Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓടിക്കൊണ്ടിരുന്ന കാർ റോഡിന് നടുവിലെ സിങ്ക് ഹോളിലേക്ക് മറിഞ്ഞു; കാർ ഡ്രൈവറായ യുവതിയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: വീഡിയോ കാണാം

ഓടിക്കൊണ്ടിരുന്ന കാർ റോഡിന് നടുവിലെ സിങ്ക് ഹോളിലേക്ക് മറിഞ്ഞു; കാർ ഡ്രൈവറായ യുവതിയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: വീഡിയോ കാണാം

സ്വന്തം ലേഖകൻ

ബ്രസീലിയ: റോഡിന് നടുവിലെ വലിയ സിങ്ക് ഹോളിലേക്ക് മറിഞ്ഞ കാറിൽ നിന്നും യുവതിയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തെക്കൻ ബ്രസീലിൽ തിങ്കളാഴ്ചയുണ്ടായ അപകടത്തിലാണ് കാർ പൂർണമായും സിങ്ക് ഹോളിലേക്ക് താന്നത്. എന്നാൽ നിസ്സാര പരിക്കുകളോടെ കാർ യാത്രികരായ അമ്മയും മകളും രക്ഷപ്പെട്ടു. സിസിടിവിയിൽ ഇതിന്റെ ദൃശ്യങ്ങൾ പതിയുക ആയിരുന്നു.

കാറിന് മുമ്പേ റോഡിലൂടെ പോയ ട്രക്കിന്റെ ഭാരമാണ് സിങ്ക് ഹോൾ തകരാൻ കാരണമായതെന്നാണ് റിപ്പോർട്ട്. എന്നാൽ ട്രക്കിന് പിന്നാലെ വന്ന കാർ ഇത് അറിയാതെ കാർ മുന്നോട്ട് എടുക്കുകയും ഹോളിലേക്ക് കാർ ഇടിച്ചിറക്കുകയും ആയിരുന്നു. വാഹനം വെട്ടിക്കാൻ യുവതി ശ്രമിച്ചെങ്കിലും നടന്നില്ല. കാർ ഹോളിലേക്ക് വീഴുക ആയിരുന്നു. 34കാരിയായ വനീസ കോഗ്നിൽ ആയിരുന്നു വാഹനം ഓടിച്ചത്.

കാറിനകത്ത് നിന്നും ഒരു വിധം ഇവർ പുറത്തിറങ്ങിയെങ്കിലും ഹോളിൽ നിന്നും മുകളിലേക്ക് കടക്കാൻ സാധിച്ചില്ല. ഒടുവിൽ മറ്റ് യാത്രക്കാരെത്തിയാണ് ഇവരെ പുറത്തെടുത്തത്. ഇവരുടെ മകൾ 12കാരിയായ ആൻഡ്രിയയും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സിറ്റിയിലെ ജലവിതരം ഇതോടെ മുടങ്ങി. ഡ്രെയിനേജ് സംവിധാനവും താറുമാറായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP