Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അംബാസിഡർക്കും കിടക്കയിൽ വേണം; ഡപ്യൂട്ടി കൗൺസിലർമാർക്ക് ഗ്രൂപ്പ് സെക്സിനും; നിഷേധിച്ചപ്പോൾ ലക്ഷ്യമിട്ടത് മകളെ: ലണ്ടനിലെ ഖത്തർ എംബസി ഒരു വെള്ളക്കാരിയുടെ ജീവിതം ദുരിത പൂർണമാക്കിയത് ഡിപ്ലമാറ്റിക് സുരക്ഷയെ കരുതി: മൂന്നര കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി

അംബാസിഡർക്കും കിടക്കയിൽ വേണം; ഡപ്യൂട്ടി കൗൺസിലർമാർക്ക് ഗ്രൂപ്പ് സെക്സിനും; നിഷേധിച്ചപ്പോൾ ലക്ഷ്യമിട്ടത് മകളെ: ലണ്ടനിലെ ഖത്തർ എംബസി ഒരു വെള്ളക്കാരിയുടെ ജീവിതം ദുരിത പൂർണമാക്കിയത് ഡിപ്ലമാറ്റിക് സുരക്ഷയെ കരുതി: മൂന്നര കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി

സ്വന്തം ലേഖകൻ

ലണ്ടൻ: ലണ്ടനിലെ ഖത്തർ എംബസിയിൽ ഒരു വെള്ളക്കാരി നേരിട്ടതുകൊടിയ പീഡനം. അംബാസിഡർമാരും ഡെപ്യൂട്ടി കൗൺസിലർമാരും ചേർന്ന് വെള്ളക്കാരിയായ ജീവനക്കാരിക്ക് മേൽ നടത്തിയ നാണം കെട്ട പീഡനത്തിന്റെ കഥയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എംബസിയിലെ പെഴ്‌സണൽ അസിസ്റ്റന്റായ യുവതി അംബാസിഡറുടെ പീഡനത്തിനും ഡെപ്യൂട്ടി കൗൺസിലർമാരുടെ ഗ്രൂപ്പ് സെക്‌സിനും വരെ വിധേയയായി. ഡെയിൻ കിങ്‌സൺ എന്ന 58കാരിയാണ് ഖത്തർ എംബസി ഉദ്യോഗസ്ഥരുടെ കിരാത പീഡനത്തിന് ഇരയായത്.

രണ്ട് മക്കളുടെ അമ്മയായ കിങ്‌സൺ ഒടുവിൽ മാനസികമായി തകരുകയും ആത്മഹത്യയുടെ വക്കിൽ എത്തുകയും ചെയ്തതോടെയാണ് കോടതിയെ സമീപിച്ചത്. ലൈംഗിക മതപരമായ വിവേചനത്തിനാണ് ഇവർ ഇരയായത്. എല്ലാം സഹിച്ച് മടുത്ത ഇവർ ഒടുവിൽ സെക്‌സ് നിഷേധിച്ചപ്പോൾ അംബാസിഡർ അവരുടെ മകളെ ലക്ഷ്യം വെച്ചതായും ഇവർ കോടതിയിൽ പറഞ്ഞു. ഒുവിൽ കോടതി യുവതിക്ക് മൂന്നര കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചിരിക്കുകയാണ്.

എക്‌സിക്യൂട്ടീവ് അംബാസിഡർ ഫഹദ് അൽ മുഷ്ഹരി ദിവസവും ഇവരെ കിടക്കയിലേക്ക് കൊണ്ടു പോകുമായിരുന്നു. അദ്ദേഹത്തിന്റെ ഫ്‌ളാറ്റിൽ വച്ചായിരുന്നു പീഡനം. ഇവിടെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. നിഷേധിച്ചപ്പോൾ 19കാരിയായ മകളെ കാഴ്ച വെയ്ക്കാൻ ആവശ്യപ്പെട്ടു. ഒരിക്കൽ മകളോട് സംസാരിച്ചു കൊണ്ട് നിൽക്കവേ പെൺകുട്ടിയുടെ പാവാട ഉയർത്തുകയും പെൺകുട്ടിയുടെ അമ്മയോട് അതിന്റെ ഫോട്ടോ എടുക്കാൻ ആവശ്യപ്പെടുകയും ചതെയ്തു. മകളെ പാരിസിലേക്ക് ഉല്ലാസ യാത്രയ്ക്ക് കൊണ്ടു പോവുകയും താൻ വിവാഹം ചെയ്തു കൊള്ളാമെന്ന് പറയുകുയം ചെയ്തതായി ഇവർ പറയുന്നു. ഇതോടെയാണ് ഇവർ കോടതിയെ സമീപിച്ചത്.

മറ്റൊരു നയതന്ത്രജ്ഞനായ അലി അൽ ഹർജിരി തനിക്ക് വേണ്ടി സെക്‌സ് പാർട്ടി സംഘടിപ്പിക്കാനും കിങ്‌സണോട് ആവശ്യപ്പെട്ടു. ക്യൂബയിലേക്ക് അവധി ആഘോഷിക്കാൻ കൊണ്ടു പോവാൻ ശ്രമിക്കുകയും ചെയ്തു. ജൂലൈ 2006 മുതൽ ജൂൺ 2014 വരെയാണ് ഇവർ ഇവിടെ ജോലി ചെയ്തത്. അറബികും ഇംഗ്ലീഷും ഇവർ നന്നായി സംസാരിക്കും. രണ്ട് മക്കൾ ഉള്ളതിനാലും ഭർത്താവില്ലാത്തതിനാലും പീഡനം സഹിക്കുകയായിരുന്നെന്നും ഇവർ കോടതിയിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP