്തെ വലിയ മുസ്ലിം പള്ളിയിൽ രക്ഷാപ്രവർത്തനത്തിന് ഡോഗ് സ്‌ക്വാഡ് മുതൽ തെർമൽ ഇമേജിങ് ക്യാമറകൾ വരെ

നിർമ്മാണത്തിലിരുന്ന പള്ളിയുടെ ഗോപുരം തകർന്ന് വീണ് കാണാതായത് സിവിൽ എഞ്ചിനീയറെ; നിർമ്മാണം പൂർത്തിയായാൽ തുർക്കിയിലെ രണ്ടാമത്തെ വലിയ മുസ്ലിം പള്ളിയിൽ രക്ഷാപ്രവർത്തനത്തിന് ഡോഗ് സ്‌ക്വാഡ് മുതൽ തെർമൽ ഇമേജിങ് ക്യാമറകൾ വരെ

മറുനാടൻ മലയാളി ബ്യൂറോ

ഇസ്താംബുൾ: തുർക്കിയിൽ നിർമ്മാണത്തിലിരുന്ന പള്ളിയുടെ ഗോപുരം തകർന്ന് വീണ് കാണാതായ എഞ്ചീനിയർക്കായി തെരച്ചിൽ തുടരുകയാണ്. ഡോഗ് സ്‌ക്വാഡിന്റെയും ഡ്രോണുകളുടെയും തെർമൽ ഇമേജിങ് ക്യാമറകളുടെയും സഹായത്തോടെയാണ് തെരച്ചിൽ നടക്കുന്നത്. ഏഴ് വർഷമായി നിർമ്മാണത്തിലിരിക്കുന്ന പള്ളിയുടെ ഗോപുരം തകർന്ന് വീണ് എഞ്ചിനീയറായ കോർക്കുത്ത് കുകുക്കാനായി തെരച്ചിൽ നടത്തുന്നത് 250 പേരടങ്ങുന്ന സംഘമാണ്.

തുർക്കിയുടെ രണ്ടാമത്തെ വലിയ മുസ്ലിം പള്ളിയാണ് നിർമ്മാണത്തിലിരിക്കെ അപകടത്തിൽ പെട്ടത്. ഗോപുരത്തിലെ മുഴുവൻ തടികളും അലവെടുക്കാനായി അകത്ത് കയറിയ എഞ്ചീനിയറുടെ മേൽ വീഴുകയായിരുന്നു. പള്ളിയുടെ മറ്റ് ഭാഗങ്ങളും അപകടാവസ്ഥയിലാണ് എന്നത് രക്ഷാപ്രവർത്തനത്തിന് ഭീഷണി ഉയർത്തുന്നുണ്ട്. തെക്കൻ തുർക്കിയിൽ പണിയുന്ന പള്ളി നിർമ്മാണം പൂർത്തിയാകുന്നതോടെ രാജ്യത്തെ രണ്ടാമത്തെ വലിയ പള്ളിയാകും എന്നാണ് കരുതുന്നത്.

വ്യാഴാഴ്‌ച്ച പ്രാദേശിക സമയം വൈകിട്ട് മൂന്ന് മണിയോടെയാണ് പള്ളിയുടെ ഗോപുരം തകർന്നത്. അടിയന്തിര ദുരന്ത നിവാരണ അഥോറിറ്റിയും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൽ നടത്തുന്നത്. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് അപകടത്തിൽ പെട്ട കോർക്കുത്ത് കുകുക്കാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP