Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രെക്സിറ്റ് ഉറപ്പായതോടെ ലോകത്തെ ഏറ്റവും ഹോട്ട് ഡെസ്റ്റിനേഷനായി മാറുന്നത് അയർലണ്ട്; യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും ബ്രിട്ടനിലും ജോലി ചെയ്യാൻ അനുവദിക്കുന്ന ഐറിഷ് സിറ്റിസൺഷിപ്പിന് ഇടികൂടി ഇന്ത്യക്കാർ; താരതമ്യേന അയഞ്ഞ കുടിയേറ്റ നയമുള്ള കത്തോലിക്കാ രാജ്യത്തേക്ക് ബ്രിട്ടനിൽ നിന്നും പോലും ഇന്ത്യൻ കുടിയേറ്റം; ഐറിഷ് റിപ്പബ്ലിക്ക് ഇന്ത്യൻ കുടിയേറ്റക്കാരുടെ പറുദീസയാകുന്നതിങ്ങനെ

ബ്രെക്സിറ്റ് ഉറപ്പായതോടെ ലോകത്തെ ഏറ്റവും ഹോട്ട് ഡെസ്റ്റിനേഷനായി മാറുന്നത് അയർലണ്ട്; യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും ബ്രിട്ടനിലും ജോലി ചെയ്യാൻ അനുവദിക്കുന്ന ഐറിഷ് സിറ്റിസൺഷിപ്പിന് ഇടികൂടി ഇന്ത്യക്കാർ; താരതമ്യേന അയഞ്ഞ കുടിയേറ്റ നയമുള്ള കത്തോലിക്കാ രാജ്യത്തേക്ക് ബ്രിട്ടനിൽ നിന്നും പോലും ഇന്ത്യൻ കുടിയേറ്റം; ഐറിഷ് റിപ്പബ്ലിക്ക് ഇന്ത്യൻ കുടിയേറ്റക്കാരുടെ പറുദീസയാകുന്നതിങ്ങനെ

സ്വന്തം ലേഖകൻ

യുകെ യൂറോപ്യൻ യൂണിയൻ വിടുമെന്നുറപ്പായതോടെ ലോകത്തെ ഏറ്റവും ഹോട്ട് ഡെസ്റ്റിനേഷനായി അയർലണ്ട് മാറുന്നുവെന്ന് റിപ്പോർട്ട്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും ബ്രിട്ടനിലും ജോലി ചെയ്യാൻ അനുവദിക്കുന്ന ഐറിഷ് സിറ്റിസൺഷിപ്പിന് ഇടികൂടി രംഗത്തെത്തുന്ന ഇന്ത്യക്കാർ വർധിച്ച് വരുകയാണ്. താരതമ്യേന അയഞ്ഞ കുടിയേറ്റ നയമുള്ള ഈ കത്തോലിക്കാ രാജ്യത്തേക്ക് ബ്രിട്ടനിൽ നിന്നും പോലും ഇന്ത്യൻ കുടിയേറ്റം ഇപ്പോൾ വർധിച്ചിട്ടുണ്ട്. ബ്രെക്സിറ്റ് പടിവാതിൽക്കലെത്തിയ ഈ വേളയിൽ ഐറിഷ് റിപ്പബ്ലിക്ക് ഇന്ത്യൻ കുടിയേറ്റക്കാരുടെ പറുദീസയാകുന്നതിങ്ങനെയാണ്.

ബ്രെക്സിറ്റിന് ശേഷവും അയർലണ്ടിലുള്ളവർക്ക് യൂറോപ്യൻ യൂണിയന്റെ ഭാഗമായിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും അനുഭവിക്കാൻ സാധിക്കുമെന്നതും ഐറിഷ് പൗരത്വം യുകെയ്ക്കും യൂറോപ്യൻ യൂണിയനുമിടക്കുള്ള കോമൺ ട്രാവൽ ഏരിയ അഗ്രിമെന്റിന് കീഴിലായിരിക്കുമെന്നതുമാണ് അയർലണ്ടിലേക്ക് ഇന്ത്യക്കാരടക്കമുള്ളവർ കൂടുതലായി കുടിയേറാൻ കാരണമായിത്തീർന്നിരിക്കുന്നത്.ബ്രെക്സിറ്റിന് ശേഷം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലുള്ളവർക്ക് യുകെയിൽ ജോലി ചെയ്യുന്നതിന് പ്രത്യേക വർക്ക് പെർമിറ്റ് അല്ലെങ്കിൽ വിസ ആവശ്യമായിരിക്കവെ അയർലണ്ടിലുള്ളവർക്ക് ഇതിന്റെ ആവശ്യമില്ലെന്നതും അയർലണ്ടിലേക്ക് നിരവധി പേരെ ആകർഷിക്കുന്നുണ്ട്.

ഇതിനെ തുടർന്ന് യൂറോപ്യൻ യൂണിയനിലേക്കും യുകെയിലേക്കും സ്വതന്ത്രമായി പോകാവുന്ന ലോകത്തിലെ ഏക രാജ്യമായി അയർലണ്ട് മാറിയിരിക്കുന്നുവെന്നാണ് ഐറിഷ് ഡിസ്പോറ ലോൺ ഫണ്ടിലെ ചീഫ് കമേഴ്സ്യൽ ഓഫീസറായ ആൻഡ്രൂ പാരിഷ് പറയുന്നത്. അയർലണ്ടിൽ ജോലിക്കായി എത്തുന്നവർക്ക് അഞ്ച് വർഷം ഇവിടെ താമസിച്ചാൽ ഇവിടുത്തെ പൗരത്വത്തിനായി അപേക്ഷിക്കാനാവും. 2018ൽ 629 ഇന്ത്യക്കാരാണ് ഇത്തരത്തിൽ പൗരത്വം നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇവിടെ ഇത്തരത്തിൽ പുതുതായി പൗരത്വം നേടിയ 8225 പേരിൽ 7.6 ശതമാനവും ഇന്ത്യക്കാരാണ്.

കഴിഞ്ഞ വർഷം ഐറിഷ് പൗരത്വം നേടിയതിൽ മുൻപന്തിയിലുള്ള രാജ്യങ്ങൾ പോളണ്ട്, റൊമാനിയ , യുകെ എന്നിവയാണ്. 2017ൽ 665 ഇന്ത്യക്കാർ ഐറിഷ് പൗരത്വം നേടുകയും ഇക്കാര്യത്തിൽ മൂന്നാം സ്ഥാനം നേടുകയും ചെയ്തിരുന്നു.2019 ഒക്ടോബറിൽ അവസാനിച്ച ഒമ്പത് മാസത്തിനിടെ നോൺ ഇഇഎ നാഷണലുകൾക്ക് അനുവദിച്ചിരിക്കുന്ന വർക്ക് പെർമിറ്റുകളിൽ മൂന്നിലൊന്നും ഇന്ത്യക്കാർക്കാണ് നൽകിയിരിക്കുന്നതെന്നാണ് അയർലണ്ടിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ബിസിനസ് എന്റർപ്രൈസ് ആൻഡ് ഇന്നൊവേഷൻ വെളിപ്പെടുത്തുന്നു.

അതായത് ഇക്കാലത്തിനിടെ മൊത്തം അനുവദിച്ചിരിക്കുന്ന വർക്ക് പെർമിറ്റുകളായ 14,014ൽ 4664ഉം അനുവദിച്ചിരിക്കുന്നത് ഇന്ത്യക്കാർക്കാണ്. 1424 പെർമിറ്റുകളുമായി ബ്രസീൽ രണ്ടാം സ്ഥാനത്താണുള്ളത്. 2018ൽ മൊത്തം നൽകിയ 13,398 വർക്ക് പെർമിറ്റുകളിൽ 4313ഉം നേടിയത് ഇന്ത്യക്കാരാണ്. ആ വർഷവും ബ്രസീലായിരുന്നു രണ്ടാം സ്ഥാനത്ത് നിലകൊണ്ടിരുന്നത്.തങ്ങളുടെ വർക്ക് ഫോഴ്സിലേക്ക് ചുരുങ്ങിയത് 50 ശതമാനം പേരെയും ഇഇഎ രാജ്യങ്ങളിൽ നിന്നും നിയമിക്കണമെന്ന നിഷ്‌കർഷ ഐറിഷ് ബിസിനസുകൾക്ക് മേലുണ്ട്.

എന്നാൽ മാത്രമേ അവർക്ക് നോൺ ഇഇഎ രാജ്യക്കാരന് വർക്ക് പെർമിറ്റ് സ്പോൺസർ ചെയ്യാൻ അവയ്ക്ക് അനുവാദം ലഭിക്കുകയുള്ളൂ.അയർലണ്ടിലെ ക്രിട്ടിക്കൽ സ്‌കിൽസ് എംപ്ലോയ്മെൻര് പെർമിറ്റ് അഥവാ സിഎസ്ഇപി വിദേശത്ത് നിന്നുള്ള ഉയർന്ന കഴിവുകളുള്ളവരെ ആകർഷിക്കാൻ ലക്ഷ്യം വച്ചുള്ളതാണെന്നാണ് കൊറോണറായ ഓ റിയോർഡൻ വെളിപ്പെടുത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP